നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ വൈദ്യുതി തടസ്സം തുടരുന്നു. കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെപിടിസിഎൽ) അറ്റുകുറ്റ, നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ  ഇന്ന് ബെംഗളൂരുവിൽ പലയിടത്തും വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു.

രാവിലെ മുതൽ വൈകുന്നേരം വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.66/11 കെവി എലിറ്റ പ്രൊമെനേഡ് സബ്‌സ്റ്റേഷനിൽ കെപിടിസിഎൽ നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് വരെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്‌കോം അധികൃതർ അറിയിച്ചു.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
വെള്ളിയാഴ്ച രാവിലെ 10.00 മുതൽ വൈകീട്ട് മൂന്നു മണി വരെ വൈദ്യുതി എലിറ്റ പ്രൊമെനേഡ് അപ്പാർട്ട്‌മെന്‍റ്, കെആർ ലേഔട്ട്, ശാരദനഗർ, ചുഞ്ചുൻ ഘട്ട്, സബ്‌സ്റ്റേഷൻ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

കൂടാതെ, വെള്ളിയാഴ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണിക്കൂർ വരെ സമാധാനനികേതന റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്‍റ്, ബ്രിഗേഡ് ലേക്റ്റ് ഫ്രണ്ട് റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്‍റ്, ടോട്ടൽ എൻവിറാൻമെന്‍റ് അപ്പാർട്ട്‌മെന്‍റ്, ഐപിഐപി ഇൻഡസ്‌ട്രീയൽ ഏരിയ, സദരമംഗലം ഇൻഡസ്‌ട്രിയൽ ഏരിയ, നല്ലറഹള്ളി വിലേജ്, പട്ടണ്ടൂർ അഗ്രഹാര, ഇസിസി റോഡ്, സിദ്ധാപുര റോഡ്, ഐടിപിഎൽ റോഡ് എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  48 മണിക്കൂറിൽ 18 കോടി! 'ജവാനെയും' 'അനിമലിനെയും' തൂത്തെറിഞ്ഞ് യാഷിന്റെ 'ടോക്സിക്' ബുക്കിംഗ്
[masterslider id="10"]

Related posts