എല്ലാ വർഷവും, ഫെബ്രുവരി 14നാണ് ലോകമെമ്പാടുമുള്ള ആളുകൾ തങ്ങളുടെ പ്രണയം ആഘോഷമാക്കുന്ന വാലൻ്റൈൻസ് ദിനം ആചരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി വാലൻ്റൈൻസ് വാര ആഘോഷ പരിപാടികൾ നടക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാലൻ്റൈൻസ് ദിനം ഇതാ എത്തിയിരിക്കുന്നു.
ഫെബ്രുവരി 14ലെ വാലൻ്റൈൻസ് ദിനാഘോഷത്തോടെ ഈ വർഷത്തെ വാലൻ്റൈൻസ് വാരം അവസാനിക്കും. നിങ്ങളുടെ കാമുകനോടോ കാമുകിയോടെ സ്നേഹവും പ്രണയവും തുറന്ന് പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രിയപ്പെട്ട അവസരമായാണ് ഈ ദിവസം അറിയപ്പെടുന്നത്.
വാലൻ്റൈൻസ് വാരത്തിലെ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ അവസാന ദിവസമാണ് വാലൻ്റൈൻസ് ദിനം.
ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് വാലന്റൈന്‍ വീക്കായി ആചരിക്കുന്നത്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നിങ്ങനെ നീളുന്നു വാലന്റൈൻസ് വാരത്തിലെ ആഘോഷ പരിപാടികൾ.
പ്രണയിതാക്കൾ ഏറ്റവും ആകാംക്ഷയോടെയും കൗതുകത്തോടെയും ഇത്രത്തോളം കാത്തിരിക്കുന്ന മറ്റൊരു ദിവസമില്ല. ഹൃദയം തുറക്കുവാനും പ്രണയത്തിന് ഉത്തരം നല്കകും ഒക്കെ തയ്യാറായിരിക്കുന്ന ഈ ദിവസത്തിൽ ഏറ്റവും പ്രിയപ്പെട്ട ആൾക്കൊപ്പം ഒരു യാത്ര കൂടി പ്ലാൻ ചെയ്യണം.
പ്രണയം പറയാനും പങ്കുവെക്കാനും ഉള്ള ഈ ദിനത്തിൽ ബെംഗളൂരു നിവാസികൾ വേറെ ലെവലാണ്. വെള്ളിയാഴ്ച വൈകിട്ട് കയറി തിങ്കളാഴ്ച രാവിലെ തിരികെ എത്തുന്ന തരത്തിലുള്ള അത്യാവശ്യം നീണ്ട യാത്രകളും അല്ലെങ്കില്‍ ഒരു ചെറിയ വെക്കേഷനും ഒക്കെയാണ് ബെംഗളൂരുവിൽ നിന്നുള്ളവ പ്രണയദിന ആഘോഷക്കാർ ഇത്തവണ കൂടുതലും തിരഞ്ഞെടുത്തിരിക്കുന്നത്. അത് മാത്രമല്ല, ഈ സീസണിലെ പ്രധാനപ്പെട്ട റൊമാന്‍റ് ഇടങ്ങളോടൊപ്പം തന്നെ ആത്മീയ യാത്രാ കേന്ദ്രങ്ങളും വ്യത്യസ്തമായ യാത്രാനുഭവം നല്കുന്ന സ്ഥലങ്ങളും ആളുകളുടെ പട്ടികയിലുണ്ട്.
ഈ വർഷത്തെ പ്രണയദിന യാത്രക്കാരിൽ ഭൂരിഭാഗവും യുവ ദമ്പതികളാണ്, പ്രത്യേകിച്ച് Gen-Z-ൽ നിന്നും മില്ലേനിയൽസിൽ നിന്നും ഉള്ളവർ. വെറുതേ ഏതെങ്കിലും ഇടം തിരഞ്ഞെടുക്കുന്നതിന് പകരം അനുഭവവേദ്യമായ യാത്രയ്‌ക്കായുള്ള അവരുടെ ആഗ്രഹവുമായി പൊരുത്തപ്പെടുന്ന ഇടങ്ങൾക്കാണ് ഇക്കൂട്ടർ പ്രാധാന്യം നല്കുന്നത്. നീണ്ട വാരാന്ത്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്ന തരത്തിലുള്ള ഇടങ്ങളാണ് ഇവർക്ക് പ്രിയപ്പെട്ടതും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.