ബെംഗളൂരു : മുഡ അഴിമതിക്കേസിൽ മുഖ്യമന്ത്രി മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനുമെതിരേ പുതിയ പരാതിയുമായി വിവരവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണ. വെള്ളിയാഴ്ചയാണ് കൃഷ്ണ മൈസൂരു ലോകായുക്ത പോലീസിന് പുതിയ പരാതി നൽകിയത്. സിദ്ധരാമയ്യ മുൻപ് ഉപമുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അടുത്ത അനുയായിക്ക് മുഡയുടെ കീഴിലുള്ള സ്ഥലം അനുവദിച്ചുവെന്ന് കൃഷ്ണ പരാതിയിൽ സൂചിപ്പിച്ചു. ഭൂമി പിന്നീട് സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ പേരിൽ എഴുതിവാങ്ങിച്ചു. അവർ അത് മറ്റൊരു സ്ത്രീക്ക് വിറ്റു. കൈമാറ്റം ചെയ്ത ഭൂമി സംബന്ധിച്ച എല്ലാ വിവരങ്ങളും ലോകായുക്തക്ക് നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ വിവരം…
Read MoreDay: 16 February 2025
തെരുവ് നായകളുടെ മേൽ സിറിഞ്ച് ഉപയോഗിച്ച് പെട്രോൾ ഒഴിച്ച് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ
ബെംഗളൂരു: കൊട്ടിഗെപാളയയിലെ നാഷണൽ യുനാനി ആശുപത്രി പരിസരത്തിന് പുറത്ത് കിടന്നിരുന്ന തെരുവ് നായ്ക്കളെ ഓടിക്കാൻ സിറിഞ്ച് ഉപയോഗിച്ച് പെട്രോൾ തളിക്കുന്ന ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്റെ ദൃശ്യങ്ങൾ പുറത്ത്. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ നായയിൽ പെട്രോൾ ഒഴിച്ചില്ലെന്നും, തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചതിനാൽ തന്റെ മേലുദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം അവയെ ഓടിച്ചുവെന്നും പറഞ്ഞ് സുരക്ഷാ ജീവനക്കാരൻ പിന്മാറി. നായ്ക്കളെ ഓടിക്കാൻ മേൽ പെട്രോൾ തളിക്കാൻ മേലുദ്യോഗസ്ഥൻ നിർദ്ദേശിച്ചതായി സുരക്ഷാ ജീവനക്കാരൻ അവകാശപ്പെട്ടു. പെട്രോൾ ഉപയോഗിച്ചത് തെറ്റാണെന്ന് അദ്ദേഹം സമ്മതിച്ചു, പക്ഷേ താൻ അത് നായയുടെ മേൽ ഒഴിച്ചില്ല,…
Read Moreതിയതി കുറിച്ചു; എട്ട് മാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക്
കാലിഫോര്‍ണിയ: ബഹിരാകാശ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ എട്ട് മാസമായി ബഹിരാകാശത്ത് കഴിയുന്ന നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും നാട്ടിലേക്ക് മടങ്ങിയെത്തുന്ന തിയതി കുറിച്ചു. നാസയുടെ ക്രൂ-10 ദൗത്യം മാർച്ച് 12 ന് ഭൂമിയിൽ നിന്ന് വിക്ഷേപിക്കുമെന്നും മാർച്ച് 19 ന് അവരെ തിരികെ കൊണ്ടുവരുമെന്നും വില്യംസും വിൽമോറും സ്ഥിരീകരിച്ചു. ക്രൂ-10 ദൗത്യം നാസ ബഹിരാകാശയാത്രികരായ ആൻ മക്‌ക്ലെയിൻ, നിക്കോൾ അയേഴ്‌സ് എന്നിവരെയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി ബഹിരാകാശയാത്രികൻ തകുയ ഒനിഷിയെയും റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്‌കോവിനെയും ആറ്…
Read Moreചാലക്കുടിയിലെ ബാങ്ക് കവർച്ച; പ്രതിയെ പിടികൂടി, 10 ലക്ഷം രൂപയും കണ്ടെടുത്തു
തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരൻ പോലീസിൻ്റെ പിടിയില്‍. ചാലക്കുടി സ്വദേശിയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് പോലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.
Read Moreസംസ്ഥാനത്തെ മാതൃമരണ നിരക്ക് ഉയരുന്നു; ആറ് ദിവസം മുമ്പ് ആൺകുഞ്ഞിന് ജന്മം നൽകിയ 25 കാരി മരിച്ചു
ബെംഗളൂരു : തീർത്ഥഹള്ളിയിലെ സർക്കാർ ആശുപത്രിയിൽ ആറ് ദിവസം മുമ്പ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ മഞ്ജുള 25 കാരിയായ യുവതി ശിവമോഗയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മരിച്ചു. മാലൂർ ഗ്രാമവാസിയായ മഞ്ജുള ഫെബ്രുവരി 10 ന് തീർത്ഥഹള്ളിയിലെ സർക്കാർ ആശുപത്രിയിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ, ആരോഗ്യനില വഷളായതിനെ തുടർന്ന് ശിവമോഗയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് മരണം. ഒരു വർഷം മുമ്പാണ് മഞ്ജുള വിവാഹിതയായത്. ആശുപത്രി അധികൃതരുടെ അശ്രദ്ധയാണ് ഇതിന് കാരണമെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. മരണവാർത്ത കേട്ട് ആശുപത്രി…
Read Moreമൂന്നാറിൽ ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ച് കാട്ടാന
മൂന്നാറിൽ കാട്ടാനയുടെ ആക്രമണം. ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ചു. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിൻ്റിന് സമീപം വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് പാഞ്ഞെത്തിയ കാട്ടാന ചവിട്ടി മറിച്ചത്. കാർ റോഡിൽ തലകീഴായി മറിഞ്ഞു. വിനോദ സഞ്ചാരികൾ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ആർആർറ്റി സംഘമെത്തി കാട്ടാനയെ തുരത്തി. പ്രദേശത്ത് ഉണ്ടായിരുന്ന പശുവിനെയും കാട്ടാന ചവിട്ടി കൊന്നു. ദേവികുളം സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം നടന്നത്. ലിവർപൂളിൽ നിന്നെത്തിയ നാല് സഞ്ചാരികളാണ് കാറിൽ ഉണ്ടായിരുന്നത്
Read Moreഐപിഎൽ 2025; മാർച്ച് 22 ന് ആദ്യ പോരാട്ടം, കെകെആറും ആർസിബിയും തമ്മിൽ
2025 ലെ ഐപിഎല്‍ മുഴുവൻ ഷെഡ്യൂളും ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോർഡ് (ബിസിസിഐ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാർച്ച് 22 ന് ഈഡൻ ഗാർഡൻസില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) നേരിടും. മെയ് 25 ന് കൊല്‍ക്കത്തയിലും നടക്കുന്ന ഫൈനലോടെ സീസണ്‍ അവസാനിക്കും. ഇന്ത്യയിലെ 13 വേദികളിലായി 74 മത്സരങ്ങള്‍ ഈ വർഷത്തെ ഐപിഎല്ലില്‍ ഉണ്ടായിരിക്കും,
Read Moreമൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഇരുനില വീട് കത്തി നശിച്ചു
ബെംഗളൂരു: ചാർജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഇരുനില വീട് കത്തി നശിച്ചു. മംഗളൂരു കർക്കള തെല്ലാരു റോഡിലെ മരതപ്പ ഷെട്ടി കോളനിയിലാണ് സംഭവം. കിഷോർ കുമാർ ഷെട്ടി എന്നയാളുടെ വീടാണ് നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആറ് മുറികളുള്ള ഇരുനില വീട്ടില്‍ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്. ചാർജ് ചെയ്യാൻ കുത്തിവെച്ച് സോഫയില്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഫർണിച്ചറുകള്‍, ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങി എല്ലാ സാധനങ്ങളും കത്തിനശിച്ചു. വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങള്‍ ഉടൻ എത്തി. രണ്ടര…
Read Moreകൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ച് വിടേണ്ടിവരും: സുരേഷ് ഗോപി
തൃശൂർ: കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ ആയിരുന്നു പരാമർശം. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് ജനങ്ങള്‍ക്കു സേവനം നല്‍കാനാണ്. കൈക്കൂലി വാങ്ങാതെ ജനങ്ങള്‍ക്കു സേവനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് താനും മന്ത്രി ബിന്ദുവും അടക്കമുള്ള ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Read Moreഅന്യായ നിരക്ക് ഇപ്പോഴും; നമ്മ മെട്രോ കുറച്ച നിരക്ക് പ്രാബല്യത്തിൽ
ബെംഗളൂരു: യാത്രക്കാരെ പിഴിഞ്ഞുള്ള നമ്മ മെട്രോ നിരക്ക് വർധനയിൽ അൽപം ഇളവു വരുത്തിയുള്ള പുതിയ നിരക്ക് നിലവിൽ വന്നു. കഴിഞ്ഞദിവസം പ്രഖ്യാപിച്ച നിരക്ക് വർധന പല റൂട്ടുകളിലും 100 ശതമാനത്തിലേറെയായതോടെയാണ് യാത്രക്കാരുടെ പ്രതിഷേധം കനത്തതും വർധന 71 ശതമാനമായി കുറയ്ക്കാൻ ബിഎംആർസി നിർബന്ധിതമായതും. യാത്രക്കാരുടെ എണ്ണം കുറഞ്ഞത് വരുമാനത്തെ ഉൾപ്പെടെ ബാധിച്ചതോടെയാണ് നടപടി.പുതിയ നിരക്കിളവോടെ പല ഫെയർ സ്റ്റേജുകളിലായി 20 മുതൽ 30 രൂപ വരെ കുറഞ്ഞു. എന്നാൽ ഉയർന്ന നിരക്ക് 60ൽ നിന്നു 90 രൂപയാക്കിയതുൾപ്പെടെയുള്ള ചില തീരുമാനങ്ങൾക്കു മാറ്റമില്ല. പല സ്റ്റേജുകളിലും…
Read More