ബെംഗളൂരു വിമാനത്താവളം വഴി ഈ കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കയറ്റി അയച്ചത് 4.4 കോടി റോസാപ്പൂ

ബെംഗളൂരു : പ്രണയദിനത്തോടനുബന്ധിച്ച് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളംവഴി അന്താരാഷ്ട്ര വിപണികളിലേക്കും രാജ്യത്തെ വിവിധനഗരങ്ങളിലേക്കും കയറ്റി അയച്ചത് 4.4 കോടി റോസാപ്പൂ.

22 അന്താരാഷ്ട്ര വിപണികളിലേക്കും 38 ആഭ്യന്തര വിപണികളിലേക്കുമായി 1,649 മെട്രിക് ടൺ റോസാപ്പൂക്കൾ അയച്ചു.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 35 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വർഷം 1,222 മെട്രിക് ടൺ തൂക്കം വരുന്ന 2.9 കോടി റോസാപ്പൂ ആയിരുന്നു കയറ്റി അയച്ചത്.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

അന്താരാഷ്ട്ര വിപണികളിലേക്കുള്ള കയറ്റുമതിയിൽ റോസാപ്പൂ എണ്ണത്തിൽ 86 ശതമാനവും തൂക്കത്തിൽ 51 ശതമാനവും വർധനവുണ്ടായി.

സിങ്കപ്പൂർ, ക്വലാലംപുർ, ഷാർജ, കുവൈറ്റ്, ഓക്ക്‌ലൻഡ്, അമ്മാൻ, മനില, റിയാദ്, കൊളംബോ, അബുദാബി തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലേക്കാണ് കയറ്റുമതി ചെയ്തത്.

ആഭ്യന്തരവിപണിയിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ജെയ്‍പുർ, ഉദയ്‌പുർ, അഹമ്മദാബാദ്, അഗർത്തല, ഛണ്ഡീഗഢ് തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു കൂടുതൽ കയറ്റി അയച്ചത്. ആഭ്യന്തര വിപണിയിൽ തൂക്കത്തിൽ 32 ശതമാനം വർധനവുണ്ടായി.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
[masterslider id="10"]

Related posts