ഡല്‍ഹി: ബെംഗളൂരു ഉള്‍പ്പെടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ പ്രോഗ്രാം.
വിദേശയാത്രകളില്‍ യാത്രക്കാരുടെ കാത്തുനില്‍പ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
മുംബൈ, ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങള്‍ക്കൊപ്പം പ്രധാനപ്പെട്ട് നാല് വിമാനത്താവളങ്ങളിലും ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ നടപ്പിലാകും.
മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, കൊച്ചി, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് വിമാനത്താവളങ്ങളില്‍ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍’- ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം (എഫ്ടിഐ-ടിടിപി) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം ചെയ്യും.
2024 ജൂണ്‍ 22 ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ -3 ല്‍ നിന്ന് ആഭ്യന്തര മന്ത്രി എഫ്ടിഐ-ടിടിപി ഉദ്ഘാടനം ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ, ‘വിക്ഷിത് ഭാരത്’@2047എന്ന പദ്ധതിക്ക് കീഴിലുള്ള ഒരു സുപ്രധാന സംരംഭമാണ് ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ – ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം’.
യാത്രക്കാര്‍ക്ക് ലോകോത്തര ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ നല്‍കുക, അന്താരാഷ്ട്ര യാത്ര സുഗമവും സുരക്ഷിതവുമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം,’ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.