തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട മാവോവാദി നേതാവ് പപ്പു ലോഹറയെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷ സേന. തലയ്ക്ക് ഒന്നരകോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉൾപ്പെടെയുള്ള 30 മാവോവാദികൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കഴിഞ്ഞ കൊല്ലപ്പെട്ടിരുന്നു. ഝാർഖണ്ഡിലെ ലത്തേഹാറിൽ പൊലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പപ്പു ലോഹറയെ വധിച്ചത്. മറ്റൊരു മാവോവാദി നേതാവ് പ്രഭാത് ഗഞ്ച്ഹുവിനെയും ഏറ്റുമുട്ടലിൽ വധിച്ചു. 2026 മാർച്ചോടെ മാവോയിസ്റ്റുകളെ മുഴുവൻ ഉൻമൂലനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്ഗഢിലെ മാവോവാദി…
Read MoreMonth: May 2025
കരുതലോടെ 73 കാരിയുടെ കൈയ്യിലെ വളകൾ അറുത്തു മാറ്റി; പ്രതിയ്ക്ക് വിനയായതും ഇതേ കരുതൽ
കോഴിക്കോട് :കഴിഞ്ഞ ശനിയാഴ്ച മാത്തോട്ടത്ത് 73കാരിയായ യുടെ സ്വർണവും മൊബൈൽഫോണും കവർന്ന കേസിൽ ഒന്നാം പ്രതിയെ പൊലീസ് പിടികൂടി. കുഞ്ഞിവിയുടെ അനുജത്തിയുടെ പേരമകൻ മൂഴിക്കൽ അരക്കിണർ മുഹമ്മദ് ലബീബ് (19) നെയാണ് ഫറൂഖ് എസിപി എഎം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും ബേപ്പൂർ പോലീസും ചേർന്ന് പിടികൂടിയത്. കുഞ്ഞിവിയുടെ കയ്യിൽ നിന്നും വളകൾ അറുത്തു മാറ്റിയപ്പോഴും വളകൾ ഊരിയെടുത്തപ്പോഴും അവർക്ക് യാതൊരുവിധ പരിക്കുകൾളും ഉണ്ടായിരുന്നില്ല മാത്രവുമല്ല കുഞ്ഞിവിയുടെ മുഖത്ത് തുണിയിട്ട് മറച്ചാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്. അതിനാൽ കുഞ്ഞീവിയുടെ ശരീരത്തിൽ പരിക്കേൽപ്പിക്കാൻ താൽപര്യമില്ലാത്ത ആളും…
Read Moreഹോഴ്സ് റൈഡിങ് അക്കാദമിയിൽ കുതിരക്ക് ലൈംഗിക പീഡനം; 30കാരൻ അറസ്റ്റിൽ
നാഗ്പൂർ: കുതിരയെ ലൈംഗികമായി പീഡിപ്പിച്ച 30കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ ഹോഴ്സ് റൈഡിങ് അക്കാദമിയിലാണ് സംഭവം. അക്കാദമിയിലെ ചോട്യ സുന്ദർ കോബ്രഗഡെ എന്ന 30കാരനാണ് അറസ്റ്റിലായത്. ഗിട്ടിഖാദൻ ഏരിയയിലെ അക്കാദമിയിൽ മേയ് 17നായിരുന്നു സംഭവം. രാത്രി യുവാവ് സ്ഥാപനത്തിൽ അതിക്രമിച്ച് കയറുന്നത് സുരക്ഷാ ജീവനക്കാരന്‍റെ ശ്രദ്ധയിൽപ്പെട്ടു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് അക്കാദമിയിലെ കുതിരകളിലൊന്നിനെ യുവാവ് ലൈംഗികമായി പീഡിപ്പിക്കുന്നത് കാണാനിടയായത്. തുടർന്ന്, അക്കാദമി നടത്തിപ്പുകാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത, മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം എന്നിവ…
Read Moreഹിന്ദു ദമ്പതികളുടെ വിവാഹത്തിൽ വില്ലനായി മഴ; സഹായ ഹസ്തം നീട്ടി മുസ്ലിം കുടുംബം, മതസൗഹാർദ്ദത്തിന് വേദിയായി വിവാഹ മണ്ഡപം
പുനെ: ഒരു വേദിയിൽ ഒരേസമയം രണ്ട് വിവാഹങ്ങൾ നടക്കുന്നതിൽ പുതുമയൊന്നുമില്ല. എന്നാൽ വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ട രണ്ട് വിവാഹങ്ങളാണെങ്കിൽ എങ്ങനെയിരിക്കും. അത്തരമൊരു വാർത്തയാണ് പൂനെയിൽ നിന്നും പുറത്ത് വരുന്നത്. കനത്ത മഴ വിവാഹ ചടങ്ങുകള്‍ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഹിന്ദു കുടുംബത്തെ രക്ഷിക്കാന്‍ മുസ്ലീം കുടുംബം തയ്യാറായതാണ് മത സൗഹാര്‍ദ്ദ ചരിത്രത്തില്‍ പുതിയ മാതൃക സൃഷ്ടിച്ചത്. . പുനെയിലെ വാന്‍വോറി പ്രദേശത്തെ വിവാഹഹാളാണ് വേദി. ഹാളില്‍ മുസ്ലീം കുടുംബത്തിൻ്റെ വിവാഹ സല്‍ക്കാരം നടക്കുമ്പോള്‍ തൊട്ടടുത്തുള്ള മൈതാനത്ത് ഹിന്ദു വധുവരന്മാര്‍ വിവാഹത്തിന് തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു. ഈസമയത്ത് മഴ…
Read More‘മെട്രോ ചിക്സ്’; നഗരത്തിലെ മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പ്രചരിപ്പിക്കുന്ന ഇൻസ്റ്റ ചാനല്‍ അഡ്മിൻ പിടിയില്‍
ബംഗളൂരു: മെട്രോ ട്രെയിൻ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പകർത്തി ഇന്റർനെറ്റില്‍ പോസറ്റ് ചെയ്യുന്നയാള്‍ പിടിയില്‍. കർണാടകയിലെ ഹവേരി സ്വദേശിയായ ദിഗന്ത് ആണ് പിടിയിലായത്. ബെംഗളൂരുവിലെ പീന്യയയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ‘മെട്രോ ചിക്സ്’ എന്ന അക്കൗണ്ടിലൂടെയായിരുന്നു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. 27 വയസ്സുകാരനായ ഇയാള്‍ അക്കൗണ്ടന്റായി ഒരു സ്വകാര്യസ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.പതിവായി മെട്രോ മാർഗമാണ് യാത്ര ചെയ്തിരുന്നത്. സ്ത്രീകളുടെ ചിത്രം അവരുടെ അനുവാദമില്ലാതെ പകർത്തി പങ്കുവെക്കുന്നത് പതിവാക്കിയ അക്കൗണ്ടുകള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെയാളുകള്‍ രംഗത്ത് വന്നിരുന്നു. തൊട്ടുപിന്നാലെ മെട്രോ ക്ലിക്ക്സ്, @മെട്രോ ചിക്ക്സ്, എന്നീ…
Read Moreഹനഗൽ കൂട്ടബലാത്സംഗം: ജാമ്യത്തിലിറങ്ങി റോഡ് ഷോ നടത്തിയ അഞ്ച് പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു; രണ്ട് പേർക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്
ബെംഗളൂരു: ഹംഗൽ കൂട്ടബലാത്സംഗ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതികൾ അനുയായികൾക്കൊപ്പം റോഡ് ഷോ നടത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഈ സാഹചര്യത്തിൽ, ഏഴ് പ്രതികളിൽ അഞ്ച് പേരെ ഹനഗൽ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. കർണാടകയിലെ ഹാവേരിയില്‍ യുവതിയെ തട്ടിക്കൊണ്ട് പോയി വനത്തിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികളില്‍ ഏഴ് പേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഒന്നേക്കാല്‍ വർഷങ്ങള്‍ക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതികള്‍ ദമ്ബതികളുടെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കടക്കുകയും 26കാരിയായ യുവതിയെ…
Read Moreസാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം; ഗായകന്‍ ഡാബ്‌സിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
മലപ്പുറം: ഗായകന്‍ ഡാബ്‌സി എന്ന മുഹമ്മദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് അറസ്റ്റ്. ഡാബ്‌സിയെയും മൂന്ന് സുഹൃത്തുക്കളെയുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തിലാണ് മുഹമ്മദ് ഫാസിലിനെ വിട്ടയച്ചത്.
Read Moreകേരളത്തിൽ അതിശകത്മായ മഴയ്ക്ക് സാധ്യത, ഇന്ന് വിവിധ ജില്ലകളിൽ റെഡ് അലേർട്ട്
കേരളത്തിൽ ഇന്ന് അതിശകത്മായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ തീരങ്ങളിലും റെഡ് അലേർട്ടാണ്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൂവാർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ-ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) തീരങ്ങളിൽ 24 – 05 – 2025 രാവിലെ…
Read Moreകോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളില്‍ വിള്ളല്‍
കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളില്‍ വിള്ളല്‍. തിരുവങ്ങൂര്‍ മേല്‍പ്പാലത്തിലും അമ്പലപ്പടി – ചെറുകുളം അടിപ്പാതയ്ക്ക് മുകളിലുമാണ് വിള്ളല്‍ വീണിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്നാണ് അമ്പലപ്പടി -ചെറുകുളം അടിപ്പാതയ്ക്ക് മുകളില്‍ വിള്ളല്‍ വീണിരിക്കുന്നത്. വെങ്ങളം രാമനാട്ടുകര ബൈപ്പാസ് റൂട്ടിലാണ് വിള്ളല്‍. വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ മധ്യഭാഗത്തുനിന്ന് വെള്ളം അടിപ്പാതയിലേക്ക് ഒളിച്ചിറങ്ങുന്നുണ്ട്. വിള്ളല്‍ വര്‍ധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. തൃശൂര്‍ ചാവക്കാട് ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗത്തുനിന്ന് ഇന്ന് സാമ്പിള്‍ ശേഖരിക്കും. വിള്ളല്‍ രൂപപ്പെട്ട ഭാഗത്ത് മണ്ണ് ശരിയായ രീതിയില്‍ ആണോ നിറച്ചതെന്നത് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സാമ്പിള്‍ ശേഖരം.…
Read Moreവിള്ളലുള്ളയിടത്തൊക്കെ പോയി റിയാസ് റീല്‍ ഇടട്ടെ; എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് നടക്കുകയാണ്: വിമര്‍ശിച്ച് വി ഡി സതീശന്‍
ദേശീയപാത നിര്‍മാണത്തില്‍ ആ മുതല്‍ ക്ഷ വരെ കേരളത്തിന് ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേന്ദ്രപദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ നോക്കിയ മന്ത്രി പി എ മുഹമ്മദ് റിയാസ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞു നടക്കുകയാണ്. DPR-ല്‍ മാറ്റമുണ്ടെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആരോപണം ഗൗരവതരമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റെഡുക്കാന്‍ ഇവര്‍ നോക്കി. കേരളത്തിലെ ജനങ്ങള്‍ക്ക് അത് മനസിലായി. രണ്ടാമത്, കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൂര്‍ണമായ ക്രെഡിറ്റ് ഇവര്‍ എടുക്കാന്‍ നോക്കി. നാലാം വാര്‍ഷികത്തില്‍ അതില്‍…
Read More