ബെംഗളൂരുവിലേക്ക് താമസം മാറ്റി അനുരാഗ് കശ്യപ്; ഇനി ബോളിവുഡിൽ അഭിനയിക്കില്ലെന്ന് വ്യക്തമാക്കി താരം

ബെംഗളൂരു: ദക്ഷിണേന്ത്യൻ സിനിമകളിൽ ശ്രദ്ധ പതിപ്പിക്കുന്നതിനായി ബോളിവുഡ് വിട്ട് പ്രമുഖ താരം അനുരാഗ് കശ്യപ്. ബോക്സ് ഓഫീസ് കളക്ഷനുകൾക്ക് പിറകെ മാത്രം ഓടുന്ന ഹിന്ദി സിനിമ വ്യവസായത്തിന്റെ വിഷകരമായ സംസ്കാരമാണ് തന്റെ തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു. ബോളിവുഡിലെ സിനിമാക്കാരിൽ നിന്ന് അകന്നുനിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും, 500, 800 കോടി രൂപ നിർമ്മാണ ചിലവുള്ള സിനിമകൾ നിർമ്മിക്കാനാണ് ഹിന്ദി ഭാഷയിൽ ശ്രമിക്കുന്നതെന്നും അദ്ദേഹം ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി. ദക്ഷിണേന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം ബംഗളൂരുവിലേക്ക് താമസം മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞവർഷം ഹോളിവുഡ്…

Read More

സംസ്ഥാന ബജറ്റ് ഇന്ന്: നടക്കാൻ പോകുന്നത് സിദ്ധരാമയ്യയുടെ 16-ാമത് ബജറ്റ് അവതരണം

ബെംഗളൂരു : സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ അവതരിപ്പിക്കും. സിദ്ധരാമയ്യയുടെ 16-ാമത് ബജറ്റ് അവതരണമാകും വെള്ളിയാഴ്ചത്തേത്. മുഖ്യമന്ത്രിയെന്നനിലയിൽ ഒൻപതാമത്തെ ബജറ്റും. വികസനപ്രവർത്തനങ്ങളും ഗാരന്റി പദ്ധതികളും ബാലൻസ് ചെയ്തുകൊണ്ടുപോവുക എന്നതാകും സിദ്ധരാമയ്യ നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി. കഴിഞ്ഞബജറ്റിൽ 1,20,373 കോടി രൂപയായിരുന്നു ക്ഷേമപദ്ധതികൾക്കായി വകയിരുത്തിയത്. ഇതിൽ 52,000 കോടി രൂപ ഗാരന്റി പദ്ധതികൾക്കുമാത്രം മാറ്റിവെച്ചിരുന്നു. ഇത്തവണയും ഗാരന്റി പദ്ധതികൾക്ക് ഭേദപ്പെട്ട തുക മാറ്റിവെച്ചേക്കും. ദേശീയ സമ്പദ്‌വ്യസ്ഥയിലേക്ക് സംസ്ഥാനത്തിന്റെ ജി.എസ്.ടി. സംഭാവനയും അടുത്തിടെ നടന്ന ഇൻവെസ്റ്റ് കർണാടകയുടെ വിജയവും ബജറ്റിൽ ഊന്നിപ്പറഞ്ഞേക്കും. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കല്യാണ…

Read More

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈയിൽ നിന്നും കണ്ടെത്തി; നാട്ടിൽ വന്നാലും വീട്ടിലേക്കില്ലെന്ന് പെൺകുട്ടികൾ

മലപ്പുറം: താനൂരിൽ കാണാതായ പെൺകുട്ടികളെ പുനെയിലെത്തിച്ചു. വീട്ടിലേക്കില്ലെന്നാണ് പെൺകുട്ടികൾ പറയുന്നത്. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും നാട്ടിൽ വന്നാലും വീട്ടിലേക്കില്ലെന്ന് പെൺകുട്ടികൾ പറയുന്നു. സന്നദ്ധപ്രവർത്തകൻ സുധീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു ജോലി ശരിയാക്കി തരുമോയെന്ന് പെൺകുട്ടികൾ സുധീറിനോട് ആവശ്യപ്പെടുന്നുണ്ട്. പെൺകുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത് ഫോൺ ലൊക്കേഷനാണ്. തങ്ങള്‍ക്ക് 18 വയസ് ആയെന്നും പെണ്‍കുട്ടികള്‍ പറയുന്നു. വീട്ടുകാര്‍ വയസ് കുറച്ചേ പറയൂവെന്ന് ഇവര്‍ പറയുന്നു. ആര് പറഞ്ഞാലും വീട്ടുകാര്‍ കേള്‍ക്കില്ലെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. അടിക്കുകയും വഴക്ക് പറയുകയും ചെയ്യുമെന്ന് കുട്ടികൾ പറയുന്നു. ആരേലും പറഞ്ഞാൽ…

Read More

അനധികൃത സ്വത്ത് സമ്പാദനം സർക്കാരുദ്യോഗസ്ഥരുടെ വസതികളിൽ ലോകായുക്ത റെയ്ഡ്; സ്വർണാഭരണങ്ങളും വ്യാജരേഖകളും പിടിച്ചെടുത്തു

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കർണാടകത്തിൽ എട്ട് സർക്കാരുദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ലോകായുക്ത പോലീസ് റെയ്ഡ് നടത്തി. ബെംഗളൂരു, കോലാർ, കലബുറഗി, തുമകൂരു, വിജയപുര, ദാവണഗരെ, ബാഗൽകോട്ട് എന്നീ ജില്ലകളിലാണ് റെയ്ഡ് നടത്തിയത്. സ്വർണാഭരണങ്ങൾ, പണം, വിലപിടിപ്പുള്ള വസ്തുക്കൾ, ആഡംബരവാഹനങ്ങൾ, വീടുകൾ, വ്യാജരേഖകൾ എന്നിവ കണ്ടെത്തിയതായി ലോകായുക്ത എസ്.പി. എം.എസ്. കൗലാപുരെ പറഞ്ഞു. ദാവണഗരെ ജില്ലാ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി യൂണിറ്റ് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ജി.എസ്. നാഗരാജുവുമായി ബന്ധപ്പെട്ട അഞ്ചിടങ്ങളിൽ റെയ്ഡ് നടത്തി. നാഗരാജുവിന്റെ എസ്. നിജലിംഗപ്പ ലേഔട്ടിലെ വീട്, പിതാവ്…

Read More

ബെംഗളൂരു ചലച്ചിത്രോത്സവത്തിൽ ഇന്ന് പ്രദർശനന്തിന് എത്തുന്നത് മൂന്ന്‌ മലയാളസിനിമകൾ

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ വെള്ളിയാഴ്ച സൂരജ് ടോം സംവിധാനംചെയ്ത ‘വിശേഷം’, ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറം’, ഫാസിൽ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’ എന്നീ മലയാളസിനിമകൾ പ്രദർശിപ്പിക്കും. ആറാം നമ്പർ സ്‌ക്രീനിൽ ഉച്ചയ്ക്ക് 12.20-നാണ് വിശേഷം പ്രദർശനം. ഇതേ സ്‌ക്രീനിൽ വൈകീട്ട് 3.15-നാണ് ‘അപ്പുറം’. എം.ടി. വാസുദേവൻ നായർക്ക് ആദരമേകി വ്യാഴാഴ്ചയും ‘നിർമാല്യം’ പ്രദർശിപ്പിച്ചു. വിഖ്യാതസംവിധായകൻ ജി. അരവിന്ദന്റെ ‘കുമ്മാട്ടി’യും വ്യാഴാഴ്ച പ്രദർശിപ്പിച്ചു. ചലച്ചിത്രോത്സവം സമാപനത്തോടടുക്കുമ്പോൾ പ്രേക്ഷകത്തിരക്കേറിയിട്ടുണ്ട്. ചലച്ചിത്രോത്സവം ശനിയാഴ്ച സമാപിക്കും.

Read More

സുനിൽ ഛേത്രി വിരമിക്കൽ പിൻവലിച്ചു; ഇന്ത്യക്കായി കളിക്കും

വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇതിഹാസ താരം സുനിൽ ഛേത്രി ഇന്ത്യൻ കുപ്പായത്തിലേക്ക് തിരികെ എത്തുന്നു. ഈ മാസം അവസാനം നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളിൽ ഛേത്രി കളിക്കും. മാർച്ചിലെ ഇന്റർനാഷണൽ വിൻഡോയിൽ മാലീദ്വീപിനും ബംഗ്ലാദേശിനും എതിരെയാണ് ഇന്ത്യ കളിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് നാൽപതുകാരനായ സുനിൽ ഛേത്ര ഇന്ത്യൻ കുപ്പായം അഴിക്കുന്നതായി പ്രഖ്യാപിച്ചത്. 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കുവൈറ്റിനോട് ഗോൾരഹിത സമനിലയിലേക്ക് ഇന്ത്യ വീണതോടെയായിരുന്നു രാജ്യാന്തര ഫുട്ബോളിൽ നിന്ന് ബൂട്ട് അഴിക്കാനുള്ള സുനിൽ ഛേത്രിയുടെ തീരുമാനം. സുനിൽ ഛേത്രിയുടെ അഭാവത്തിൽ മുന്നേറ്റനിരയിൽ ഇന്ത്യ…

Read More

ഗോഡൗണില്‍ നിന്നും മുടി നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: ഗോഡൗണില്‍ നിന്ന് 830 കിലോഗ്രാം മുടി നഷ്ടപ്പെട്ടതായി പരാതി. രാത്രി ഒരുസംഘം ആളുകളെത്തി പൂട്ട് തകർത്ത് നടത്തിയ മോഷണത്തില്‍ ഒരു കോടി രൂപ വിലവരുന്ന മുടിയാണ് നഷ്ടമായതെന്ന് വ്യാപാരി പോലീസിനോട് പറഞ്ഞു. നോർത്ത് ബെംഗളൂരുവിലെ ലക്ഷ്മിപുര ക്രോസിലാണ് സംഭവം. മോഷ്ടാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. മുടിയുടെ മൊത്തവ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന കെ വെങ്കടസ്വാമി എന്നയാള്‍ ഫെബ്രുവരി 12നാണ് ഹെബ്ബാളില്‍ നിന്ന് ലക്ഷ്മിപുര ക്രോസിലേക്ക് തന്റെ ഗോഡൗണ്‍ മാറ്റിയത്. കെട്ടിടത്തിന്റെ ബേസ്മെന്റില്‍ പ്രവർത്തിച്ചിരുന്ന ഗോഡൗണില്‍ 27 ബാഗുകളിലായി 830 കിലോ മനുഷ്യ മുടി…

Read More

ബന്ദിപ്പൂർ വനമേഖലയിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്നംഗ കുടുംബത്തെ രക്ഷപ്പെടുത്തി ; 4 പേർ അറസ്റ്റിൽ 

ബെംഗളൂരു: ബന്ദിപ്പൂര്‍ വനമേഖലയില്‍നിന്ന് അക്രമിസംഘം തട്ടിക്കൊണ്ടുപോയ മൂന്നംഗ കുടുംബത്തെ പോലിസ് രക്ഷിച്ചു. പണമിടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കു പിന്നാലെ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വിജയപുരയിലെ ഹൊന്നഹല്ലിയിലെ ഫാം ഹൗസില്‍ തടവിലിട്ട 4 പേരെ അറസ്റ്റ് ചെയ്തു. മാര്‍ച്ച്‌ ഒന്നിനു രാവിലെ 11.45നാണ് ബെംഗളൂരു സ്വദേശികളായ നിഷാദ് (35), ഭാര്യ ചന്ദന (29), 7 വയസ്സുള്ള മകന്‍ എന്നിവര്‍ ബന്ദിപ്പൂര്‍ വനമേഖലയ്ക്കു സമീപമുള്ള റിസോര്‍ട്ടില്‍ മുറിയെടുത്തത്. വിശ്രമത്തിനുശേഷം കാറില്‍ സ്ഥലം കാണാനിറങ്ങിയ ഇവരെ മറ്റു 2 കാറുകളിലായി പ്രതികള്‍ പിന്തുടര്‍ന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ചു കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയി. കുടുംബം…

Read More

മലയാളി യുവതി ജീവനൊടുക്കിയ നിലയിൽ 

കോഴിക്കോട്: മലയാളി യുവതിയെ ദുബായിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് വളയം സ്വദേശി ടി.കെ. ധന്യയാണ് മരിച്ചത്. ധന്യയെ അജ്മാനിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവ് വാണിമേല്‍ സ്വദേശി ഷാജിക്കും മകള്‍ക്കും ഒപ്പമായിരുന്നു ദുബായില്‍ താമസം.

Read More

മംഗളൂരു ജയിലിൽ ഭക്ഷ്യ വിഷബാധ; ഒരാളുടെ നില ഗുരുതരം 

ബെംഗളൂരു: കന്നട ജില്ല ജയിലില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് 45 തടവുകാരെ മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ബുധനാഴ്ചയുണ്ടായ സംഭവം മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാള്‍ ഇന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഉച്ചഭക്ഷണമായി ചോറും സാമ്പാറുമാണ് തടവുകാർക്ക് നല്‍കിയത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തടവുകാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് എല്ലാവരേയും പൊലീസ് വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പൊലീസ് കമ്മീഷണർ അനുപം അഗർവാള്‍ ആശുപത്രി സന്ദർശിച്ച്‌ ഡോക്ടർമാരുമായി സംസാരിച്ചിരുന്നു. ഭക്ഷ്യസാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട്…

Read More
Click Here to Follow Us