‘ലൂസിഫറും’ ‘എമ്പുരാനും’ ശേഷം ‘അസ്രേല്‍’ ? എമ്പുരാനു’ശേഷം കറുത്തമാലാഖ, മൂന്നാം ഭാഗം അണിയറയിൽ

അബ്രാം ഖുറേഷിയുടെ മൂന്നാം വരവിലേയ്ക്ക് വിരല്‍ ചൂണ്ടിയാണ് എമ്പുരാന്‍ അവസാനിപ്പിക്കുന്നത്. ‘ലൂസിഫറും’ ‘എമ്പുരാനും’ ശേഷമെത്തുന്ന മൂന്നാം ഭാഗത്തിന്റെ പേരിനെ കുറിച്ചുള്ള സൂചനയും ‘എമ്പുരാനി’ലൂടെ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഫ്രാഞ്ചൈസിന്റെ ആദ്യഭാഗമായ ‘ലൂസിഫര്‍’ എന്ന പേരിന്റെ അര്‍ത്ഥം- ദൈവത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാലാഖ അഥവാ സാത്താന്‍ എന്നാണ്. ചിത്രത്തില്‍ ദൈവമെന്ന വിശേഷണത്തോടെയാണ് പി.കെ.രാംദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പ് വിട്ട്, പള്ളിയും ആശ്രമവും ഉപേക്ഷിച്ച് സാത്താന്റെ വഴിയിലേക്ക് സഞ്ചാരം തുടങ്ങിയവനാണ് ആദ്യഭാഗത്തിലെ നായകന്‍ സ്റ്റീഫന്‍. സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാലാഖയാണ് താനെന്ന് സ്റ്റീഫന്‍ തന്നെ പറയുന്നുണ്ട്. ദൈവത്തില്‍…

Read More

ഓഫീസിലെത്താന്‍ ലോക്കല്‍ ബസില്‍ കയറിയ കോര്‍പറേറ്റ് കമ്പനി സിഇഒ; ചെലവായ തുക കണ്ട് ഞെട്ടി; പോസ്റ്റ് ഏറ്റെടുത്ത് സാമൂഹികമാധ്യമങ്ങള്‍

അസഹനീയമായ മുട്ടുവേദനയാണ് ബെംഗളൂരുവിലെ പ്രശസ്തമായ ക്യാപിറ്റല്‍മൈന്‍ഡ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ദീപക് ഷെണോയിയെ ഒരു ബസില്‍ കയറാന്‍ നിര്‍ബന്ധിതനാക്കിയത്. എന്നാല്‍ അതിന് ചെലവായ തുക തനിക്കുണ്ടാക്കിയ അദ്ഭുതത്തില്‍നിന്നും ഇപ്പോഴും മുക്തനായിട്ടില്ലെന്നാണ് ദീപക് എക്‌സില്‍ കുറിച്ചത്. ആറു രൂപ! വെറും ആറുരൂപയ്ക്ക് നമ്മുടെ നാട്ടില്‍ ഇപ്പോഴും സാധനങ്ങള്‍ കിട്ടും എന്ന വസ്തുത തന്നെ അദ്ഭുതപ്പെടുത്തിയതായുള്ള ദീപകിന്റെ പോസ്റ്റ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. വീട്ടില്‍നിന്നും ഒരുകിലോമീറ്റര്‍ അകലെയുള്ള ഓഫീസിലേക്ക് ദീപക് സാധാരണയായി നടന്നാണ് പോകാറ്. എന്നാല്‍ അടുത്തിടെയുണ്ടായ മുട്ടുവേദന അസഹനീയമായതോടെയാണ് ഇന്ന് നടത്തം ഉപേക്ഷിച്ച്, പകരം ലോക്കല്‍ റൂട്ടില്‍…

Read More

ഐബി ഉദ്യോഗസ്ഥയുടെ മരണം; മേഘ ഗർഭഛിദ്രം നടത്തിയിരുന്നു; കൂടുതൽ കണ്ടെത്തലുകൾ പുറത്ത്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘ മധുവിന്റെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മേഘ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനു ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മേഘ ഒരു കൂട്ടുകാരിക്കൊപ്പമാണ് ആശുപത്രിയിലെത്തി ഗർഭഛിദ്രം നടത്തിയതെന്നാണു പോലീസ് കണ്ടെത്തിയത്. മേഘയുടെ ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോള്‍ ആശുപത്രിയില്‍ പണം നല്‍കിയതിന്റെ വിവരം ലഭിച്ചതിനെ തുടർന്നാണു കുടുംബം വിവരം പോലീസില്‍ അറിയിച്ചത്. മേഘ ഗർഭഛിദ്രം നടത്തിയിരുന്നുവെന്ന് കുടുംബം അറിയുന്നതും അപ്പോള്‍ മാത്രമാണ്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു സുഹൃത്തിനൊപ്പം മേഘ ആശുപത്രിയിലെത്തിയ വിവരം സ്ഥിരീകരിച്ചത്. മേഘയുടെ ബാഗില്‍നിന്ന്…

Read More

ഗസല്‍ ഗായകരായ റാസ-ബീഗം ദമ്പതിമാർ വേര്‍പിരിഞ്ഞു

യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയ ഗസല്‍ ഗായകരായ റാസ-ബീഗം ദമ്പതിമാർ വേർപിരിഞ്ഞു. റാസ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേദികളില്‍ ഒരുമിച്ച് എത്താറുണ്ടായിരുന്നെങ്കിലും ദമ്പതികള്‍ എന്ന നിലയില്‍ വേർപിരിഞ്ഞിട്ട് നാളുകള്‍ ഏറെയായെന്ന് അദ്ദേഹം പറഞ്ഞു. ‘ഓമലാളെ നിന്നെയോര്‍ത്ത്…’ എന്നു തുടങ്ങുന്ന ഒരൊറ്റ ഗാനത്തിലൂടെ സംഗീതപ്രേമികള്‍ക്ക് പ്രിയപ്പെട്ടവരാണ് റാസയും ബീഗവും. സംഗീതത്തിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടര വർഷത്തോളമായി ജീവിതത്തില്‍ രണ്ടുപേരും വേർപിരിഞ്ഞ് കഴിയുകയാണ്. പാട്ടുകള്‍ ഒരുമിച്ച് പാടാറുണ്ടായിരുന്നു. എന്നാല്‍ ആറ് മാസത്തോളമായി കരിയറിലും ഒരുമിച്ചില്ല. അതിന് അപ്പുറത്ത് കൂടുതല്‍ വിവരങ്ങളൊന്നും പങ്കുവെക്കാനില്ലെന്നും അത് വ്യക്തിപരമാണെന്നും മാധ്യമങ്ങൾക്ക്…

Read More

വിവാഹ മോചനത്തിന് അപേക്ഷിച്ച് നടി രന്യയുടെ ഭർത്താവ് 

ബെംഗളൂരു: സ്വർണക്കടത്ത് കേസിന് പിന്നാലെ വ്യക്തി ജീവിതത്തിലും കന്നട നടി രന്യ റാവുവിന് തിരിച്ചടി. വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച ഭർത്താവ് ജതിൻ ഹുക്കേരി വിവാഹമോചനത്തിന് കോടതിയില്‍ അപേക്ഷ നല്‍കിയെന്നാണ് റിപ്പോർട്ട്‌. അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതിനാല്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ഇരുവരും അകന്നു കഴിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. ഇതിന് ശേഷമാണ് സ്വർണക്കടത്ത് കേസില്‍ രന്യ അറസ്റ്റിലാകുന്നത്. തങ്ങളുടെ ദാമ്പത്യം തുടക്കം മുതല്‍ തന്നെ പ്രശ്നങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് മാധ്യമങ്ങളോട് ജതിൻ പറഞ്ഞു. ‘ഞങ്ങള്‍ വിവാഹിതരായ ദിവസം മുതല്‍, ഞാൻ വേദനയും ദുരിതവും സഹിക്കുകയാണ്. ഒടുവില്‍ വിവാഹമോചനത്തിന് അപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.-…

Read More

ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും മഴ; ഗതാഗത തടസം എവിടെയെല്ലാം എന്നറിയാൻ വായിക്കാം: വിശദാംശങ്ങൾ ഇതാ.

ബെംഗളൂരു: നഗരത്തിലെ പല ഭാഗങ്ങളിലും നേരിയ മഴ ലഭിച്ചപ്പോൾ, മറ്റു ചിലയിടങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. മജസ്റ്റിക്, വിധാൻ സൗധ, ഫ്രീഡം പാർക്ക്, മല്ലേശ്വരം, കോർപ്പറേഷൻ, ശാന്തിനഗർ, റിച്ച്മണ്ട് ടൗൺ, ലാൽബാഗ്, എസ്ബിഎം സർക്കിൾ തുടങ്ങി നഗരത്തിലെ പല സ്ഥലങ്ങളിലും മഴ പെയ്തു. നഗരത്തിൽ മഴ പെയ്യുന്നതിനാൽ വാഹനയാത്രക്കാർ ദുരിതത്തിലാണ്. മഴയിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഔട്ടർ റിംഗ് റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. മഹാദേവപുര പ്രദേശത്ത് ഇടിമിന്നലോടുകൂടിയ കനത്ത മഴയാണ് പെയ്തത്. ഇതിനോടകം റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു, ഗതാഗത തടസ്സവും ഉണ്ടായി മഴവെള്ളത്തിനൊപ്പം മാലിന്യങ്ങളും പ്ലാസ്റ്റിക്…

Read More

‘മയോനി നീ എന്റെ ജീവിതം രസകരമാക്കുന്നു’; മയോനിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദർ

ഗായിക മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. ‘നീ എന്റെ ജീവിതം ഹൃദ്യമാക്കുന്നു’ എന്ന കുറിപ്പോടെയാണ് ഗോപി സുന്ദർ ചിത്രം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ‘നിങ്ങൾ കൂടുതൽ അത്ഭുതങ്ങൾ അർഹിക്കുന്നു’ എന്ന കുറിപ്പോടെ മയോനി സ്റ്റോറി ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ച താനാരാ എന്ന ചിത്രത്തിൽ ഒരു ​ഗാനം ആലപിച്ചത് മയോനിയായിരുന്നു. ‘എന്റെ പുതിയ പരിചയപ്പെടുത്തൽ, ഗായിക പ്രിയ നായർ’, എന്ന അടിക്കുറിപ്പോടെ അന്ന് ഗോപി സുന്ദർ ഇരുവരുടെയും ചിത്രം പങ്കുവെച്ചിരുന്നു. പിന്നീട് ‘ഞങ്ങളുടെ…

Read More

നഗരത്തിൽ ചായ കാപ്പി തുടങ്ങി പാൽ ഉൽപന്നങ്ങളുടെ വില വർധിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പല ഹോട്ടലുകളും റസ്റ്റോറന്റുകളും കാപ്പിയുടെയും ചായയുടെയും വില വർദ്ധിപ്പിച്ചു . വില മൂന്ന് രൂപയിൽ നിന്ന് അഞ്ച് രൂപയായി ഉയർന്നു. നന്ദിനി പാലിന്റെ വില ലിറ്ററിന് 4 രൂപ വർദ്ധിപ്പിച്ചുകൊണ്ട് കർണാടക സർക്കാർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു . ഏപ്രിൽ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. എന്നാൽ, കാപ്പി, ചായ വിലയിലെ വർധനവ് സംബന്ധിച്ച് ബെംഗളൂരു ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. നന്ദിനി പാലിന്റെ വില ലിറ്ററിന് നാല് രൂപ വർദ്ധിച്ചതിനാൽ, കാപ്പിയുടെയും…

Read More

നഗരത്തിൽ എല്ലാത്തിനും വില കൂടുന്നു ‍ വാടക വരെ കുത്തനെ കൂടി; ശമ്പളംപഴത് തന്നെ; പിടിച്ചുനില്‍ക്കാനാകില്ലെന്ന് ടെക്കി,

രാജ്യത്തെ ഐടി മേഖലയുടെ പ്രധാന കേന്ദ്രമായ ബെംഗളുരുവില്‍ ജീവിതച്ചെലവ് കുത്തനെ വര്‍ദ്ധിക്കുന്നു. അടുത്തിടെ പലരും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യത്തില്‍ ഒട്ടേറെപ്പേര്‍ പ്രതികരിച്ചിട്ടുണ്ട്.ലക്ഷം രൂപയിലേറെ ശമ്പളം കിട്ടിയാലും ഉയര്‍ന്ന വാടകയും ജീവിതച്ചെലവും ബുദ്ധിമുട്ടിക്കുകയാണെന്നാണ് ടെക്കികളുടെ പരാതി. സോഫ്റ്റ്വെയര്‍ പ്രൊഫഷണലായ ഒരാള്‍ കഴിഞ്ഞദിവസം സമാന അനുഭവം പങ്കുവെച്ച്‌ രംഗത്തെത്തിയപ്പോള്‍ ഒട്ടേറെപ്പേര്‍ പ്രതികരണവുമായെത്തി. തന്റെ ശമ്പളം വര്‍ദ്ധനവ് വീട്ടുടമസ്ഥന്റെ വാടക വര്‍ദ്ധനവിനൊപ്പം എത്തുന്നില്ലെന്നാണ് ഇയാള്‍ ചൂണ്ടിക്കാട്ടുന്നത്. എനിക്ക് ലഭിച്ച ശമ്പള വര്‍ദ്ധനവ് 7.5% ആയിരുന്നു. അതേസമയം വീട്ടുടമസ്ഥന്‍ വാടക 10% വര്‍ദ്ധിപ്പിച്ചു. ഇത് തുടര്‍ന്നാല്‍, ഒരു ദിവസം എന്റെ…

Read More

ബെംഗളൂരുവിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

ബെംഗളൂരു: നഗരത്തിൽ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ബിഹാർ സ്വദേശിനിയായ യുവതിക്ക് നേരെ കഴിഞ്ഞ ദിവസം കെ ആർ പുര മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അതിക്രമം നടന്നത്. സഹോദരനൊപ്പം യാത്ര ചെയ്യവേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എറണാകുളത്തു നിന്ന് ട്രെയിനില്‍ എത്തിയ യുവതിയെ കൂട്ടികൊണ്ട് പോകാൻ വന്നതായിരുന്നു സഹോദരൻ. തുടർന്ന് ബൈക്ക് തടഞ്ഞു നിർത്തി സഹോദരനെ രണ്ടു പേർ ആക്രമിച്ചു. ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയും പീഡനത്തിനിരയാക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Read More
Click Here to Follow Us