ഇന്റർവ്യൂ എന്ന പേരിൽ എന്തും പറയമോ?പേളി മാണി ഷോ ചർച്ചയാകുന്നു

വിവാഹശേഷമാണ് പേളി മാണി തന്റെ യുട്യൂബ് ചാനലുമായി സജീവമായത്. വളരെ വിരളമായി പുരസ്കാര ചടങ്ങുകളില്‍ മാത്രമാണ് ഹോസ്റ്റായി പേളി പ്രത്യക്ഷപ്പെടാറുള്ളത്.

ഭർത്താവ് ശ്രീനിഷ് അരവിന്ദിനാണ് യുട്യൂബ് ചാനലിന്റെ പൂർണ്ണ ചുമതല. പേളി മാണി എന്ന പ്രധാന ചാനലിലാണ് കൂടുതലും വീഡിയോകള്‍ താരദമ്പതികള്‍ പങ്കുവെക്കാറുള്ളത്.

വ്ലോഗുകള്‍, യാത്ര, പാചകം, വീട്ടുവിശേഷങ്ങള്‍, സെലിബ്രിറ്റി ചാറ്റ് ഷോ, മോട്ടിവേഷണല്‍ വീഡിയോകള്‍ എന്നിവയാണ് പ്രധാന കണ്ടന്റുകള്‍.

തെന്നിന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും സിനിമയുടെ പ്രമോഷന്റെ ഭാഗമായി പേളിയുടെ സെലിബ്രിറ്റി ചാറ്റ് ഷോയായ പേളി മാണി ഷോയില്‍ അതിഥികളായി എത്താറുണ്ട്.

കഴിഞ്ഞ ദിവസം യുവതാരങ്ങളായ അജു വർഗീസും നീരജ് മാധവുമായിരുന്നു ഷോയിലെ അതിഥികള്‍. ഇരുവരുടെയും പുതിയ വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമായിരുന്നു ആ അഭിമുഖം.

മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളുമായും സൗഹൃദം പുലർത്തുന്നയാളാണ് പേളി മാണി.

അതുകൊണ്ട് തന്നെ പേളിയുടെ ഷോയില്‍ താരങ്ങള്‍ അതിഥികളായി എത്തുമ്പോള്‍ ആ സൗഹൃദം സംഭാഷണത്തിലും നിഴലിക്കും. ഫണ്‍ ചാറ്റിലൂടെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അഭിമുഖം നടത്തുക എന്നതാണ് പേളിയുടെ പോളിസി.

  ബസ്സിടിച്ച് മാൻ ചത്ത സംഭവം; കെഎസ്ആർടിസി സ്‌കാനിയ ബസിന് 27-ാം ദിവസം മോചനം

എന്നാല്‍ നീരജും അജു വർഗീസും അതിഥികളായി എത്തിയ എപ്പിസോഡിലെ പേളിയുടെ പല ചോദ്യങ്ങളും സംസാരങ്ങളും ഒരു വിഭാഗം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല.

അ‍ഞ്ച് ദിവസം മുമ്പ് പേളിയുടെ ചാനലില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം ആറ് ലക്ഷത്തിന് അടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു.

പേളി പലപ്പോഴും സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ച്‌ കോമഡി സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അതിഥികളെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നുമായിരുന്നു ഒരു വിമർശനം.

കുട്ടികള്‍ പോലും സബ്സ്ക്രൈബേഴ്സായിട്ടുള്ള ചാനലില്‍ നിലവാരമുള്ള സംഭാഷണങ്ങള്‍ പറയാൻ പേളി ശ്രദ്ധിക്കണമെന്നും അഭിമുഖത്തിന്റെ ടിആർപിയെ കുറിച്ച്‌ മാത്രം ആലോചിച്ച്‌ ഷോ ചെയ്യരുതെന്നുമായിരുന്നു മറ്റൊരു വിമർശനം.

അജു വർഗീസിനെ മെയില്‍ ഷോവനിസ്റ്റെന്ന് പറഞ്ഞ് പരിഹസിക്കുന്ന രീതിയില്‍ പേളി സംസാരിച്ചുവെന്നും പ്രേക്ഷകരില്‍ ചിലർ ചൂണ്ടി കാട്ടി.

ഇന്റർവ്യൂവിന്റെ പേരില്‍ എന്തും പറയാമെന്നാണോ? പേളിക്ക് എതിരെ പ്രതികരിക്കാൻ റിയാക്ഷൻ ചാനലുകള്‍ ആരുമില്ലേ? എന്നുള്ള തരത്തിലും ആളുകളുടെ പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

  നഗരത്തിൽ ബൈക്ക് ടാക്‌സികൾക്ക് ജൂൺ 15 വരെ തുടരാം

ഗസ്റ്റുകള്‍ക്ക് സംസാരിക്കാനുള്ള സമയം പോലും കൊടുക്കാതെ ഷോയുടെ പേര് അന്വർത്ഥമാക്കുന്ന രീതിയിലാണ് പേളിയുടെ അവതരണമെന്നും വിമർശനമുണ്ട്.

പേളിയുടെ വൈറല്‍ അഭിമുഖവുമായി ബന്ധപ്പെട്ട് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ സായ് കൃഷ്ണയും പ്രതികരിച്ച്‌ എത്തി.

ഒരു കാലത്ത് പേളിയുടെ സംസാരം കേള്‍ക്കണം എന്നൊക്കെ പറഞ്ഞ പ്രേക്ഷകർക്ക് അത് ഇപ്പോള്‍ ഇറിറ്റേറ്റിങ്ങായി മാറിയോ?. സമയം വളരെ വേഗത്തില്‍ കടന്നുപോകുന്നുവെന്ന് പറഞ്ഞാണ് സായ് ക‍ൃഷ്ണ സംസാരിച്ച്‌ തുടങ്ങിയത്.

അജുവും നീരജുമായുള്ള സംഭാഷണത്തിനിടയില്‍ ഇന്നർ മീനിങ്ങും ഗ്രേ ഷെയ്ഡും ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് പറയേണ്ടി വരും.

പേളി മാണിയുടെ വ്യൂവേഴ്സ് ഫാമിലീസാണെന്നത് ശരിയാണ്. പിന്നെ പേളിയുടെ വീഡിയോകള്‍ ഫണ്ണും നമ്മളെ എൻഗേജ്ഡായി ഇരുത്തുന്നതുമാണ്.

ചില സംഭാഷണങ്ങള്‍ ഓക്കെയായിട്ട് തന്നെയാണ് തോന്നിയത്. ചിലത് പ്രമോഷന് വേണ്ടിയും ക്യൂരിയോസിറ്റി സൃഷ്ടിക്കാനും വെച്ചതാകും.

സംഭാഷണത്തിനിടയില്‍ വ്യഭിചരിച്ച്‌ പോകുന്നുവെന്ന് പേളി പറഞ്ഞതിനെയാണ് കൂടുതല്‍ പേരും വിമർശിച്ച്‌ കണ്ടത്.

പേളിയുടെ വ്യൂവർഷിപ്പിന് ഇത് സീനാകാനും ആവാതിരിക്കാനും ചാൻസുണ്ട്. ഫ്ലോയില്‍ ഫണ്ണായി പറഞ്ഞതുപോലെയാണ് എനിക്ക് തോന്നിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാലുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ കേസിൽ കൂടുതൽ വഴിത്തിരിവ് : കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: അടുത്ത ബന്ധു അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us