ഗ്യാസ് പൊട്ടിത്തെറിച്ച സംഭവം; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു

തൃശ്ശൂര്‍: ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരില്‍ ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ ഭാര്യയ്ക്ക് പിന്നാലെ ചികിത്സയിലിരുന്ന ഭര്‍ത്താവും മരിച്ചു.

വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രണ്ട്സ് ലൈനില്‍ തൃക്കോവില്‍ രവീന്ദ്രനാണ് (70) ഇന്നലെ മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യജയശ്രീ (60) ജുലൈ 9 ന് ചികിത്സയിലിരിക്കെ തന്നെ മരിച്ചിരുന്നു. ഇരുവരും തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

ജൂലൈ 8 ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോഴാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് ലീക്കായി വീടിനകം മുഴുവന്‍ നിറഞ്ഞിരുന്നതാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. വീടിന്റെ മുന്‍വശത്തെ ഇരുമ്പ് വാതില്‍ അടക്കം അപകടത്തില്‍ തകര്‍ന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു
[masterslider id="10"]

Related posts