ബെംഗളൂരു: നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ അതിസാഹസികമായി വകവരുത്തി യുവാവ്. പുള്ളിപ്പുലിയെ വാലില്‍ പിടിച്ച് കറക്കിയെടുത്ത് ഗ്രാമ വാസികള്‍ക്ക് രക്ഷകനായ യുവാവിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. തുംകുരു ജില്ലയിലാണ് ഗ്രാമവാസികള്‍ക്ക് പേടിസ്വപ്നമായി വിലസിയ പുള്ളിപ്പുലിയെയാണ് ആനന്ദ് എന്ന യുവാവ് തന്ത്രപൂർവം പിടികൂടിയത്. ഗ്രാമം പുള്ളിപ്പുലിയുടെ ഭീതിയിലായിട്ട് ദിവസങ്ങളായിരുന്നു. എന്നിട്ടും പുള്ളിപ്പുലിയെ പിടികൂടാൻ വനം വകുപ്പിന് സാധിച്ചിരുന്നില്ല. വനംവകുപ്പും നാട്ടുകാരും ചേർന്ന് പുള്ളിപ്പുലിക്കായി കെണിയൊരുക്കിയെങ്കിലും ഫലമുണ്ടായില്ല. വളർത്ത് മൃഗങ്ങളെ ആക്രമിച്ച പുലി നാട്ടുകാർക്ക് ഭീഷണിയായി വിലസുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും ഗ്രാമത്തില്‍ എത്തിയത്. എന്നാല്‍ നാട്ടുകാർ പുലിയെ…
Read MoreDay: 8 January 2025
തിരുപ്പതി ക്ഷേത്രത്തിൽ തിരക്കിൽ പെട്ട് 6 മരണം!
തിരുപ്പതി തിരുമല ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 പേർ മരിച്ചു. ഇതിൽ 3 സ്ത്രീകൾ ഉൾപ്പെടുന്നു. വൈകുണ്ഠ ഏകാദശി ദർശന കൂപ്പൺ വിതരണവരിയിൽ ആണ് തിരക്ക് ഉണ്ടായതും അത് ദുരന്തത്തിൽ കലാശിച്ചതും. നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ തമിഴ്നാനാട്ടിലെ സേലത്ത് നിന്നുള്ള ഭക്തനാണ് എന്നാണ് പ്രാഥമിക വിവരം.
Read Moreഅമ്മയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി പ്രതി പോലീസിൽ കീഴടങ്ങി
ബെംഗളൂരു: തലസ്ഥാനത്ത് ട്രിപ്പിൾ കൊലപാതകം. അമ്മയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി പ്രതി പോലീസിൽ കീഴടങ്ങി. ഇന്ന് വൈകുന്നേരം ജാലഹള്ളി ക്രോസിന് സമീപത്തെ വീട്ടിലാണ് സംഭവം. പ്രതി ഗംഗരാജു പോലീസിൽ കീഴടങ്ങി. ഗംഗരാജിൻ്റെ ഭാര്യ ഭാഗ്യമ്മ (38), മകൾ നവ്യ (19), ഭാഗ്യമ്മയുടെ മൂത്ത സഹോദരി ഹേമവതി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സംശയം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പ്രതി ഗംഗരാജു എല്ലാവരെയും വെട്ടുകത്തികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പീനിയ താനെ പോലീസ് സ്ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിച്ചു.
Read Moreവിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയ കേസിൽ ട്യൂഷന്‍ അധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: ട്യൂഷന്‍ ക്ലാസില്‍ എത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മണ്ഡ്യയിലെ അഭിഷേക് ഗൗഡ(25)യെ ആണ് ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും പോലീസ് കേസെടുത്തു. നവംബര്‍ 23-ന് ആണ് അഭിഷേക് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ജെ.പി. നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജനുവരി അഞ്ചാം തീയതി മണ്ഡ്യയില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നെങ്കിലും അഭിഷേകിനെ പിടികൂടാനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ വ്യാപക അന്വേഷണത്തിലാണ് അഭിഷേക് പിടിയിലാവുന്നത്. അഭിഷേക് വിവാഹിതനും രണ്ട് വയസ്സുള്ള കുട്ടികളുടെ പിതാവുമാണെന്ന് സൗത്ത്…
Read Moreവാഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും: നിതിൻ ഗഡ്കരി
ന്യൂഡൽഹി:വാഹനാപകടത്തില്‍പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. അപകടത്തിന് ശേഷം പോലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളില്‍ അപകടം പറ്റിയ ആളെ അഡ്മിറ്റ് ചെയ്യുകയും രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ വഹിക്കുമെന്നും പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവർക്കുള്ള പ്രതിഫലം 5,000 രൂപയില്‍ നിന്ന് വർധിപ്പിക്കും. 2025 മാർച്ചോടെ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. അപകടത്തില്‍പ്പെട്ടവർ മരിച്ചാല്‍ അവരുടെ കുടുംബത്തിനും ഹിറ്റ് ആൻഡ്…
Read Moreജീവനൊടുക്കിയ ടെക്കി അതുൽ സുഭാഷിന്റെ മകൻ എവിടെയെന്ന് കണ്ടെത്തി
ബെംഗളൂരു: ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ മൂലം ജീവനൊടുക്കിയ ടെക്കി അതുല്‍ സുഭാഷിന്റെ മകന്‍ വീണ്ടും വാർത്തകളിൽ നിറയുന്നു. ഹരിയാനയിലെ ഫരീദാബാദിലുള്ള ബോര്‍ഡിങ് സ്‌കൂളിലാണ് കുട്ടി ഉള്ളതെന്ന് സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചു. കുട്ടി മാറത്തഹള്ളി ബോര്‍ഡിങ് സ്‌കൂളിലാണുള്ളതെന്ന് സ്ഥിരികരിച്ച് പ്രിന്‍സിപ്പല്‍ പോലീസിന് കത്തയച്ചു. നാല് വയസുള്ള ആണ്‍കുട്ടിയുടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചത് അമ്മ സിംഘാനിയ ആണെന്നും പ്രവേശ ഫോമില്‍ പിതാവിന്റെ വിവരങ്ങള്‍ ഒന്നും ചേര്‍ത്തിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല കുട്ടിയുടെ ഏക രക്ഷിതാവ് താന്‍ മാത്രമാണെന്നും അമ്മ വ്യക്തമാക്കിയിരുന്നതായും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ഡിസംബര്‍ അവധിക്കാലത്ത്…
Read Moreബോബി ചെമ്മണ്ണൂർ അറസ്റ്റിൽ
കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂർ അറസ്റ്റില്‍. വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയാലുടൻ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുമെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷന്‍ പറഞ്ഞിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ ഇന്നലെ കേസ് ഫയല്‍ ചെയ്തശേഷം ഇന്ന് എറണാകുളം കോടതിയിലെത്തി നടി രഹസ്യമൊഴി നല്‍കിയിരുന്നു. വയനാട്ടില്‍ നിന്ന് കൊച്ചി സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകിട്ട് ഏഴ് മണിയോടെയാണ് കൊച്ചിയിലെത്തിച്ചത്. ബോബി ഒളിവില്‍ പോകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കൃത്യമായ വിവരം ലഭിച്ചതിനെത്തുടര്‍ന്ന്…
Read Moreബെംഗളൂരുവിൽ കുടുംബം ജീവനൊടുക്കിയത് സംസ്കാര ചടങ്ങിനുള്ള പണം നൽകിയ ശേഷം
ബെംഗളൂരു: ഉത്തർപ്രദേശ് സ്വദേശികളായ കുടുംബം ബെംഗളൂരുവിൽ ജീവനൊടുക്കിയതിന് പിന്നില്‍ കടുത്ത സാമ്പത്തിക ബാധ്യതയും മകളുടെ രോഗവുമാണെന്ന് അറിയിച്ച് പോലീസ്. പെട്രോള്‍ പമ്പ് ആരംഭിക്കാനായി 25 ലക്ഷം മുടക്കിയിട്ടും സ്ഥാപനം തുടങ്ങാനാവാതെ കടക്കെണിയിലായ സമയത്താണ് മകള്‍ ഓട്ടിസം ബാധിതയാണെന്ന് ഇവർ തിരിച്ചറിയുന്നത്. പ്രയാഗ്‌രാജ് സ്വദേശിയായ അനൂപ് കുമാർ എന്ന 38കാരനും ഭാര്യ രാഖി(35 )യുമാണ് 5 വയസുള്ള മകള്‍ അനുപ്രിയ, 2 വയസുള്ള മകൻ പ്രിയാൻശ് എന്നിവർക്ക് വിഷം നല്‍കിയ ശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച്ചയാണ് സംഭവമുണ്ടായത്. ശവസംസ്ക്കാര ചടങ്ങുകള്‍ക്കായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൻ്റെ മേലുദ്യോഗസ്ഥൻ്റെ കൈവശം…
Read Moreനമ്മ മെട്രോ നിരക്ക് ഉടൻ വർധിപ്പിച്ചേക്കും; ഞായറാഴ്ചകളിൽ നിരക്ക് കുറയും
ബെംഗളൂരു: നമ്മ മെട്രോ നിരക്ക് ഉടൻ വർധിപ്പിച്ചേക്കും. നഗരത്തിനുള്ളിലെ അനുദിന യാത്രകള്‍ക്ക് മെട്രോ സർവീസ് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് തിരിച്ചടിയായി മെട്രോ ടിക്കറ്റ് നിരക്ക് 20 മുതല്‍ 30% വരെ വർധിപ്പിക്കുവാൻ ശുപാർശ നൽകി ഫെയർ ഫിക്സേഷൻ കമ്മിറ്റി. ഹൈക്കോടതി മുൻ ജഡ്ജി ആർ തരണി അധ്യക്ഷനായ സമിതി ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷന് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ മെട്രോയുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയില്‍ നിന്ന് 15 രൂപയായും കൂടിയ നിരക്ക് 60 രൂപയില്‍നിന്ന് 85 രൂപയായും ഉയർത്തണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്. അതോടൊപ്പം…
Read More26 വർഷത്തിന് ശേഷം കലാകിരീടം തിരിച്ചുപിടിച്ച് തൃശ്ശൂർ
തിരുവനന്തപുരം: അവസാന നിമിഷം വരെ നീണ്ട സസ്പെൻസിനൊടുവില്‍ കലാകിരീടം തൃശൂരിന്. തൃശൂരും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒടുവില്‍ എല്ലാ മത്സരങ്ങളും ഔദ്യോഗികമായി അവസാനിച്ചപ്പോള്‍ തൃശൂരിന് 1008 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007 പോയിന്റും ലഭിച്ചു. 26 വർഷത്തിന് ശേഷമാണ് കലാകിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വർഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്.
Read More