ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനം എയ്റോ ഇന്ത്യ ഇന്ന് സമാപിക്കും

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യയ്ക്ക് ഇന്ന് സമാപനം. ഇന്നലെ മുതൽ പരിപാടിയിൽ വൻ ജനാവലിയാണ് എത്തുന്നത്.

ഇന്നും പതിനായിരത്തിലധികം പേർ പരിപാടി കാണാൻ എത്തിയേക്കും. ഫെബ്രുവരി 10ന് യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് എയ്റോ ഇന്ത്യ ആരംഭിച്ചത്.

നിരവധി രാജ്യങ്ങളുടെ വ്യോമശക്തി പ്രകടമാക്കുന്ന പവലിയനുകൾ, വ്യോമാഭ്യാസ പ്രകടനങ്ങൾ എന്നിവയാണ് എയ്റോ ഇന്ത്യയുടെ പ്രധാന ആകർഷണം.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

അഞ്ച് ദിവസത്തെ പരിപാടിയിൽ ആദ്യ മൂന്ന് ദിവസങ്ങളിലും വിവിഐപികൾക്കും, അവസാന രണ്ട് ദിവസങ്ങളിൽ പൊതുജനങ്ങൾക്കും  പ്രവേശനം ഏർപ്പെടുത്തിയത്.

വിവിധരാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ കാണാനും മനസിലാക്കാനുമായി നിരവധി പേരാണ് യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലേക്കെത്തുന്നത്.

ഇതിനിടെ എയ്റോ ഇന്ത്യയിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts