നോ ഡേറ്റിങ്ങിന് പ്ലീസ്; യുവാക്കൾക്ക് ഇഷ്ടം നായ്ക്കളോട് എന്ന് ദി കെന്നൽ ക്ലബ് പഠനങ്ങൾ

ഡേറ്റിങ്ങിന് പോകാനും പ്രണയത്തിനായി സമയം ചിലവഴിക്കാനും ഇപ്പോൾ താൽപ്പര്യമില്ല , പകരം സ്വന്തം നായകളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആളുകൾ ഇഷ്ട്ടപെടുന്നതായി പുതിയ പഠനം.

നടത്തിയ ഗവേഷണത്തിലാണ് ഈ കൗതുകകരമായ പുതിയ കണ്ടെത്തൽ. വാലന്‍റൈൻസ് ഡേയോട് അനുബന്ധിച്ചാണ് ഈ പഠനം നടത്തിയത്.

തങ്ങളുടെ പങ്കാളിയെക്കാൾ ഇഷ്ടമാണ് പലർക്കും നായകളോട്. പ്രണയദിനത്തിൽ പോലും പലരും ആഗ്രഹിച്ചത് സ്വന്തം വളർത്തുമൃഗത്തോടൊപ്പം കൂടാനാണ്.

കെന്നൽ ക്ലബ്ബിന്റെ കണക്കനുസരിച്ച് ഏകദേശം 45 ശതമാനം നായ ഉടമകളും ഡേറ്റിംഗിന് പോകാൻ ഇഷ്ട്ടപെടുന്നില്ലെന്നും 33 ശതമാനം ആളുകളും പ്രണയത്തിനേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് നായകളോടുള്ള നല്ല നിമിഷങ്ങളാണെന്നും പറയുന്നു.

  സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല; ആവശ്യപ്പെട്ട സ്ഥലത്ത് നിർത്താത്തതിൽ യുവതി ഡ്രൈവറെ ചെരുപ്പൂരി തല്ലി

പങ്കാളിയെക്കാൾ നന്നായി നായകളോട് പൊരുത്തപ്പെട്ട് പോകാൻ സാധിക്കുന്നുണ്ടെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു

ബേൺസ് പെറ്റ് ന്യൂട്രീഷൻ നടത്തിയ മറ്റൊരു പഠനത്തിൽ, 60 ശതമാനം അവിവാഹിതരായ യുവതികളും ഡേറ്റിങ്ങിനായി പുരുഷന്മാർക്ക് പകരം നായകളെ തിരഞ്ഞെടുക്കുന്നുവെന്നും, അതേപോലെ 41 ശതമാനം പുരുഷന്മാരും ഇതേ ആശയം പിന്തുടരുന്നതായും പറയുന്നു.

കെന്നൽ ക്ലബ്ബിന്റെ ഗവേഷണത്തിൽ നായകൾ തന്റെ ഉടമയോട് വളരെ അധികം സ്നേഹം പ്രകടിപ്പിക്കുകയും,അംഗീകരിക്കുകയും ചെയ്യുന്നുണ്ടെന്നും ,കൂടാതെ നായകളെ ഇഷ്ട്ടപ്പെടാത്തവരുമായി അവർ ഒരു പ്രണയ ബന്ധമോ, ജീവിതമോ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു. ഉടമകൾ ഇവയെ വിശ്വസിക്കുകയും, അവരുടെ സംരക്ഷണം ആഗ്രഹിക്കുകയും ചെയ്യുന്നതിനാൽ ഇവർ തമ്മിൽ ഒരു വൈകാരിക ബന്ധം ഉണ്ടാകുന്നതായും ഗവേഷണ ഫലത്തിൽ കാണാം.

  അക്ഷയ ത്രിതീയ ഇന്ന്; സ്വർണ്ണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ ദിവസം; എപ്പോൾ സ്വർണം വാങ്ങുന്നതാണ് ഐശ്വര്യം എന്നറിയാൻ വായിക്കാം

പലപ്പോഴും ആളുകൾ ഇവയെ വാങ്ങുന്നത് ഭംഗി കണ്ടിട്ടോ ,അല്ലെങ്കിൽ പ്രത്യേക ഇനങ്ങളെ വാങ്ങാൻ ഉള്ള ആഗ്രഹം കൊണ്ടോ അല്ല പകരം അവർ നല്ല ഒരു കൂട്ടാളിയെ ആണ് ഇതിലൂടെ തിരഞ്ഞെടുക്കുന്നത് എന്നും ഗവേഷണത്തിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ സൈന്യത്തിനുവേണ്ടി പ്രത്യേക പ്രാർഥന നടത്തി ബിജെപി.

Related posts

Click Here to Follow Us