സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും;

കൊല്ലത്ത് നടക്കുന്ന സിപിഎമ്മിന്‍റെ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തിൽ അവതരിപ്പിച്ച ‘നവ കേരളത്തിന്‍റെ പുതുവഴികൾ’ എന്ന രേഖയിലെ ചർച്ചയ്ക്ക് പിണറായി വിജയൻ മറുപടി നൽകും. അതിനുശേഷം നിലവിലെ സംസ്ഥാന കമ്മിറ്റി ചേർന്ന് പുതിയ പാനൽ തയ്യാറാക്കും. സംസ്ഥാന സമ്മേളനം ഇത് അംഗീകരിച്ചാൽ പുതിയ സംസ്ഥാന കമ്മിറ്റി ചേർന്ന് സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കും. അഞ്ച് ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി പുതുമുഖങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ വരും.. പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ തെരഞ്ഞെടുപ്പ് ഇന്ന് ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉച്ചയോടെ തീരുമാനം…

Read More

പോലീസ് റൺ പരിപാടി; ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: കർണാടക സ്റ്റേറ്റ് പോലീസ് റൺ പരിപാടിയുടെ രണ്ടാം പതിപ്പ് നടക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ വിവിധഭാഗങ്ങളിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. രാവിലെ 6 മുതൽ 10 വരെയാണ് നിയന്ത്രണം. കെ.ആർ. സർക്കിളിൽ നിന്ന് വിധാന സൗധയിലേക്ക് പോകുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടും. ബാലെകുന്ദ്രി സർക്കിളിൽ നിന്നും സി.ടി.ഒ ജംഗ്ഷനിൽ നിന്നും വിധാന സൗധയിലേക്ക് പോകുന്ന വാഹനങ്ങളും നിയന്ത്രിക്കും. വിധാന സൗധയിലേക്ക് വാഹനങ്ങളൊന്നും അനുവദിക്കില്ല. ഓൾഡ് മദ്രാസ് റോഡ്, ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ദേവാംഗ റോഡ്,…

Read More

ബെംഗളൂരുവിൽ വിശ്വേശതീർത്ഥ മെമ്മോറിയൽ ആശുപത്രി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ബെംഗളൂരു: ബെംഗളൂരുവിലെ മാറത്തഹള്ളിയിൽ ശ്രീകൃഷ്ണ സേവാശ്രമ ട്രസ്റ്റ് നിർമ്മിച്ച ശ്രീ വിശ്വേശതീർത്ഥ സ്മാരക ആശുപത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ഷാ, ഇവിടെ ഉദ്ഘാടനം ചെയ്യപ്പെട്ട വിശ്വേശതീർത്ഥ മെമ്മോറിയൽ ആശുപത്രി “താങ്ങാനാവുന്ന ആരോഗ്യ സംരക്ഷണത്തിന്റെ” പുതിയ കേന്ദ്രമായിരിക്കുമെന്ന് പറഞ്ഞു. 150 കിടക്കകളുള്ള ഈ ആശുപത്രിയിൽ 60 ശതമാനം കിടക്കകളും പാവപ്പെട്ടവർക്കായി നീക്കിവച്ചിരിക്കുന്നു, സിടി സ്കാൻ, എംആർഐ, ഡയാലിസിസ്, അൾട്രാസൗണ്ട് തുടങ്ങിയ മൾട്ടിസ്പെഷ്യാലിറ്റി സൗകര്യങ്ങളുമുണ്ട്. വിശ്വേശതീർത്ഥ മെമ്മോറിയൽ ആശുപത്രിയുടെ ഉദ്ഘാടനത്തിന് ശേഷം മഠവുമായി ബന്ധപ്പെട്ട എല്ലാവരെയും ഷാ…

Read More

വീണ്ടും മദ്യ വില ഉയരൻ സാധ്യത

ബെംഗളൂരു: കര്‍ണാടകയില്‍ മദ്യത്തിന് വില വീണ്ടും വർധിച്ചേക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം സൂചിപ്പിച്ചത്. 2025-26ലെ സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മദ്യത്തിന്റെ വില പുനപരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ എക്‌സൈസ് നികുതി വരുമാനം 36,500 കോടി രൂപയായിരുന്നുവെന്നും അടുത്ത വര്‍ഷം 40,000 കോടിരൂപയാണ് ഈയിനത്തില്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ ബിയര്‍ വില വർധിപ്പിച്ചിരുന്നു. ജനുവരി 20 മുതലാണ് പുതുക്കിയ വില നിലവില്‍ വന്നത്. ഇതോടെ 650 മില്ലി ബിയറിന് 10 മുതല്‍ 45 രൂപവരെ വില കൂടിയിട്ടുണ്ട്. എക്സൈസ് വകുപ്പിലെ വരുമാനക്കുറവ്…

Read More

സിദ്ധരാമയ്യയുടെ ഭാര്യക്ക് ഇ.ഡി. അയച്ച സമൻസ് റദ്ദാക്കി ഹൈക്കോടതി

ബെംഗളൂരു : മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്കും മന്ത്രി ബൈരതി സുരേഷിനും ഇ.ഡി. അയച്ച സമൻസ് ഹൈക്കോടതി റദ്ദാക്കി. പാർവതിയും ബൈരതി സുരേഷും സമർപ്പിച്ച ഹർജി അനുവദിച്ച് ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഉത്തരവിട്ടത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസാണ് ഇ.ഡി. അന്വേഷിക്കുന്നത്. ഇതിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി. സമൻസ് അയച്ചത്. സമൻസിലെ നടപടികൾ കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. സമൻസ് തള്ളിക്കളഞ്ഞത് കേസിലെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യക്ക് ആശ്വാസത്തിന് വകനൽകുന്നതായി. മുൻ മുഡ കമ്മിഷണർ…

Read More

തൊപ്പി ധരിച്ച് ഇഫ്താർ വിരുന്നിൽ നടൻ വിജയ്; ചിത്രങ്ങൾ വൈറൽ 

ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരവും ടിവികെ അധ്യക്ഷനുമായ വിജയ് റംസാൻ മാസത്തിന്റെ ഭാഗമായി ഇഫ്‌താർ വിരുന്നൊരുക്കി. റംസാൻ മാസത്തില്‍ നോമ്പ് തുറക്കുന്നതിന് മുമ്പുള്ള പ്രാർത്ഥനകളില്‍ പങ്കെടുത്ത നടൻ തലയില്‍ തൊപ്പിയും തൂവെള്ള വസ്ത്രവും അണിഞ്ഞാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇതിന് മുന്നോടിയായി ഒരു ദിവസത്തെ വ്രതവും താരം അനുഷ്‌ഠിച്ചുവെന്നാണ് ലഭ്യമായ റിപ്പോർട്ടുകള്‍. ചെന്നൈയിലെ റായപേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലായിരുന്നു ഗംഭീരമായ ഇഫ്‌താർ വിരുന്ന് നടന്നത്. ചടങ്ങിലേക്ക് വരുന്ന താരത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ വലിയ രീതിയില്‍ വൈറലായിരുന്നു. പ്രദേശത്തെ 15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു.…

Read More

സംസ്ഥാന ബജറ്റിൽ സിനിമാ പ്രേമികൾക്ക് സന്തോഷ വർത്ത

ബെംഗളൂരു: സംസ്ഥാനത്തെ തിയറ്ററുകളിലെയും മള്‍ട്ടിപ്ലക്സുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയാക്കി ഏകീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിലാണ് സിനിമാ പ്രേമികളെ സന്തോഷിപ്പിക്കുന്ന ഈ പ്രഖ്യാപനമുള്ളത്. 2017ലും സിദ്ധരാമയ്യ സർക്കാർ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയാക്കി ഏകീകരിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകായിരുന്നു. കന്നഡ സിനിമാ മേഖലയെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനം സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങാനും തീരുമാനിച്ചു. കന്നഡ സിനിമകള്‍ക്ക് നിലവിലെ ഒടിടി പ്ലാറ്റ്ഫോമുകള്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്ന പരാതി സിനിമാ മേലയില്‍ നിന്ന് ഉയർന്നുവന്നിരുന്നു. രക്ഷിത് ഷെട്ടി, റിഷഭ്…

Read More

ഇസ്രായേലി ടൂറിസ്റ്റ് വനിത ഉൾപ്പെടെ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയായി: സഹയത്രികനായ വിനോദസഞ്ചാരിയെ കാണാനില്ല

ബെംഗളൂരു: കർണാടക സന്ദർശിക്കാനെത്തിയ ഇസ്രായേലി ടൂറിസ്റ്റ് ഉൾപ്പെടെ രണ്ട് യുവതികൾ കൂട്ടബലാത്സംഗത്തിനിരയായി. വ്യാഴാഴ്ച്ച രാത്രിയോടെയാണ് സംഭവം. ഹംപിയിലെ ഹോം സ്റ്റേയുടെ ഉടമയായ സ്ത്രീയും, 27കാരിയായ ഇസ്രായേലി വനിതയുമാണ് ബലാത്സംഗത്തിനിരയായത്. രാത്രി 11.30 ഓടെ ഹംപി സനാപുർ കനാലിന് സമീപം നക്ഷത്രനിരീക്ഷണം നടത്തുന്നതിനിടെ മൂന്ന് പുരുഷന്മാർ ചേർന്നാണ് ഇവരെ ബലാത്സം​ഗം ചെയ്തതത്. കുറ്റകൃത്യത്തിനു മുൻപ് യുവതികൾക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പുരുഷ യാത്രികരെ പ്രതികൾ തടാകത്തിലേക്ക് തള്ളിയിട്ടിരുന്നു. ഇവരിൽ ഒരാൾ അമേരിക്കയിൽ നിന്നുള്ളയാളാണെന്നും മറ്റു രണ്ട് പേർ ഒഡീഷ, മഹാരാഷ്ട്ര സ്വദേശികളാണെന്നും പോലീസ് പറഞ്ഞു. ഹോം…

Read More

ജനസംഖ്യ ഒന്നരക്കോടി; ബിബിഎംപിയെ ഏഴ് മിനി കോർപറേഷനുകളായി വിഭജിക്കാൻ നീക്കം?; വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗളൂരു നഗരത്തിൻ്റെ ഭരണം കൈയാളുന്ന തദ്ദേശസ്ഥാപനമായ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യെ വിഭജിക്കാനുള്ള ബില്ലിന്മേലുള്ള റിപ്പോർട്ട് നിയമസഭാ സംയുക്ത സമിതി സ്പീക്കർക്ക് സമർപ്പിച്ചു. ബിബിഎംപിയെ ഏഴ് മിനി കോർപറേഷനുകളായി വിഭജിക്കാനാണ് 13 അംഗ സംയുക്ത നിയമസഭാ സമിതിയുടെ ശുപാർശ. മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് 30 മാസവും ചീഫ് കമ്മീഷണർമാർ, സിറ്റി കമ്മീഷണർമാർ എന്നിവർക്ക് മൂന്നു വർഷവും കാലാവധിയാണ് ശുപാർശ ചെയ്യുന്നത്. കർണാടക മുനിസിപ്പൽ കോർപറേഷൻ നിയമം 1976 പ്രകാരം, നിലവിൽ ബിബിഎംപി മേയറുടെയും ഡെപ്യൂട്ടി മേയറുടെയും കാലാവധി 12 മാസമാണ്.…

Read More

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും

ബെംഗളരു : പതിനാറാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. വിദേശസിനിമകളുൾപ്പെടെ 63 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്. ഇത്തവണത്തെ ഓസ്കറിൽ  തിളങ്ങിയ ‘അനോറ’യും ഇന്ന് മേളയില്‍ പ്രദർശിപ്പിക്കും. രാജാജി നഗർ ഓറിയോൺ മാളിലെ സ്ക്രീന്‍ എഴില്‍ വൈകിട്ട് 5.10 നാണ് പ്രദര്‍ശനം. ന്യൂയോര്‍ക് നഗരത്തിലെ സ്ട്രിപ് ക്ലബ്ബിലെ നര്‍ത്തകിയായ റഷ്യന്‍ വംശജയയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും അനോറ പ്രദര്‍ശിപ്പിച്ചിരുന്നു. അമേരിക്കയില്‍ ചെറുബജറ്റില്‍ നിര്‍മിച്ച അനോറ അഞ്ചു പുരസ്കാരങ്ങളാണ്‌ ഓസ്കറില്‍ സ്വന്തമാക്കിയത്. മികച്ച നടിക്കുള്ള പുരസ്കാരം ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖനടി…

Read More
Click Here to Follow Us