സ്റ്റേഷന് പുറത്ത് കാത്തിരിപ്പ് കേന്ദ്രം, ട്രെയിൻ എത്തിയാല്‍ മാത്രം പ്ലാറ്റ്‌ഫോമില്‍ പ്രവേശനം; റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ പദ്ധതി

റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളമുള്ള 60 സ്റ്റേഷനുകളിലാണ് പുതിയ മാറ്റത്തിനായി ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നത്. മഹാകുംഭ മേളയ്‌ക്കിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് പുറത്ത് കാത്തിരിപ്പ് കേന്ദ്രങ്ങളൊരുക്കും. ട്രെയിന്‍ സ്റ്റേഷനിലെത്തിയാല്‍ മാത്രമേ പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകളേ കടത്തിവിടുകയുള്ളൂ.ന്യൂഡൽഹി, ആനന്ദ് വിഹാർ, വാരണാസി, അയോധ്യ, പട്‌ന സ്റ്റേഷനുകളിൽ പദ്ധതികൾ ഇതിനകം ആരംഭിച്ചു.ഈ സ്റ്റേഷനുകളിൽ റെയിൽവേ പൂർണ്ണമായ…

Read More

ഇന്ന് അന്താരാഷ്ട്ര വനിതാദിനം;

ഇന്ന് ലോക വനിതാദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയനേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകളുടെ തുല്യത ഉറപ്പുവരുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. പുരുഷാധിപത്യം വാഴുന്ന ലോകത്ത് സ്ത്രീകളുടെ അവകാശങ്ങൾ, സാമൂഹിക തുല്യത, നേട്ടങ്ങൾ എന്നിവ ഓർമ്മപ്പെടുത്തുന്നതിനായാണ് വനിതാദിനം ആഘോഷിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടുംബം എന്നീ മേഖലകളിൽ സ്ത്രീകൾ കൈവരിച്ച നേട്ടം അടയാളപ്പെടുത്താൻ കൂടി ഈ അവസരം വിനിയോഗിക്കുന്നു. 1857 മാർച്ച് 8 ന് മെച്ചപ്പെട്ട വേദനം, ജോലി സമയം കുറയ്ക്കുക, വോട്ടവകാശം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ന്യുയോർക്കിലെ തുണിമില്ലിൽ ജോലി ചെയ്‌തിരുന്ന സ്ത്രീകൾ നടത്തിയ…

Read More

വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ബെംഗളൂരുവിലെ ഈ ഫ്ലൈഓവറിൽ ഗതാഗത നിയന്ത്രം ആരംഭിച്ചു

ബെംഗളൂരു: പണി പൂർത്തിയാകുന്നതുവരെ രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെ ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ എല്ലാത്തരം വാഹനങ്ങളുടെയും ഗതാഗതം നിയന്ത്രിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയിൽ നിന്നുള്ള സിൽക്ക് ബോർഡ് ഫ്ലൈഓവർ അടച്ചിടുമെന്നും രാവിലെ 6 മുതൽ രാത്രി 11 വരെ വാഹന ഗതാഗതം അനുവദിക്കുമെന്നും അറിയിച്ചു. പണി പൂർത്തിയാകുന്നതുവരെ ഫ്ലൈഓവർ അടച്ചിടുമെന്ന് പറഞ്ഞിരുന്നു.  

Read More

ബെംഗളൂരു യൂണിവേഴ്സിറ്റിക്ക് മൻമോഹൻ സിങിന്‍റെ പേര് നൽകി കർണാടക സർക്കാർ

ബെംഗളൂരു: ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റിക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ പേരു നല്‍കി കർണ്ണാടക സർക്കാർ. 2025-26 സാമ്പത്തികവർഷത്തെ ബജറ്റ് അവതരണ വേളയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപനം നടത്തിയത്. ബെംഗളൂരു യൂണിവേഴ്സിറ്റി ഇനി മുതല്‍ ഡോ. മൻമോഹൻ സിങ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി എന്ന പേരില്‍ അറിയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലയെ രാജ്യത്തെ തന്നെ മാതൃകാ വിദ്യാഭ്യാസസ്ഥാപനമാക്കുന്നതിന് ഗവണ്‍മെന്റ് ആർട്‌സ് കോളേജിനെയും ഗവണ്‍മെന്റ് ആർ.സി. കോളേജിനെയും ഈ സർവകലാശാലയുടെ ഘടക കോളേജുകളാക്കും. ബജറ്റില്‍ സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചും കൂടുതല്‍ പരാമർശങ്ങളും പദ്ധതികളും പ്രഖ്യാപിക്കുകയുണ്ടായി. പോഷകാഹാരങ്ങള്‍ രണ്ട്…

Read More

നിരപരാധിയെന്ന് പൊട്ടിക്കരഞ്ഞ് നടി രന്യ റാവു 

ബെംഗളൂരു: ചോദ്യംചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവു. താൻ നിരപരാധിയാണെന്നും കേസില്‍ കുടുക്കുകയായിരുന്നു എന്നുമായിരുന്നു താരം പറഞ്ഞത്. നേരത്തെ, ഡി.ആർ.ഐക്ക് നല്‍കിയ മൊഴിയില്‍ കുറ്റം സമ്മതിച്ചിരുന്നെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ താരം കുറ്റം സമ്മതിക്കാൻ തയ്യാറായില്ല. അതേസമയം, ആരാണ് കുടുക്കിയതെന്ന് നടി ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുമില്ല. തന്റെ കൈവശമുണ്ടായിരുന്നത് 17 സ്വർണ്ണക്കട്ടികളാണെന്ന് നടി നേരത്തേ വെളിപ്പെടുത്തിയിരുന്നു. ദുബായ്ക്കുപുറമേ യൂറോപ്, അമേരിക്ക, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് യാത്രചെയ്തിരുന്നുവെന്നും താരം മൊഴി നല്‍കിയിരുന്നു. സ്വർണ്ണക്കടത്ത് റാക്കറ്റിന്റെ വലയില്‍ രന്യ…

Read More

14 കാരിയെ 29 കാരന് വിവാഹം ചെയ്ത് നൽകി; മാതാപിതാക്കളും ഭർത്താവും അറസ്റ്റിൽ 

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതിന് മാതാപിതാക്കളും പെണ്‍കുട്ടിയുടെ ഭര്‍ത്താവും അറസ്റ്റില്‍. ഹൊസൂരില്‍ നിന്നുള്ള ഒരു വീഡിയോ ദൃശ്യമാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. 14 വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ഭര്‍ത്താവ് വീട്ടിലേക്ക് പിടിച്ചു കൊണ്ടുപോവുന്നതിന്‍റെ ദൃശ്യങ്ങളാണ് വൈറലായത്. പെണ്‍കുട്ടി നിലവിളിച്ച്‌ കരയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തമിഴ്നാട്ടിലെ തിമ്മത്തൂര്‍ സ്വദേശിനിയായ 14 കാരിയെയാണ് 29 കാരന് വിവാഹം ചെയ്ത് നല്‍കിയത്. കുട്ടിക്ക് വിവാഹത്തിന് താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ എതിര്‍പ്പ് മറികടന്ന് മാതാപിതാക്കള്‍ വിവാഹം നടത്തുകയായിരുന്നു. കര്‍ണാടകയിലെ കളിക്കുട്ടൈ സ്വദേശിയായ മദേഷ് എന്ന 29 കാരനുമായാണ്…

Read More

സോഫ്റ്റ് വെയർ എൻജിനീയർ ബെംഗളൂരുവിൽ ജീവനൊടുക്കി 

ബെംഗളൂരു: സ്റ്റാർട്ടപ്പ് ബിസിനസിലെ നഷ്ടവും കടുത്ത മാനസിക സംഘർഷവും കാരണം ബെംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയർ ജീവനൊടുക്കി. കുഡ്‌ലുവിനടുത്തുള്ള അപ്പാർട്ട്മെന്റിന്റെ 12ാം നിലയില്‍ നിന്ന് ചാടിയാണ് സോഫ്റ്റ്‌വെയർ എൻജിനീയർ മായങ്ക് രജനി (30) ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു. 2018ല്‍ ഉത്തർ പ്രദേശിലെ ലഖ്‌നോവില്‍ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയതാണ് ഇയാള്‍. ഒരു സോഫ്റ്റ്‌വെയർ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് പിതാവ് പരപ്പന അഗ്രഹാര പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മായങ്ക് രജനി നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മാർച്ച്‌ നാലിന് രാവിലെ ആറു മണിയോടെ രജനി…

Read More

‘കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല; മുത്തശ്ശിയെ കണി കാരണം പോലീസിനോട് വ്യക്തമാക്കി അഫാന്‍

മാല ചോദിച്ചിട്ട് തരാത്തതിനാലാണ് പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍. മൂന്നുദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പിതൃമാതാവിനെ കൊലപ്പെടുത്തിയത് എന്തിനെന്ന വിവരം പോലീസിനോട് പറഞ്ഞത്. കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല. അതുകൊണ്ടാണ് കൊന്നതെന്നാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം അഫാന്‍ ആഭരണം ഊരിയെടുത്തു. വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചു. പ്രതിയുമായി നാളെ പോലീസ് കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും, ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും. കൂട്ടകൊലപാതക ദിവസം…

Read More

സംസ്ഥാനത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് രജിസ്‌ട്രേഷൻ മന്ദഗതിയിൽ

ബെംഗളൂരു : സംസ്ഥാനത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് (എച്ച്.എസ്.ആർ.പി.) സ്ഥാപിച്ചത് 29 ശതമാനം വാഹനങ്ങൾ മാത്രം. കഴിഞ്ഞ നവംബറിനും ജനുവരി 31-നും ഇടയിൽ അഞ്ചുലക്ഷം വാഹനങ്ങൾ അതിസുരപക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിച്ചു. ഫെബ്രുവരി അവസാനിച്ചപ്പോഴേക്കും രണ്ടുകോടി വാഹനങ്ങളിൽ വെറും 57,20,550 വാഹനങ്ങൾ മാത്രമാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിച്ചത്. ഇതിൽ 24,77,653 വാഹനങ്ങൾ ബെംഗളൂരു അർബൻ ജില്ലയിലാണ്. മൈസൂരുവിൽ 4,07,830 വാഹനങ്ങളും ദക്ഷിണ കന്നഡയിൽ 2,76,014 വാഹനങ്ങളും ബെലഗാവിയിൽ 2,61,807 വാഹനങ്ങളും ശിവമോഗയിൽ 2,06,812 വാഹനങ്ങളും അതിസുരക്ഷാ നമ്പർ പ്ലേറ്റു സ്ഥാപിച്ചതായി ഗതാഗത മന്ത്രി…

Read More

നാഗർഹോള ദേശീയോദ്യാനത്തിൽ കടുവ മാൻകുഞ്ഞിനെ വേട്ടയാടുന്ന ചിത്രങ്ങൾ വൈറൽ ആയി; വിനോദസഞ്ചാരി പകർത്തിയ ചിത്രം

ബെംഗളൂരു : എച്ച്‌ഡി കോട്ട് താലൂക്കിലെ നാഗരഹോള ദേശീയോദ്യാനത്തിലെ ജലാശയത്തിന് അരികെ കടുവ ഒരു മാൻകുഞ്ഞിനെ വേട്ടയാടുന്നത് സന്ദർശകരുടെ ക്യാമറയിൽ പതിഞ്ഞു. തീയതി രേഖപ്പെടുത്താത്ത വീഡിയോയിൽ, കടുവ ഒരു ജലാശയത്തിന് സമീപം നടക്കുന്നത് കാണാം, അതേസമയം കുളത്തിൽ നിന്ന് വെള്ളം കുടിച്ച ഒരു മാൻ ഒരു മരത്തിന്റെ തണലിൽ വിശ്രമിക്കുകയായിരുന്നു. കടുവ പെട്ടെന്ന് മാൻകുഞ്ഞിന്റെ മേൽ ചാടിവീഴുന്നു, കുഞ്ഞൻ അതിന്റെ ജീവനുവേണ്ടി ഓടുമ്പോൾ, അതിന്റെ കഴുത്തിൽ പിടിച്ചു. തുടർന്ന് കടുവ മാൻകുഞ്ഞിനെ വെള്ളത്തിന്റെ അരികിലേക്ക് വലിച്ചിഴച്ച് ഇരയെ തിന്നാൻ നോക്കുന്നു. പിന്നെ അത് വെള്ളത്തിലിറങ്ങി,…

Read More