മൊബൈൽ ഫോൺ ഉപയോഗം കൂടിയതിൽ അച്ഛൻ വഴക്കു പറഞ്ഞു; 13 വയസ്സുകാരൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ഹാലിയാൽ താലൂക്കിലെ മംഗലവാദ് ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഓം കദം ( 13 )വീട്ടിൽ തൂങ്ങിമരിച്ചു. മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതിൽ നിന്ന് പിതാവ് പിന്തിരിപ്പിച്ചതിൽ മനംനൊന്താണ് മരിച്ചതെന്ന് എന്നാണ് റിപ്പോർട്ടുകൾ

കുട്ടി മൊബൈൽ ഫോണിന് അടിമയായിരുന്നു, വീട്ടിൽ കൂടുതൽ സമയം അതിനായി ചെലവഴിക്കുമായിരുന്നു. അധികം ഫോൺ ഉപയോഗിക്കരുതെന്ന് അച്ഛൻ മനോഹർ ഉപദേശിച്ചിരുന്നെങ്കിലും കുട്ടി അത് ചെവിക്കൊണ്ടില്ല.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

ചൊവ്വാഴ്ച രാത്രി മനോഹർ ഓം കദമിന്റെ കൈയിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചുപറിക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശകാരിക്കുകയും ചെയ്തു.

ഇതിൽ മനംനൊന്ത് കുട്ടി വീട്ടിൽ തൂങ്ങിമരിച്ചു. ഉടൻ തന്നെ ഹാലിയാലിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹാലിയാൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts