വിവാഹാഭ്യർഥനയുമായെത്തിയ യുവാവിനെ യുവതിയുടെ വീട്ടുകാർ തല്ലിക്കൊന്നു

ബെംഗളൂരു : വിവാഹാഭ്യർഥനയുമായെത്തി യുവതിയുടെ വീടിനുമുൻപിൽ ബഹളമുണ്ടാക്കിയ യുവാവിനെ തല്ലിക്കൊന്നു. കോലാർ സ്വദേശി ഉസ്മാൻ (28) ആണ് കൊല്ലപ്പെട്ടത്. കോലാറിലെ ഗുൽപേട്ടിലാണ് സംഭവം. കോലാറിൽ ജിംനേഷ്യം നടത്തുന്ന ഉസ്മാൻ അകന്നബന്ധുവായ യുവതിയുമായി അടുപ്പത്തിലായിരുന്നു. ഇയാൾ അഞ്ചുവർഷംമുൻപ്‌ വിവാഹിതനായയാളാണ്. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ഭാര്യ ചികിത്സയിലാണ്. ഇതിനിടെയാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. വിവാഹിതനായതിനാൽ യുവതിയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തു. തുടർന്നാണ് യുവതിയുടെ വീടിനുമുൻപിലെത്തി ബഹളമുണ്ടാക്കിയത്. പ്രകോപിതരായ യുവതിയുടെ ബന്ധുക്കളായ നാലുപേർ ചേർന്ന് ഇയാളെ മർദിക്കുകയായിരുന്നെന്ന് ഗുൽപേട്ട് പോലീസ് അറിയിച്ചു. അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. യുവാവിനെ ആക്രമിച്ച…

Read More

കാർ റേസിങ് പരിശീലനത്തിനിടെ നടൻ അജിത്തിന് അപകടം 

ദുബായ്: തമിഴ് നടൻ അജിത്തിന്‍റെ കാർ പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ടു. താരം പരുക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകള്‍. കാർ അപകടത്തില്‍ പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദുബായിലെ റേസിങ് ട്രാക്കിലെ പരിശീലനത്തിനിടെ ചൊവ്വാഴ്ചയാണ് അപരടമുണ്ടായത്. 24 എച്ച്‌ ദുബായ് 2025 എന്ന റേസിനായുള്ള തയാറെടുപ്പിലായിരുന്നു താരം. കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിച്ച്‌ വട്ടം കറങ്ങുന്നതായി വീഡിയോയില്‍ വ്യക്തമാണ്. അജിത് കുമാർ റേസിങ് എന്ന പേരിലൊരു റേസിങ് ടീം തന്നെയുണ്ട് അജിത്തിന്.

Read More

ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ കേസ്; ആദ്യ പ്രതികരണവുമായി ബൊചെ

കൊച്ചി: നടി ഹണി റോസിൻ്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പോലീസ് കേസെടുത്തു. ബോബി ചെമ്മണ്ണൂർ തനിക്കെതിരായ ആരോപണം നിഷേധിച്ചു. മോശമായി ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും ഹണി റോസിന് വിഷമമുണ്ടായതില്‍ തനിക്കും വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സെൻട്രല്‍ പോലീസിനാണ് നാല് മാസം മുൻപ് നടന്ന സംഭവത്തില്‍ നടി പരാതി നല്‍കിയത്. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയില്‍ എറണാകുളം സെൻട്രല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. സ്വർണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയില്‍ ഉടമ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങള്‍ക്കും കമന്റുകള്‍ക്കുമെതിരെ നടി നേരത്തെ പരസ്യമായ…

Read More

ബെംഗളൂരുവിൽ കാർ യാത്രികയായ യുവതിയെ പിന്തുടർന്ന് മൂന്ന് പേർ; വീഡിയോ വൈറൽ 

ബെംഗളൂരു :നഗരത്തിലെ പ്രധാന റോഡില്‍ കൂടി ഒരു കാറില്‍ പോവുകയായിരുന്ന യുവതിയെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പലരും നഗരത്തിന്‍റെ സുരക്ഷയില്‍ സംശയം പ്രകടിപ്പിച്ചു. ബെംഗളുരുവിലെ കോറമംഗലയ്ക്ക് സമീപത്ത് വച്ചാണ് ഒരു ബൈക്കില്‍ ഹെല്‍മറ്റ് പോലുമില്ലാത്തെ ട്രിപ്പിള്‍ അടിച്ച്‌ വന്ന ചെറുപ്പക്കാര്‍ യുവതിയുടെ കാറിനെ പിന്തുടര്‍ന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ബെംഗളൂരു ഐജി എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ശ്വാസം കിട്ടാതെ തന്നെ ആരെങ്കിലും സഹായിക്കൂവെന്ന് നിലവിളിക്കുന്ന യുവതിയുടെ ശബ്ദം കേള്‍ക്കാം.…

Read More

ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി ഹണി റോസ് 

കൊച്ചി :ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി നടി ഹണി റോസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹണി റോസ് ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചു. “ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു”

Read More

ആർപിഎഫ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ സംസ്ഥാനത്ത് ദളിത്‌ യുവാവിന് മർദ്ദനം 

ബെംഗളൂരു: വാഹനത്തില്‍ ബി ആ‍ർ അംബേദ്കറെപറ്റിയുള്ള പാട്ട് വെച്ചതിന്റെ പേരിൽ ദളിത് യുവാവിന് ക്രൂര മർദ്ദനം. ശ്രീവര സ്വദേശി ദീപുവിനെയാണ് അക്രമികള്‍ ക്രൂരമായി മർദിച്ചത്. ദീപുവും ഒരു സുഹൃത്തും തുമകുരുവിലെ മുദ്ദനഹള്ളി ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. ശ്രീവാര ഗ്രാമത്തിലെ താമസിക്കുന്ന ദീപു പാല്‍ ശേഖരിക്കാനായാണ് നരസിംഹ മൂർത്തിയോടൊപ്പം വാനില്‍ സഞ്ചരിച്ചത്. വൈകീട്ട് ആറ് മണിയോടെ ചന്ദ്രശേഖർ, നരസിംഹരാജു എന്നിവർ ആർപിഎഫ് ഉദ്യോഗസ്ഥരെന്ന വ്യാജേന വാഹനം തടഞ്ഞു നിർത്തി ‍ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ജാതി ചോദിച്ച ശേഷം അക്രമികള്‍ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നുവെന്ന് പരാതിയില്‍…

Read More

ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്കും രണ്ട് ആൺമക്കൾക്കും ദാരുണാന്ത്യം 

ബെംഗളൂരു: തുമകുരുവിൽ ഒബലാപുര ഗേറ്റിന് സമീപം ചൊവ്വാഴ്ച പുലർച്ചെ ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച്‌ യുവതിയും രണ്ട് ആണ്‍മക്കളും മരിച്ചു. ബൈക്ക് യാത്രികരായ മധുഗിരി താലൂക്കിലെ പുരവർ ഹോബ്ലി ഗോണ്ടിഹള്ളി ഗ്രാമത്തിലെ മുംതാസ് (38), മക്കളായ മുഹമ്മദ് ആസിഫ് (12), ഷാക്കിർ ഹുസൈൻ (22) എന്നിവരാണ് മരിച്ചത്. കുടുംബം തുമകുരുവില്‍ നിന്ന് ഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. പുലർച്ചെ മൂടല്‍മഞ്ഞ് ട്രാക്ടറിനെ മറച്ചതാണ് കൂട്ടിയിടിയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ല പോലീസ് സൂപ്രണ്ട് അശോക് വെങ്കട്ട്, ഡി.വൈ.എസ്.പി…

Read More

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു; മലയാളി ഉൾപ്പെടെയുള്ളവർക്ക് പരിക്ക് 

ബെംഗളൂരു: ബൊമ്മസാന്ദ്ര കിതഗനഹള്ളിയില്‍ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച്‌ കെട്ടിടം തകർന്നു. അപകടത്തില്‍ മലയാളിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. നാരായണ ഹൃദയാലയയില്‍ ജോലി ചെയ്യുന്ന മലയാളിയായ വിശ്വം, തമിഴ്നാട് സ്വദേശി സുനില്‍ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണ്. ജയനഗർ സ്വദേശി സുനില്‍ കുമാറിന്റേതാണ് കെട്ടിടം. തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് അപകടം. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഒരു നില പൂർണമായും തകർന്നു. സമീപത്തെ നാലുകെട്ടിടങ്ങളിലെ തൂണുകള്‍ക്കും കെട്ടിടത്തിന് മുന്നില്‍ നിർത്തിയിട്ട മൂന്നു കാറുകള്‍, ആറ് ഇരുചക്ര വാഹനങ്ങള്‍ എന്നിവക്കും കേടുപാട്…

Read More

മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു 

ബെംഗളൂരു: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബെംഗളൂരുവില്‍ നിന്ന് 175 കിലോമീറ്റര്‍ അകലെ ചാമരാജനഗറിലെ സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. അധ്യാപികയെ നോട്ട്ബുക്ക് കാണിക്കുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ ജെഎസ്‌എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടര്‍മാര്‍ മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമാക്കി.

Read More

വീരപ്പൻ വിഹരിച്ച കാടുകളിലൂടെ ഒരു സഫാരി; കിടിലൻ യാത്രാ അനുഭവം നൽകാൻ കർണാടക വനം വകുപ്പ്.

ബെംഗളൂരു : കുസെ മുനിസ്വാമി വീരപ്പൻ എന്ന ചുരുക്കപ്പേരിൽ വീരപ്പൻ എന്നറിയപ്പെടുന്ന കാട്ടുകള്ളൻ 90 കളിൽ ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധനായിരുന്നു. ആനകളെ കൊന്ന് തള്ളി കൊമ്പെടുത്തും കാട്ടിലെ ചന്ദനം വെട്ടിവിറ്റും ഒരു മദയാനയായി കർണാടക- തമിഴ്നാട് അതിർത്തിയിലെ കാടുകളിൽ വിലസുകയായിരുന്നു വീരപ്പൻ . അവസാനം കന്നഡ സൂപ്പർ സ്റ്റാർ അണ്ണാവരു ഡോ രാജ്കുമാറിനെ തട്ടിക്കൊണ്ടു പോകുന്നത് വരെയെത്തി വീരവിലാസങ്ങൾ. 2004 ൽ ധർമ്മപുരിക്ക് അടുത്ത് പപ്പരാംപട്ടിയിൽ പോലീസിൻ്റെ കെണിയിൽ വീണ് മരണപ്പെടുന്നതുവരെ തുടർന്നു വീരപ്പൻ്റെ ക്രൂരകൃത്യങ്ങൾ. തൻ്റെ 52 മത്തെ വയസിൽ കൊല്ലപ്പെടുമ്പോൾ 180 ൽ…

Read More
Click Here to Follow Us