ഇന്ത്യയും പാക്കിസ്ഥാനും സംഘർഷം അവസാനിപ്പിക്കണം; ഐക്യരാഷ്ട്രസഭ സഭ

ദില്ലി: ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ. യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ല ലോകമെന്ന് യുഎൻ വക്താവ് ഫര്‍ഹാൻ അസിസ് ഹഖ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തില്‍ യുഎൻ ആശങ്ക പ്രകടിപ്പിച്ചു. ലോകത്തിന് ഇനിയും മറ്റൊരു യുദ്ധം താങ്ങാനുള്ള കരുത്തില്ലെന്ന് യുഎൻ സെക്രട്ടറി ജനറല്‍ വ്യക്തമാക്കിയ കാര്യം തന്നെ ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. സംഘര്‍ഷം വ്യാപിക്കാതെ ഇന്ത്യയും പാകിസ്ഥാനും നടപടികള്‍ സ്വീകരിക്കണമെന്നും യുഎൻ വ്യക്തമാക്കി. അതേസമയം ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പമെന്ന് അമേരിക്ക വ്യക്തമാക്കി. പാക് പ്രധാനമന്ത്രിയുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായും സംസാരിച്ച്‌ യുഎസ്…

Read More

പാക് ഷെല്ലാക്രമണത്തിൽ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത് 45കാരി നർഗീസ്; മരണം കുടുംബത്തോടൊപ്പം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ

ബാരാമുള്ള: ജമ്മു കശ്മീരിലെ ഉറിയില്‍ പാകിസ്താന്‍ നടത്തിയത് രൂക്ഷമായ ഷെല്ലാക്രമണം. ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. ഉറി സ്വദേശിനി 45കാരി നര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. ഇവര്‍ താമസിക്കുന്ന സ്ഥലത്തിന് സമീപം സ്‌ഫോടനം നടന്നിരുന്നു. കുടുംബത്തോടൊപ്പം ബാരാമുള്ളയിലേക്ക് ജീവന്‍രക്ഷാര്‍ത്ഥം യാത്ര ചെയ്യുന്നതിനിടെ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഷെല്ല് വന്ന് പതിക്കുകയായിരുന്നു. ഷെല്ലിന്റെ ഒരു ഭാഗം നര്‍ഗീസിന്റെ കഴുത്തില്‍ തുളച്ചുകയറുകയായിരുന്നുവെന്ന് സംഘത്തിലുള്ള ഒരാൾ റിപ്പോർട്ടറിനോട് വിവരിച്ചു. സംഭവ സ്ഥലത്തുതന്നെ നര്‍ഗീസ് മരിച്ചു. ഇവരുടെ മൃതദേഹം നിലവില്‍ ബാരാമുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉറിയില്‍ അടക്കം യാതൊരു സുരക്ഷയുമില്ലാത്ത…

Read More

നമ്മ മെട്രോയുടെ ഈ സ്‌റ്റേഷനുകളിൽ എഐ അധിഷ്ഠിത സിസിടിവി നിരീക്ഷണ സംവിധാനം എത്തി

ബെംഗളൂരു : നമ്മ മെട്രോയുടെ ആറു സ്റ്റേഷനുകളിൽ നിർമിത ബുദ്ധി അധിഷ്ഠിതമായ സിസിടിവി നിരീക്ഷണ സംവിധാനം പ്രവർത്തനം തുടങ്ങി. പർപ്പിൾ ലൈനിലെ ബയ്യപ്പനഹള്ളിക്കും എംജി റോഡിനും ഇടയിലുള്ള സ്റ്റേഷനുകളിലാണ് പുതിയ നിരീക്ഷണസംവിധാനം ഏർപ്പെടുത്തിയത്. സുരക്ഷാഭീഷണികൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണിതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എം. മഹേശ്വർ റാവു അറിയിച്ചു. സ്റ്റേഷനുകൾക്ക് മുൻപിലെത്തുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നിരീക്ഷിക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെഗഗ്നിഷൻ സാങ്കേതികവിദ്യയും ഇതിന്റെ ഭാഗമായുണ്ട്.  

Read More

ബെംഗളൂരുവിൽ പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനെ വിമാനത്തിൽനിന്ന് പുറത്താക്കി

ബെംഗളൂരു : ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനെ സുരക്ഷാകാരണങ്ങളാൽ യാത്രയ്ക്ക് തൊട്ടുമുൻപ്‌ പുറത്താക്കി. ബുധനാഴ്ച വൈകീട്ട് 6.05-ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എഐ-2820 വിമാനത്തിൽനിന്നാണ് യാത്രക്കാരനെ ഇറക്കിയത്. യാത്രക്കാരന്റെ പേരുവിവരങ്ങളും സുരക്ഷാഭീഷണിയുടെ സ്വഭാവവും അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇത്തരം നടപടികൾ ഒരിക്കലും പതിവുള്ളതല്ലെന്നും പ്രത്യേക ആശങ്കയുണ്ടാകുമ്പോൾമാത്രമേ ഇങ്ങനെ ചെയ്യാറുള്ളൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.  

Read More

ബെംഗളൂരുവിലെ എച്ച്എഎല്ലിൽ അതീവ ജാഗ്രത; ജീവനക്കാരുടെ അവധി റദ്ദാക്കി: ഓവർടൈം ജോലി ചെയ്യാൻ തയ്യാറാകാൻ നിർദ്ദേശം

ബെംഗളൂരു9: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധാന്തരീക്ഷം സൃഷ്ടിച്ച ഓപ്പറേഷൻ സിന്ദൂരിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾക്കിടയിൽ, ബെംഗളൂരുവിലെ എച്ച്എഎഎല്ലിൽ ( ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്) അതീവ ജാഗ്രത പ്രഖ്യാപിച്ചു . എല്ലാ എച്ച്എഎഎൽ ജീവനക്കാരുടെയും അവധി റദ്ദാക്കുകയും ഓവർടൈം ജോലി ചെയ്യാൻ തയ്യാറാകാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ജീവനക്കാരോടും സാങ്കേതിക വിദഗ്ധരോടും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ്, പ്രതിരോധ കമ്പനിയാണ്. 1940…

Read More

ബന്ദിപുർ വന്യജീവി സങ്കേതത്തിൽ കാട്ടാനയുടെ മൃതദേഹം; പരിശോധനക്കായി ജഡത്തിൽനിന്ന് ആന്തരിക അവയവങ്ങൾ ശേഖരിച്ചു

ബെംഗളൂരു : ബന്ദിപുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ കാട്ടാനയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നൈറ്റ് പട്രോളിങ്ങിനിടെ ഗോപാൽസ്വാമി ബേട്ട റേഞ്ചിലെ സോമനാഥപുര സാൻഡൽ റിസർവിലെ ഹിരികെരെ വനത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. 35-നും 40-നും ഇടയിൽ പ്രായമുള്ള കൊമ്പനാനയാണ്.പോസ്റ്റ്മോർട്ടം നടത്തി ലബോറട്ടറി വിശകലനത്തിനായി ജഡത്തിൽനിന്ന് ആന്തരിക അവയവങ്ങൾ ശേഖരിച്ചു. ഈ റിപ്പോർട്ട് വന്നാലെ മരണകാരണം കണ്ടെത്താനാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ബന്ദിപുർ ടൈഗർ റിസർവ് ഡയറക്ടർ പ്രഭാകരൻ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.എം. മല്ലേഷ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടത്തിന്…

Read More

സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളും ഓഫീസുകളിലും ലോകായുക്ത റെയ്ഡ്;നിരവധി രേഖകളും പണവും വസ്തുക്കളും പിടിച്ചെടുത്ത് അധികൃതര്‍

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളും ഓഫീസുകളിലും ലോകായുക്ത റെയ്ഡ് നടത്തി. ബെംഗളൂരു, കോലാർ, യാദ്ഗിർ, ദാവണഗെരെ എന്നീ നാല് ജില്ലകളിലായി പത്തിലേറെ ഇടങ്ങളിലാണ്  റെയ്ഡ് നടത്തിയത്. കോലാർ എഡിഎൽആർ സർവേ സൂപ്പർവൈസർ ജി. സുരേഷ് ബാബു, യാദ്ഗിർ സർപുർ താലൂക്ക് ഹെൽത്ത് ഓഫീസർ രാജ വെങ്കട്ടപ്പ നായക്, കർണാടക അർബൻ വാട്ടർ സപ്ലൈ ആൻഡ് ഡ്രെയിനേജ് ബോർഡ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എം.ബി. രവി, മഹാദേവപുര വാട്ടർ റിസോഴ്‌സ് ഡിവലപ്പ്മെന്റ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ജി. ശ്രീനിവാസ…

Read More

ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നിര്‍ത്തിവക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നിര്‍ത്തിവക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വിഷയത്തില്‍ ഇന്ന് നിര്‍ണായക തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. പഞ്ചാബ് കിങ്‌സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചതിനുപിന്നാലെ ബിസിസിഐ ഭാരവാഹികള്‍ യോഗം ചേര്‍ന്നിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചായിരിക്കും ടൂര്‍ണമെന്റിന്റെ ഭാവി സംബന്ധിച്ച് തീരുമാനങ്ങള്‍ ഉണ്ടാവുകയെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കളിക്കാരുടെ സുരക്ഷയ്ക്കാണ് പ്രധാന പരിഗണനയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ വ്യാഴാഴ്ച ഹിമാചലിലെ ധരംശാലയിലെ നടന്ന…

Read More

ബെംഗളുരുവിലടക്കം സുരക്ഷയ്ക്കായി മോക് ഡ്രിൽ നടത്തി

ബെംഗളൂരു : പാകിസ്താനുമായി സംഘർഷ സാധ്യത നിലനിൽക്കേ ഏതു സാഹചര്യവും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് കർണാടകത്തിൽ ബെംഗളൂരു, റായ്ച്ചൂരു, കാർവാർ എന്നിവിടങ്ങളിൽ മോഡ് ഡ്രിൽ സംഘടിപ്പിച്ചു. ബെംഗളൂരുവിൽ വിവിധ ടവറിൽനിന്ന് മോക് ഡ്രില്ലിനുള്ള സൈറൺ മുഴക്കി. തീപ്പിടിത്തമുണ്ടായാലുള്ള രക്ഷാപ്രവർത്തനം, കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് ആളുകളെ നീക്കൽ, ബഹുനില കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കൽ, അടിയന്തര ആരോഗ്യ സേവനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് നടന്നത്. ഒരു മണിക്കൂറോളം സമയം മോക്ഡ്രിൽ നീണ്ടുനിന്നു. ബെംഗളൂരുവിൽ അൾസൂർ താടകത്തിൽ നടത്തിയ മോക് ഡ്രില്ലിൽ ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് ആളുകളെ ബോട്ടിൽ രക്ഷപ്പെടുത്തുന്ന…

Read More

സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ സൈനികർക്കായി പ്രത്യേക പ്രാർഥന നടത്താൻ ഉത്തരവിറക്കി മന്ത്രി രാമലിംഗ റെഡ്ഡി

ബെംഗളൂരു : പാക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ സൈന്യത്തിനായി കർണാടകത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർഥന. മുസ്‌റായ് (ദേവസ്വം) വകുപ്പിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ഇന്ത്യൻസൈന്യത്തിന്റെ പേരിൽ പ്രത്യേക പ്രാർഥനകൾ നടത്താൻ നിർദേശിച്ച് മുസ്‌റായ് വകുപ്പ്‌ മന്ത്രി രാമലിംഗ റെഡ്ഡി ഉത്തരവിറക്കി. ഇന്ത്യൻസൈന്യത്തിന് കൂടുതൽ ശക്തി ലഭിക്കാനായി പ്രത്യേക പ്രാർഥന നടത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്.

Read More
Click Here to Follow Us