ബാഡ്മിന്റൺ പരിശീലകൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു: ഫോണിൽ നിന്ന് എട്ട് പെൺകുട്ടികളുടെ വീഡിയോ കണ്ടെത്തി

ബെംഗളൂരു: ബാഡ്മിന്റണ്‍ പരിശീലകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു്. ഹുളിമാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

തമിഴ്‌നാട്ടില്‍ നിന്നുള്ള ബാഡ്മിന്റണ്‍ പരിശീലകനായ സുരേഷ് ബാലാജി (26) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബാഡ്മിന്റണ്‍ പഠിപ്പിക്കാനെന്ന വ്യാജേന ലൈംഗികമായി ചൂഷണം ചെയ്തതായാണ് ആരോപണം..

കഴിഞ്ഞ രണ്ട് വര്‍ഷമായി, ബാഡ്മിന്റണ്‍ പരിശീലന ക്ലാസുകളില്‍ പങ്കെടുത്തിരുന്ന പെണ്‍കുട്ടിയെ സുരേഷ് പതിവായി വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു വരികയായിരുന്നു. ഇക്കാര്യം ആരോടും പറയരുതെന്ന് അയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍, പെണ്‍കുട്ടി കോച്ചിന് ഒരു നഗ്‌നചിത്രം അയച്ചതായി കണ്ടെത്തി. ഇത് കണ്ട് മുത്തശ്ശി ഉടന്‍ തന്നെ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍, പരിശീലകന്‍ സുരേഷുമായി ബന്ധമുണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

തുടര്‍ന്ന് മാതാപിതാക്കള്‍ പരിശീലകന്‍ സുരേഷിനെതിരെ പോലീസില്‍ പരാതി നല്‍കി, ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

അതേസമയം, പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍, കായിക പരിശീലന കേന്ദ്രത്തില്‍ നിരവധി പെണ്‍കുട്ടികളെ അയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തതായി കണ്ടെത്തി

  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്

കൂടാതെ, മൊബൈല്‍ ഫോണില്‍ നിന്ന് 13 നും 16 നും ഇടയില്‍ പ്രായമുള്ള 8 പെണ്‍കുട്ടികളുടെ നഗ്‌ന ഫോട്ടോകളും വീഡിയോകളും കണ്ടെത്തി.

അതിനാല്‍, കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പോലീസ് പ്രതി സുരേഷ് ബാലാജിയെ കോടതി മുഖേന എട്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
[masterslider id="10"]

Related posts