ബെംഗളൂരു : ബെലഗാവിയിൽ മഹാത്മാഗാന്ധി അധ്യക്ഷതവഹിച്ച കോൺഗ്രസ് സമ്മേളനത്തിന്റെ നൂറാംവാർഷികത്തിന്റെ ഭാഗമായി കർണാടകയിൽ കോൺഗ്രസ് നൂറ്് ഓഫീസുകൾ നിർമിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി നിർമിക്കുന്ന ഓഫീസുകൾക്ക് സ്ഥലംകണ്ടെത്താൻ ശ്രമംതുടങ്ങി. സർക്കാർഭൂമിയോ സ്വകാര്യഭൂമിയോ കണ്ടെത്താനാണ് നേതാക്കൾക്ക് നിർദേശംനൽകിയിരിക്കുന്നത്. സർക്കാർഭൂമി ലഭ്യമായില്ലെങ്കിൽ സ്വകാര്യഭൂമി പണംനൽകി വാങ്ങാൻ നേതാക്കളോടാവശ്യപ്പെട്ടതായി കെ.പി.സി.സി. പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. 1924 ഡിസംബർ 26-നാണ് മഹാത്മാഗാന്ധി അധ്യക്ഷതവഹിച്ച ചരിത്രപ്രസിദ്ധമായ ബെലഗാവി എ.ഐ.സി.സി. സമ്മേളനം ചേർന്നത്. ഇതിന്റെ ശതാബ്ദിയോടനുബന്ധിച്ച് കഴിഞ്ഞ ഡിസംബർ 26-ന് ബെലഗാവിയിൽ എ.ഐ.സി.സി. സമ്മേളനം വിളിച്ചുചേർത്തിരുന്നു. ഗാന്ധിയൻമൂല്യങ്ങളും ഭരണഘടനാമൂല്യങ്ങളും മുൻനിർത്തിയുള്ള ഒരുവർഷത്തെ…
Read MoreDay: 27 February 2025
കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികൾ പിന്നെയും വന്നു, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മരണമൊഴിയായി കണക്കാക്കണം ; വെളിപ്പെടുത്തലുകൾ തുടർന്ന് എലിസബത്ത്
നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ആവർത്തിച്ച് മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവർ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് പുതിയ ആരോപണങ്ങളും. 41 മിനിറ്റിലേറെയുള്ള വീഡിയോയിലാണ് വീണ്ടും ഗുരുതര ആരോണങ്ങളുള്ളത്. കസ്തൂരി എന്ന പേരില്‍ യൂട്യൂബ് ചാനലുകള്‍ക്ക് താഴെ കമന്റ് ചെയ്യുന്ന ആള്‍ക്കുള്ള മറുപടിയായാണ് എലിസബത്ത്, ബാലയ്ക്കെതിരായ ആരോപണങ്ങളുള്ള വീഡിയോ പങ്കുവെച്ചത്. താൻ മരിച്ചുപോവുകയാണെങ്കിലോ ആരെങ്കിലും കൊല്ലുകയാണെങ്കിലോ അതിന് മുമ്പ് തനിക്ക് ചെയ്യാവുന്ന എല്ലാകാര്യങ്ങളും ചെയ്തിട്ട് പോകണമെന്നുള്ളതുകൊണ്ടാണ് വീഡിയോയെന്ന് അവർ ആമുഖമായി പറയുന്നു. ‘എന്റെ ലൈഫില്‍ എന്നെ…
Read Moreകോൺഗ്രസിൽ ശക്തനാകുമോ തരൂർ ? ശശി തരൂര്‍ ലോക്‌സഭാ ഉപനേതാവ്; പ്രഖ്യാപനം ഉടൻ
ഡല്‍ഹി: ശശി തരൂര്‍ എംപി ലോക്‌സഭാ പ്രതിപക്ഷ ഉപനേതാവാകുമെന്ന് സൂചന. നിലവിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ് അസം പിസിസി അധ്യക്ഷനാകുമെന്ന സാധ്യതകള്‍ക്ക് പിന്നാലെയാണ് ശശി തരൂരിനെ നിയമിക്കാനുള്ള നീക്കം. കേരളത്തെ പോലെ തന്നെ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലും പിസിസി പുനഃസംഘടന നടക്കാനിരിക്കുകയാണ്. ഗൊഗോയിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ബിജെപി നേതാവ് ഹിമന്ത വിശ്വ ശര്‍മയെ ശര്‍മയ്‌ക്കെതിരെ പോരാടാന്‍ ഗൊഗോയ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി വരണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.
Read Moreഓടുന്ന ബൈക്കിൽ കമിതാക്കളുടെ പട്ടി ഷോ; ഭ്രാന്തമായ പ്രണയത്തിന്റെ വീഡിയോ വൈറലാകുന്നു
ബെംഗളൂരു: നഗരത്തിലെ സർജാപുര റോഡിൽ ഒരു യുവാവ് തന്റെ കാമുകിയെ ബൈക്കിൽ തിരിച്ചിരുത്തി സിനിമാറ്റിക് സ്റ്റൈലിൽ ഓടിച്ചുപോയ സംഭവം വൈറൽ ആയി. കമിതാക്കൾ റോഡിന്റെ മധ്യത്തിലാണ് ഈ ഭ്രാന്തൻ ഷോ അവതരിപ്പിച്ചത്. ഒരു യുവതിയെ ബുള്ളറ്റ് ബൈക്കിന്റെ പെട്രോൾ ടാങ്കിൽ പുറകിലേക്ക് കാലിട്ട് ഇരുത്തി അപകടകരമായ രീതിയിലാണ് ബൈക്ക് ഓടിച്ചത്. ബൈക്കിന് തമിഴ്‌നാട് നമ്പർ പ്ലേറ്റ് ആണ് ഉള്ളത്. വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഉടനടി പോലീസിന്റെ പിടിവീഴും എന്ന് ഉറപ്പാണ്
Read Moreസേക്രട്ട്ഹാര്‍ട്ട് ചര്‍ച്ച് വൈറ്റ് ഫീല്‍ഡ് ഇടവക തിരുന്നാള്‍ നാളെ
ബെംഗളൂരു: സേക്രട്ട്ഹാര്‍ട്ട് ചര്‍ച്ച്, വൈറ്റ് ഫീല്‍ഡ് ഇടവക തിരുന്നാള്‍ ഫെബ്രുവരി 28, മാര്‍ച്ച് 1, 2 ദിവസങ്ങളില്‍ എക്യുമെനിക്കല്‍ ക്രിസ്റ്റ്യന്‍ സെന്റര്‍ (ഇ.സി.സി.) വൈറ്റ് ഫീല്‍ഡില്‍ വെച്ച് നടത്തും. ഫെബ്രുവരി 28ാം തിയ്യതി വെള്ളിയാഴ്ച വൈകിട്ട് 6.30നാണ് വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും വിശുദ്ധ യൂദാ തദേവൂസിന്റേയും സംയുക്ത തിരുന്നാള്‍ കൊടികയറ്റം. അതിന് ശേഷം തിരുഹൃദയ പ്രതിഷ്ഠയും, മരിച്ചവര്‍ക്ക് വേണ്ടിയുള്ള കുര്‍ബ്ബാനയും ഉണ്ടായിരിക്കും. അമ്പ് തിരുന്നാള്‍ ദിനമായ 1ാം തിയ്യതി ശനിയാഴ്ച വൈകിട്ട് 6.30ന് റാസ കുര്‍ബാനയും തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തും. പ്രധാന തിരുന്നാള്‍ ദിനമായ 2ാം…
Read Moreനടൻ വിജയ് യുടെ വീട്ടിലേക്ക് മലയാളി യുവാവ് ചെരുപ്പ് എറിഞ്ഞതായി പരാതി
ചെന്നൈ: നടൻ വിജയ് യുടെ വീടിനുനേരേ മലയാളിയുവാവിന്റെ ചെരിപ്പേറ്. ചെന്നൈ നീലാങ്കരയിലുള്ള വീടിന്റെ ഗേറ്റിനുമുകളിലൂടെ ഉള്ളിലേക്ക് ചെരിപ്പെറിയുകയായിരുന്നു. മാനസികവിഭ്രാന്തിയുണ്ടെന്ന് കരുതപ്പെടുന്ന ഇയാളെ സുരക്ഷാജീവനക്കാർ ഓടിച്ചുവിട്ടു. പിന്നീട് മാധ്യമപ്രവർത്തകരെക്കണ്ട ഇയാള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്. മലപ്പുറം സ്വദേശിയാണെന്നും രാഷ്ട്രീയത്തിലിറങ്ങിയ വിജയ്ക്ക് മുന്നറിയിപ്പുനല്‍കാനാണ് ഇവിടെയെത്തിയതെന്നും പറഞ്ഞു. ടി.വി.കെ. വാർഷികാഘോഷത്തിന് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ഇയാളുടെ പ്രതിഷേധം.
Read More‘എന്നെ ഞാൻ തന്നെ സന്തോഷവതിയായി വെച്ചിരിക്കുന്നു’; സൂര്യയും ജ്യോതികയും ഡിവോഴ്സിലേക്ക്!!!?
ശരീര ഭാരം കുറച്ച് ബോളിവുഡ് നായികമാരെയും യുവ നടിമാരെയും മറികടക്കുന്ന രീതിയില്‍ മേക്ക് ഓവർ നടത്തിയാണ് നടി ജ്യോതിക പുതിയ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള നിറമുള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് വളരെ സിംപിളായൊരു ലുക്കിലാണ് ജ്യോതിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലുക്ക് ഹോട്ട്, ഫീല്‍ കൂള്‍ എന്നാണ് ചിത്രത്തിന് നടി നല്‍കിയ ക്യാപ്ഷന്‍. അത് സൂചിപ്പിക്കും പ്രകാരം നോട്ടത്തിലും ഭാവത്തിലുമെല്ലാം പുതുമ പരീക്ഷിക്കാനും ജ്യോതികയ്ക്ക് സാധിച്ചു. ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ആരാധകരുമെല്ലാം ജ്യോതികയുടെ സ്റ്റൈലിഷ് ലുക്കിനെ പ്രശംസിച്ച് എത്തിയിരുന്നു. അതില്‍ ഒരു ആരാധകൻ ജ്യോതിക…
Read Moreഓസ്‌കര്‍ അവാര്‍ഡ് നേടിയ ജീന്‍ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയില്‍
ഓസ്കാർ ജേതാവായ യുഎസ് നടൻ ജീൻ ഹാക്ക്മാനെയും (95) ഭാര്യ ബെറ്റ്സി അരക്വയും (63) വീടിനുള്ളിൽ മരിച്ച നിലയിൽ. ന്യൂ മെക്സിക്കോയിലെ സാന്താ ഫെയിലുള്ള വീട്ടിൽ ആണ് ഇരുവരെയും അവരുടെ നായയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇതുവരെ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറിൽ അദ്ദേഹത്തിന് രണ്ട് അക്കാദമി അവാർഡുകൾ, രണ്ട് ബാഫ്തകൾ, നാല് ഗോൾഡൻ ഗ്ലോബുകൾ, ഒരു സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നിവ ലഭിച്ചു. 1971-ൽ വില്യം ഫ്രീഡ്കിന്റെ ത്രില്ലർ ചിത്രമായ ദി ഫ്രഞ്ച് കണക്ഷനിലെ ജിമ്മി “പോപ്പേ”…
Read Moreഗായകൻ യേശുദാസ് ആശുപത്രിയിൽ? പ്രതികരണവുമായി വിജയ് യേശുദാസ്
ചെന്നൈ: ഗായകൻ യേശുദാസ് വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിലെന്ന് പ്രചരണം. ഗുരുതരാവസ്ഥയിലായ ഗായകനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം വാർത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ ഈ വാർത്തകള്‍ തള്ളി മകനും ഗായകനുമായ വിജയ് യേശുദാസ് രംഗത്തെത്തി. തന്റെ പിതാവ് പൂർണ ആരോഗ്യവാനാണെന്നും വിജയ് വ്യക്തമാക്കി. അദ്ദേഹം ഇപ്പോള്‍ അമേരിക്കയിലാണെന്നും വിജയ് പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും വിജയ് പറഞ്ഞു. വർഷങ്ങളായി അമേരിക്കയില്‍ കഴിയുകയാണ് യേശുദാസ്. ഇവിടെ ടെക്സസിലെ ഡാലസില്‍ മകൻ വിശാലിന്റെ കൂടെയാണ് അദ്ദേഹം. യേശുദാസ് എന്തുകൊണ്ടാണ് അമേരിക്കയില്‍ കഴിയുന്നതെന്ന് മുൻപ് വിജയ്…
Read Moreകർണാടകയിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി: മന്ത്രി ദിനേശ് ഗുണ്ടു റാവു
ബെംഗളൂരു: ബെംഗളൂരുവിലെ ചില ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇഡ്ഡലി തയ്യാറാക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇത് ഉപഭോക്താക്കളിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച ഇഡ്ഡലി സാമ്പിളുകളിൽ ഏകദേശം 51 ശതമാനവും സുരക്ഷിതമല്ലെന്ന് ഭക്ഷ്യവകുപ്പിന്റെ ലബോറട്ടറി സ്ഥിരീകരിച്ചതിനെത്തുടർന്ന് കർണാടക സർക്കാർ കാര്യമായ നടപടി സ്വീകരിച്ചു. സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പ്ലാസ്റ്റിക് ഉപയോഗം നിരോധിക്കുകയാണെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഹോട്ടലുകളിലും വഴിയോര ലഘുഭക്ഷണശാലകളിലും പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കാൻ പാടില്ല. ഇനി മുതൽ ഭക്ഷണം തയ്യാറാക്കുന്നതിലും വിതരണം…
Read More