ബെംഗളൂരു : വിഷു തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 11. 55 ന് എസ്എംവിടി ബെംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ട്രെയിൻ (06573) നാളെ ഉച്ചക്ക് 1. 30ന് കണ്ണൂരിൽ എത്തിച്ചേരും. തിരിച്ച് ട്രെയിൻ (06574) ഏപ്രിൽ 14ന് തിങ്കളാഴ്ച 6 25 കണ്ണൂരിൽ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ എട്ടുമണിക്ക് എസ്എംവിടി ബെംഗളൂരുവിലേക്ക് എത്തിച്ചേരും. കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷോർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലാണ്…
Read MoreDay: 13 April 2025
ബെംഗളൂരുവിൽ വാഹനാപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ നാദാപുരം വളയം സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വളയം ചുഴലിയിലെ വട്ടച്ചോലയില്‍ പ്രദീപിൻ്റെ മകള്‍ ശിവലയ (20) ആണ് മരിച്ചത്. എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ശിവലയ. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ 9 മണിക്ക് വളയത്തെ വീട്ടില്‍ നടന്നു. അമ്മ ചാത്തോത്ത് രജനി (ജിഷ), സഹോദരി ശ്രീയുക്ത (ചാലക്കര എക്‌സല്‍ സ്‌കൂള്‍ വിദ്യാർത്ഥിനി).
Read Moreനിർത്തിയിട്ട ട്രക്കിൽ കർണാടക ആർടിസി ഇടിച്ചു കയറി അപകടം; നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: ദേശീയപാതയില്‍ കർണാടക ആർ.ടി.സി ബസ് നിർത്തിയിട്ട ട്രക്കിനു പിന്നില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 20 പേർക്ക് പരിക്കേറ്റു. ഇതില്‍ ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ദേശീയപാത 75ല്‍ രാമനഗര കുടൂരില്‍ ശനിയാഴ്ച രാവിലെയാണ് അപകടം. ചിക്കമഗളൂരുവില്‍ നിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്ന ബസ് അമിതവേഗത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ബസിന്റെ ടയർ പഞ്ചറായതോടെ നിയന്ത്രണംവിട്ട് റോഡരികില്‍ നിർത്തിയിട്ട ട്രക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മുൻവശം പൂർണമായും തകർന്നു. കാബിനുള്ളില്‍ കുടുങ്ങിപ്പോയ ബസ് ഡ്രൈവറെ എക്സ്കവേറ്റർ എത്തിച്ചാണ് നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്തത്. പരിക്കേറ്റവരില്‍ ഹാസൻ വദ്ദറഹള്ളി സ്വദേശി…
Read Moreലഹരി കടത്ത് സംഘത്തിലെ പ്രധാനി ഉഗാണ്ടൻ സ്വദേശി ബെംഗളൂരുവില്‍ പിടിയിൽ
ബെംഗളൂരു: ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ ഉഗാണ്ടൻ സ്വദേശിനിയെ ബെംഗളൂരുവില്‍ പോയി പിടികൂടി അരീക്കോട് പോലീസ്. ഉഗാണ്ടൻ സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ ആണ് അറസ്റ്റിലായത്. ബെംഗളൂരു ഇലക്‌ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് ഇവരെ അരീക്കോട് പോലീസ് പിടികൂടിയത്. അരീക്കോട് ഇൻസ്പക്ടർ സിജിത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അരീക്കോട് സ്വദേശികളെ നേരത്തെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ബെംഗളൂരുവില്‍ നിന്നും എത്തിച്ച ലഹരി വില്‍ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവില്‍ പൊലീസ് എത്തുകയായിരുന്നു.
Read Moreദുരിതമായി വിഷു യാത്ര; റിസർവേഷൻ കോച്ചിൽ വരെ കനത്ത തിരക്ക്
ബെംഗളൂരു : വിഷുവിനോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേത തീവണ്ടികൾ അനുവദിച്ചിട്ടും യാത്രാദുരിതത്തിന് അറുതിയില്ല. തീവണ്ടികളിലെല്ലാം വൻതിരക്കാണ് അനുഭവപ്പെടുന്നത്. ജനറൽ ടിക്കറ്റെടുത്തവർക്ക് കയറാൻ സാധിക്കാത്തതിനാൽ പലരും റിസർവേഷൻ കോച്ചുകളിലാണ് യാത്രചെയ്യുന്നത്. ഇത് ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്തവർക്ക് ബുദ്ധിമുട്ടാവുകയാണ്. ശനിയാഴ്ച വൈകീട്ട് പുറപ്പെട്ട മൈസൂരു -കൊച്ചുവേളി എക്സ്‌പ്രസിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് കാരണം ടിക്കറ്റെടുത്ത പലർക്കും കെആർ പുരം സ്റ്റേഷനിൽനിന്ന് തീവണ്ടിയിൽ കയറാൻപോലും സാധിച്ചില്ല. ജനറൽ ടിക്കറ്റെടുത്തവർ റിസർവേഷൻ കോച്ചുകളിലേക്ക് ഇരച്ചെത്തിയതോടെ ഇവിടെ കാലുകുത്താനിടമില്ലാതായി. നാട്ടിലേക്ക് പോകുന്ന വിദ്യാർഥികളായിരുന്നു കൂടുതലും. ഉത്സവകാലങ്ങളിൽ കൂടുതൽ തീവണ്ടികൾ അനുവദിച്ചെങ്കിൽ മാത്രമേ…
Read Moreമൈസൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം; മലയാളി യുവതി മരിച്ചു
ബെംഗളൂരു: മൈസുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കോട്ടയം എരുമേലി എരുത്വാപ്പുഴ സ്വദേശിനി കാർത്തിക ബിജു (24) ആണ് മരിച്ചത്. സഹപ്രവർത്തകൻ ഗിരിശങ്കർ തരകനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസുരു നഞ്ചൻഗുഡിനടുത്തുള്ള കൊട്ഗൊള എന്ന സ്ഥലത്ത് വച്ച് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. റോഡ് പണി നടക്കുന്നതിനാല്‍ ബൈക്ക് തെന്നി മറിഞ്ഞാണ് ഡിവൈഡറിലിടിച്ചത്. യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. യുവാവിനെ മൈസുരു ജെഎസ്‌എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക്…
Read More