കാര്‍വാര്‍ നാവിക താവളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്ഥാന്‍ വനിതയ്ക്ക് ചോര്‍ത്തി നല്‍കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

ബെംഗളൂരു: ഐഎന്‍എസ് കദംബ നാവിക താവളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്റുമാര്‍ക്ക് ചോര്‍ത്തി നല്‍കിയ കേസില്‍ ഹൈദരാബാദില്‍ നിന്നുള്ള ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം രണ്ട് പേരെ അറസ്റ്റ് ചെയ്തു. മുദുഗ ഗ്രാമത്തിലെ വേതന്‍ ടണ്ടേല്‍, ഹലവള്ളിയിലെ അക്ഷയ് നായക് എന്നിവരാണ് അറസ്റ്റിലായത്.

2024ല്‍, നാവിക ഉദ്യോഗസ്ഥയാണെന്ന് അവകാശപ്പെട്ട് ഒരു പാകിസ്ഥാന്‍ വനിത ഫേസ്ബുക്കില്‍ പ്രതികളുമായി ബന്ധപ്പെടുകയും ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ നീക്കങ്ങള്‍, നാവിക താവളത്തിന്റെ ഡ്രോയിംഗുകള്‍, ഫോട്ടോകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അവരില്‍ നിന്ന് ശേഖരിക്കുകയും ചെയ്തു. ദീപക് എന്നയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് അവര്‍ക്ക് പ്രതിമാസം  പണം   നല്‍കിയിരുന്നുവെന്നും കണ്ടെത്തിയട്ടുണ്ട് .

  എൽപിജി ക്ഷാമം രൂക്ഷം: കർണാടകയിൽ ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം ശക്തമാകുന്നു; ബന്ദ് മുന്നറിയിപ്പ്

ദീപക്കിനെയും കൂട്ടാളികളെയും എന്‍ഐഎ അറസ്റ്റ് ചെയ്തതോടെയാണ്് വിവരം പുറത്തുവന്നു. 2023 ഓഗസ്റ്റ് 28 ന് വെതന്‍ ടണ്ടേല്‍, തോഡൂരിലെ സുനില്‍, അക്ഷയ് നായക് എന്നിവരെ അറസ്റ്റ് ചെയ്യുകയും മൊബൈല്‍ ഫോണുകള്‍ക്കൊപ്പം ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഹൈദരാബാദിലെ എന്‍ഐഎ ഓഫീസില്‍ അന്വേഷണത്തിനായി ഹാജരാകാന്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള സംയുക്ത എന്‍ഐഎ സംഘം ഇപ്പോള്‍ ഇരുവരെയും വീണ്ടും കസ്റ്റഡിയിലെടുക്കുകയും തിങ്കളാഴ്ച മുതല്‍ ചോദ്യം ചെയ്യുകയും ചെയ്തു.

  പോര് മുറുകുന്നു: പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും'; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍, പുറത്തുവന്ന് ഞെട്ടിക്കുന്ന ഓഡിയോ സന്ദേശങ്ങൾ!

 

കാര്‍വാറിലെ ചെന്‍ഡിയയില്‍ മെര്‍ക്കുറി മറൈന്‍, അള്‍ട്രാ മറൈന്‍ കമ്പനികളില്‍ കരാര്‍ ജീവനക്കാരായിരുന്നു വെതന്‍ ടാന്‍ഡെലും അക്ഷയ് നായക്കും, സീബേര്‍ഡ് നേവല്‍ പ്രോജക്ട് സൈറ്റിലെ കാന്റീന്‍ കോണ്‍ട്രാക്ടറായിരുന്ന സുനില്‍ പിന്നീട് ഡ്രൈവറായി. വൈദ്യപരിശോധനയ്ക്ക് ശേഷം, അവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി എന്‍ഐഎ സംഘം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇൻഫോസിസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 6 കോടി തട്ടിച്ചു; പ്രതിക്കായി തിരച്ചിൽ
[masterslider id="10"]

Related posts

Click Here to Follow Us