ബെംഗളൂരു : മഴക്കാല മുന്നൊരുക്കങ്ങൾ ആരംഭിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി). വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഓടകൾ വൃത്തിയായി സൂക്ഷിക്കണമെന്നും ബിബിഎംപി ചീഫ് കമ്മിഷണർ എം. മഹേശ്വർ റാവു ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. റോഡിലെ വെള്ളം ഓടകളിലേക്ക് സുഗമമായി ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കണമെന്നും നടപ്പാതകളിൽ കേടുപാടുകൾ സംഭവിച്ച സ്ഥലങ്ങളിൽ ഉടൻ അറ്റകുറ്റപ്പണികൾ നടത്താനും ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധഭാഗങ്ങളിൽ മഹേശ്വർ റാവു പരിശോധന നടത്തി. നാഗവാര ജങ്ഷനുസമീപത്തെ വിവിധ സ്ഥലങ്ങളാണ് ഉദ്യോഗസ്ഥർക്കൊപ്പമെത്തി ചീഫ് കമ്മിഷണർ സന്ദർശിച്ചത്. മഴക്കാലത്ത് അപകടങ്ങളുണ്ടാകാതിരിക്കാനുള്ള…
Read MoreMonth: May 2025
പ്ലസ്ടു പരീക്ഷയിൽ തോൽവി ഭയന്ന് ജീവനൊടുക്കിയ വിദ്യാർഥിനിക്ക് മികച്ചവിജയം
ചെന്നൈ : തോൽവി ഭയന്ന് ജീവനൊടുക്കിയ വിദ്യാർഥിനിക്ക് പ്ലസ്ടു പരീക്ഷയിൽ വിജയം. തഞ്ചാവൂർ ജില്ലയിലെ പാപനാശം പദുഗൈ ഗ്രാമത്തിലെ ആർത്തിക (17)യാണ് മരിച്ചത്. ബുധനാഴ്ച വീട്ടിനടുത്തുളള കാലിത്തൊഴുത്തിനടുത്ത് ആർത്തികയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച പ്ലസ്ടു ഫലം വന്നപ്പോൾ ആർത്തിക വിജയിച്ചിരുന്നു. 600-ൽ 413 മാർക്കും ലഭിച്ചിട്ടുണ്ട്.
Read Moreപാകിസ്താൻ സ്വദേശികളായ മൂന്നുകുട്ടികൾക്ക് ഇന്ത്യയിൽ തങ്ങാൻ വിസ കാലാവധി നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി
ബെംഗളൂരു : പാകിസ്താൻ സ്വദേശികളായ മൂന്നുകുട്ടികൾക്ക് ഇന്ത്യയിൽ തങ്ങാൻ വിസകാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട ഹർജി കർണാടക ഹൈക്കോടതി തള്ളി. പാകിസ്താൻ സ്വദേശിയെ വിവാഹം കഴിച്ച മൈസൂരു സ്വദേശി റംഷ ജഹാന്റെ മക്കളായ ബിബി യമിന (എട്ട്), മുഹമ്മദ് മുദസിർ (നാല്), മുഹമ്മദ് യൂസഫ് (മൂന്ന്) എന്നിവരുടെ ഹർജിയാണ് ജസ്റ്റിസ് എം.ജി. ഉമ തള്ളിയത്. പഹൽഗാം ആക്രമണത്തിനു ശേഷം ദേശീയ സുരക്ഷ മുൻനിർത്തി പാകിസ്താൻ പൗരരുടെ വിസ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി…
Read Moreനഗരത്തിൽ എട്ടു വയസ്സുകാരനെ കൊലപ്പെടുത്തി ചാക്കിലാക്കിയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരുവിൽ എട്ടു വയസ്സുകാരനെ കൊലപ്പെടുത്തി തടാകത്തിന് സമീപം ഉപേക്ഷിച്ച സംഭവത്തിൽ അപ്പാർട്ട്‌മെന്റ് കോംപ്ലെക്സിലെ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് അറസ്റ്റുചെയ്തു. ബിഹാർ സ്വദേശിയായ ചന്ദേശ്വർ മാട്ടുർ (36) ആണ് അറസ്റ്റിലായത്. രായസാന്ദ്രയിൽ താമസിക്കുന്ന ബിഹാർ സ്വദേശിയായ വിദ്യാർഥി രാമാനന്ദയെയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ വീടിന് തൊട്ടടുത്താണ് ചന്ദേശ്വറും കുടുംബവും താമസിക്കുന്നതെന്ന് ഡിസിപി സാറ ഫാത്തിമ പറഞ്ഞു. ഇരു കുടുംബങ്ങളും അപ്പാർട്ട്‌മെന്റിലെ ജീവനക്കാരായിരുന്നു. രാമാനന്ദ പതിവായി ചന്ദേശ്വറിന്റെ മകളുമായി വഴക്കിടുമായിരുന്നുവെന്ന് ചന്ദേശ്വർ പറഞ്ഞതായി പോലീസ് പറഞ്ഞു. പലതവണ താക്കീത് ചെയ്തിട്ടും…
Read Moreഓപ്പറേഷൻ സിന്ദൂർ, അതിർത്തി സംസ്ഥാനങ്ങളില്‍ ഉടനീളം കടുത്ത ജാഗ്രത തുടരുന്നു
ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ അതിർത്തി കടന്നുള്ള പ്രകോപനം തുടരുകയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതിർത്തി സംസ്ഥാനങ്ങളില്‍ ഉടനീളം കടുത്ത ജാഗ്രത തുടരുകയാണ്. ഇന്നലെ രാത്രി ഇന്ത്യയിലെ ജമ്മു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചെങ്കിലും ഒന്നുപോലും നിലംതൊടാതെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അവയെ വെടിവെച്ചിടുകയായിരുന്നു. തുടർന്ന് മിനിറ്റുകള്‍ക്കകം ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദേശം സർക്കാർ നല്‍കിയിട്ടുണ്ട്. ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സൈനിക വിഭാഗങ്ങള്‍ സജ്ജമായിരിക്കുമ്പോള്‍ സ്കൂളുകളും…
Read Moreകേരളത്തിൽ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 99.5%
തിരുവനന്തപുരം ∙ എസ്എസ് എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയശതമാനം. പരീക്ഷയെഴുതിയ 4,26,697 വിദ്യാർഥികളിൽ 4,24,583 പേർ ഉപരിപഠനത്തിന് അർഹത നേടി. 61,449 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ നേരിയ കുറവുണ്ട്. കഴിഞ്ഞ വർഷം 99.69 % ആയിരുന്നു വിജയ ശതമാനം. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതൽ. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകൾ 100 ശതമാനം വിജയം നേടി. 98.28 വിജയ ശതമാനമുള്ള ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും…
Read Moreകശ്മീരിലെ മലയാളികൾക്ക് സഹായം; കേരളത്തിൽ കൺട്രോൾ റൂം തുറന്നു
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ കേരളത്തിൽ കൺട്രോൾ റൂം തുറന്നു. സെക്രട്ടേറിയറ്റിലാണ് കൺട്രോൾ റൂം തുറന്നത്. ആഭ്യന്തര സെക്രട്ടറി മേൽനോട്ടം വഹിക്കും. 0471 251 7500 എന്ന നമ്പരിൽ ബന്ധപ്പെടാം.
Read Moreപാക് പ്രധാനമന്ത്രിയുടെ വീടിന് സമീപം സ്ഫോടനം
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിൻ്റെ വീടിന് സമീപം സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ഷെഹബാസിൻ്റെ വീടിൻ്റെ ഇരുപത് കിലോമീറ്റര്‍ അകലെ സ്ഫോടനം നടന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് ഷെഹബാസിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, കടുത്ത പ്രകോപനം തുടരുകയാണ് പാകിസ്ഥാൻ. മിസൈലുകൾക്കും ഡ്രോണുകൾക്കും പുറമെ യുദ്ധവിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തു. എന്നാൽ ഇവയെല്ലാം ഇന്ത്യൻ സേന വെടിവച്ചിട്ടു. പാക് യുദ്ധവിമാനങ്ങളും ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്താന്റെ എഫ് 16, 2 ജെ എസ്…
Read More‘ഓപ്പറേഷൻ സിന്ദൂറി’ൽ സൈന്യത്തെ സഹായിക്കാൻ ബെംഗളൂരുവിൽ നിർമിച്ച ചാവേർ ഡ്രോണുകളും
ബെംഗളൂരു : പാകിസ്താനെ നടുക്കിയ ഓപ്പറേഷൻ സിന്ദൂറിൽ അണിചേർന്ന് ബെംഗളൂരുവിൽ നിർമിച്ച ചാവേർ ഡ്രോണുകളും. പാകിസ്താനിലും പാക് അധീന കശ്മീരിലും ഭീകരരുടെ താവളങ്ങൾ കൃത്യമായി ലക്ഷ്യമിട്ട് തകർക്കാൻ ഈ ഡ്രോണുകൾ സൈന്യത്തെ സഹായിച്ചു. പത്തുകിലോഗ്രാംവരെ യുദ്ധസാമഗ്രികൾ വഹിക്കാൻശേഷിയുള്ള ഈ ഡ്രോണുകൾക്ക് നൂറുകിലോമീറ്റർ പരിധിയിൽ ആകാശസഞ്ചാരം നടത്തി ലക്ഷ്യസ്ഥാനം ഉറപ്പിച്ച് ആക്രമണം നടത്താനാകും. ബെംഗളൂരു ആസ്ഥാനമായുള്ള ആൽഫ ഡിസൈൻ എന്ന സ്ഥാപനം ഇസ്രയേൽ മിലിട്ടറി ടെക്‌നോളജി കമ്പനിയായ എൽബിറ്റ് സെക്യൂരിറ്റി സിസ്റ്റത്തിന്റെ പങ്കാളിത്തത്തോടെ നിർമിച്ച ഡ്രോണുകളാണിവ. 2019-ലെ ബാലാകോട്ട് ആക്രമണത്തിനുശേഷമാണ് ഇന്ത്യൻ ആർമിയിൽ ഇത്തരം ലോയിറ്ററിങ്(അലഞ്ഞുതിരിയുന്ന)…
Read Moreകാർ ഡിവൈഡറില്‍ ഇടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: കർണാടകയില്‍ ഹുബ്ബള്ളിക്കടുത്ത് കാർ ഡിവൈഡറില്‍ ഇടിച്ച് അയ്‌മനം സ്വദേശി മരിച്ചു. അയ്‌മനം അമ്ബാട്ട് പുത്തൻ മാളികയില്‍ സാമുവല്‍ ചാക്കോ (മെർവിൻ- 36) ആണ് മരിച്ചത്. സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനായ സാമുവല്‍ സഹപ്രവർത്തകർക്കൊപ്പം മുംബൈയില്‍നിന്നു ജോലി കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ രാത്രി കാർ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അഞ്ചു പേർ വാഹനത്തിലുണ്ടായിരുന്നു. ഡ്രൈവറും മരി ച്ചു. മറ്റുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടു. സംസ്കാരം ഇന്നുച്ചയ്ക്ക് ഒന്നിന് കറിക്കാട്ടൂർ സെന്‍റ് മത്യാസ് സിഎസ്‌ഐ പള്ളിയില്‍. പിതാവ്: ചാക്കോ ചാക്കോ, അമ്മ: റോജ ചാക്കോ. സഹോദരങ്ങള്‍: രോഹൻ, വിശാല്‍.
Read More