നാലു വയസുകാരിയുടെ കൊലപാതകം: കുട്ടിയെ അച്ഛന്റെ സഹോദരൻ പീഡിപ്പച്ചത് പത്ത് തവണയിലേറെ: പ്രതി റിമാൻഡിൽ

ആലുവയിൽ നാല് വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത പിതൃ സഹോദരൻ റിമാൻഡിൽ.

14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലേക്കാണ് മാറ്റുന്നത്.

പ്രതി കുറ്റം സമ്മതിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതി കുട്ടിയെ എവിടെയെല്ലാം എത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്ന് പരിശോധിക്കണമെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. കുട്ടിയുടെ അമ്മയ്ക്കൊപ്പം ഇരുത്തിയാകും പ്രതിയെ ചോദ്യം ചെയ്യുക.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

കുട്ടി കൊല്ലപ്പെടുന്നതിനു മുൻപ് ക്രൂരമായ ലൈംഗിക അതിക്രമത്തിനിരയായതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ കൂടുതൽ ദുരൂഹതകൾ വരുത്തി കൊണ്ടാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി എന്ന വിവരം പുറത്തുവരുന്നത്.

പോസ്റ്റ്മോർട്ടത്തിന് പിന്നാലെ ഡോക്ടർമാർ നൽകി വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയുടെ പിതൃ സഹോദരനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിലധികമായി പ്രതി കുട്ടിയെ ദുരുപയോഗം ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വീട്ടിൽ ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താണ് കുട്ടിയെ എടുത്തുകൊണ്ടുപോയി പ്രതി ഉപദ്രവിച്ചത്. കുട്ടി അമ്മയോട് പറഞ്ഞിരുന്നതായും, കുട്ടിയുടെ അമ്മ പ്രതിയെ തല്ലിയതായും ഇയാൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി

കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം മുറിവുണ്ടായിരുന്ന കാര്യം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരാണ് പൊലീസിനെ അറിയിച്ചത്. ശാസ്ത്രീയ തെളിവുകൾ അടക്കം മുന്നിൽ വച്ച് പ്രതിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതികുറ്റം സമ്മതിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
[masterslider id="10"]

Related posts