പരീക്ഷ പേടിയിൽ വീടുവിട്ട വിദ്യാർത്ഥിയെ കണ്ടെത്തി 

ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഫറംഗിപേട്ട സ്വദേശിയും മംഗളൂരു പി.യു കോളജ് രണ്ടാം വർഷ വിദ്യാർഥിയുമായ ദിഗന്തിന്റെ (18) തിരോധാനത്തിന് പിന്നില്‍ പരീക്ഷാപ്പേടിയെന്ന് പോലീസ്. ശനിയാഴ്ച ഉഡുപ്പിയില്‍ നിന്ന് കണ്ടെത്തിയ ദിഗന്തിനെ ചോദ്യം ചെയ്തപ്പോഴാണ് കാരണം വ്യക്തമായതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് എൻ. യതീഷ് വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ഫെബ്രുവരി 25നാണ് വിദ്യാർഥിയെ കാണാതായത്. ഇതിനെത്തുടർന്ന് ബി.ജെ.പി ബന്ദ് ഉള്‍പ്പെടെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. തന്റെ മണ്ഡലത്തിലെ സംഭവം സ്പീക്കർ യു.ടി. ഖാദർ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. പരീക്ഷാഭീതിയില്‍ വീടുവിട്ടതാവാം എന്ന പോലീസ് നിഗമനം ശരിവെക്കുന്നതാണ്…

Read More

മൊബൈൽ ഫോൺ നൽകിയില്ല, 16 കാരി ജീവനൊടുക്കി 

ബെംഗളൂരു: കോട്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഐറോഡിയില്‍ മാതാവ് മൊബൈല്‍ ഫോണ്‍ നല്‍കാൻ വിസമ്മതിച്ചതില്‍ മനംനൊന്ത് 16കാരി ആത്മഹത്യ ചെയ്തു. ഒന്നാം വർഷ പി.യു വിദ്യാർഥിനി ആശയാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് അവധിയിലിരിക്കെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ആശ മാതാവിനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ പിന്നീട് നല്‍കാമെന്ന് ഉറപ്പുനല്‍കി. നല്‍കാൻ വൈകിയതില്‍ അസ്വസ്ഥയായ മകള്‍ ഉച്ചഭക്ഷണം കഴിക്കാതെ മുറിക്കുള്ളില്‍ അടച്ചുപൂട്ടി. മറുപടി ലഭിക്കാത്തതിനെത്തുടർന്ന് അയല്‍ക്കാർ വാതില്‍ പൊളിച്ച്‌ നോക്കിയപ്പോള്‍ തൂങ്ങിയനിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കോട്ട പോലീസ് കേസ് രജിസ്റ്റർ…

Read More

സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു

കാസർകോട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. ചീമേനി മുഴക്കോത്ത് സ്വദേശി വലിയപൊയിലില്‍ കുഞ്ഞിക്കണ്ണൻ (92) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീടിന് സമീപമുള്ള മകന്റെ വീട്ടിലേക്ക നടന്നു പോകുമ്പോഴായിരുന്നു സൂര്യാഘാതമേറ്റത്. സൂര്യാഘാതത്താല്‍ കുഞ്ഞിക്കണ്ണന്റെ ശരീരം മുഴുവനും പൊള്ളലേറ്റു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചെറുവത്തൂരുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതമേറ്റാണ് മരണം സംഭവിച്ചതെന്ന് സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

Read More

നെഞ്ചു വേദനയെ തുടർന്ന് ഉപരാഷ്ട്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

ന്യൂഡൽഹി: നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കാര്‍ഡിയോളജി വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തു. ഉപരാഷ്ട്രപതിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ എയിംസ് ആശുപത്രിയിലെത്തി ഉപരാഷ്ട്രപതിയുടെ ആരോഗ്യനില…

Read More

നിയന്ത്രണം തെറ്റിയ ടൂറിസ്റ്റ് ബസ് കുഴിയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക് 

ചെന്നൈ: കേരളത്തില്‍ നിന്നും യാത്ര തിരിച്ച ടൂറിസ്റ്റ് ബസ് തമിഴ്നാട്ടില്‍ ഗൂഡല്ലൂരിന് സമീപം റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 17 പേർക്ക് പരിക്ക്. വാനില്‍ യാത്ര ചെയ്തിരുന്ന 17 പേരെ പരിക്കുകളോടെ ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂർ ജില്ലയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തില്‍ പെട്ടത്. പ്രദേശത്തെ ആളുകള്‍ വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ല. സ്ഥലത്ത് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Read More

പ്രായമായ സ്ത്രീകളുമായി റൂമിൽ കയറും, ചോദിച്ചാൽ അമ്മയെ പോലെയെന്ന് മറുപടി; നടൻ ബാലയ്ക്ക് എതിരെ എലിസബത്ത്

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എലിസബത്ത് ഉദയൻ വീണ്ടും രംഗത്ത്. പ്രായമായ സ്ത്രീകളെ വീട്ടിലെ ബെഡ്റൂമില്‍ വിളിച്ചുകയറ്റുകയും കാര്യം ചോദിച്ചാല്‍ അമ്മയെ പോലെയാണ്, ചേച്ചിയെ പോലെയാണ് എന്നൊക്കെ പറയുമായിരുന്നുവെന്നും നിന്റെ അമ്മയെ മുറിയില്‍ കയറ്റിയാലും നീ ഇങ്ങനെ പറയുമോ എന്ന് ചേദിച്ചിരുന്നുവെന്നും എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു. ചെകുത്താൻ കേസില്‍ പോലീസ് വീട്ടിലെത്തിയപ്പോള്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടുവെന്നും എലിസബത്ത് പറയുന്നു. തന്നെ കൂടി കേസില്‍ ഉള്‍പ്പെടുത്താനായിരുന്നു ബാലയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് തന്നെ ചെകുത്താന്റെ വീട്ടില്‍ കൊണ്ടുപോയതെന്നും പിന്നീട് പല ഇന്റർവ്യൂകളിലും എന്റെ…

Read More

കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; 5 പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ചിത്രദുർഗയുടെ പ്രാന്തപ്രദേശത്തുള്ള സിബാർ ഗ്രാമത്തിൽ ഇന്ന് കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ഒരു ട്രക്കും കാറും നേർക്കുനേർ കൂട്ടിയിടിച്ചു. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. മരിച്ചവരെല്ലാം ബെംഗളൂരുവിൽ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

Read More

യൂട്യൂബ് നോക്കി ഡയറ്റ്; 18 കാരി മരിച്ചു 

കണ്ണൂർ: യൂട്യൂബ് നോക്കി അശാസ്ത്രീയമായി ഡയറ്റ് ചെയ്തതിനെത്തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. മെരുവമ്പായി ഹെല്‍ത്ത് സെന്‍ററിനു സമീപം കൈതേരികണ്ടി വീട്ടില്‍ എം. ശ്രീനന്ദ (18) ആണ് മരിച്ചത്. തലശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മട്ടന്നൂർ പഴശിരാജാ എൻഎസ്‌എസ് കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ശ്രീനന്ദ പ്ലസ്ടുവിന് മികച്ച വിജയം കൈവരിച്ചിരുന്നു. ആലക്കാടൻ ശ്രീധരൻ – മെരുവമ്പായി എംയുപി സ്കൂള്‍ ജീവനക്കാരി എം. ശ്രീജ ദമ്പതികളുടെ മകളാണ്. സഹോദരൻ: യദുനന്ദ്.

Read More

നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്ത് മാർച്ച്‌ മാസത്തിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മാർച്ചിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഫെബ്രുവരിയിൽ കർണാടകയിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുകൾ അധികൃതർ പങ്കുവച്ചത്. മാർച്ച് മുതൽ മെയ് വരെ നഗരത്തിലും സമീപ ജില്ലകളിലും മൺസൂണിന് മുൻപ് 30 മുതൽ 40 ശതമാനം വരെ കൂടുതൽ മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു. തീരദേശ കർണാടക ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 50 മുതൽ 60 ശതമാനം വരെ അധിക മഴ ലഭിച്ചേക്കും. മാർച്ച് 12 മുതൽ…

Read More

പുരുഷന്‍മാര്‍ക്കും തുല്യത വേണം; വനിതാ ദിനത്തില്‍ വിവാദ പോസ്റ്ററുമായി മില്‍മ,

കൊച്ചി: വനിതാ ദിനത്തില്‍ സഹകരണ സ്ഥാപനമായ മില്‍മ പങ്കുവച്ച ആശംസയുമായി ബന്ധപ്പെട്ട് വിവാദം. അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാള്‍ ഒട്ടും താഴെയല്ല പുരുഷന്‍ എന്ന കുറിപ്പിന് ഒപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റര്‍ ആണ് വിവാദത്തിന്റെ കേന്ദ്ര ബിന്ദു. ലിംഗ സമത്വം എന്ന ഹാഷ് ടാഗിന് ഒപ്പം സ്ത്രീകള്‍ക്കൊപ്പം പുരുഷന്‍മാര്‍ക്കും തുല്യത വേണം എന്ന ക്യാപ്ഷന്‍ ഉള്‍പ്പെടെയാണ് പോസ്റ്റര്‍. വനിതാ ദിനാശംസകള്‍ പങ്കുവച്ച ഞങ്ങള്‍ പുരുഷദിനം മറക്കില്ലെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു. വാലും തലയുമില്ലാത്ത തരത്തില്‍ വനിതാദിനാശംസകള്‍ പങ്കുവച്ച മില്‍മയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് കമന്റ് ബോക്‌സില്‍ ഉള്‍പ്പെടെ…

Read More