ഇന്ത്യയുടെ മാർസ് ഓർബിറ്റർ മിഷൻ; മംഗൾയാൻ വിക്ഷേപിച്ചിട്ട് 11 വർഷം

ബെംഗളൂരു :  ഇന്ത്യയുടെ മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ) ദൗത്യം വിക്ഷേപിച്ചിട്ട് 11 വർഷം പൂർത്തിയായി. 2013 നവംബർ അഞ്ചിനായിരുന്നു വിക്ഷേപണം. 2014 സെപ്റ്റംബർ 24-നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ഗ്രഹപര്യവേക്ഷണ ചരിത്രത്തിലെ ശ്രദ്ധേയമായ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങൾ സമ്മാനിച്ച് 2022-ലാണ് ദൗത്യത്തിന്റെ കാലാവധി അവസാനിച്ചത്. ചൊവ്വയുടെ ഭ്രമണപഥത്തിൽ പേടകമെത്തിച്ച ആദ്യ ഏഷ്യൻ രാജ്യം, ആദ്യ ശ്രമത്തിൽത്തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ലോകത്തെ ആദ്യരാജ്യം, സോവിയറ്റ് സ്പെയ്‌സ് പ്രോഗ്രാം, നാസ, ഇ.എസ്.എ. എന്നിവയ്ക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം എന്നീ ഖ്യാതികൾ മംഗൾയാൻ ദൗത്യത്തിലൂടെ ഇന്ത്യ കൈവരിച്ചിരുന്നു. ചൊവ്വയുടെ…

Read More

5 ദിവസത്തിനിടെ ചൂതാട്ടം നടത്തിയതിന്റെ പേരിൽ പിടിയിലായത് 810 ഓളം പേർ

ബെംഗളൂരു : അഞ്ചുദിവസത്തിനിടെ ബല്ലാരിയിൽ ചൂതാട്ടം നടത്തിയതിന് അറസ്റ്റിലായത് 810 പേർ. ഇവരിൽനിന്ന് 16 ലക്ഷംരൂപ പോലീസ് പിടിച്ചെടുത്തു. ദീപാവലിയോടനുബന്ധിച്ചാണ്ഇത്രയുമാളുകൾ ചൂതാട്ടത്തിലേർപ്പെട്ടത്.

Read More

വോട്ടര്‍മാര്‍ക്ക് നന്ദി, അമേരിക്കയെ ഉന്നതിയിലെത്തിക്കും; ട്രംപ് 

വാഷിങ്ടൻ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് മിന്നുംജയം. നിർണായകമായ സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്. അമേരിക്കൻ ചരിത്രത്തിൽ ഒരിക്കൽ തോൽവി അറിഞ്ഞ പ്രസിഡന്‍റ് വീണ്ടും അധികാരത്തിലെത്തുന്നത് 127 വർഷങ്ങൾക്കുശേഷം ആദ്യമാണ്. നോർത്ത് കാരോലൈന, ജോർജിയ, പെൻസൽവേനിയ എന്നിവിടങ്ങളിൽ ട്രംപ് വൻവിജയമാണ് നേടിയത്. വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കൻ ക്യാമ്പ് വിജയാഘോഷം തുടങ്ങി. ഫ്ലോറിഡയിൽ അണികളെ അഭിസംബോധന ചെയ്ത ട്രംപ്, അമേരിക്കയുടെ സുവർണയുഗമാണിതെന്ന് പറഞ്ഞു. റിപ്പബ്ലിക്കൻ അനുഭാവികൾ കൂട്ടത്തോടെ ഫ്ളോറിഡയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിജയ സാധ്യത മങ്ങിയതോടെ ഡെമോക്രാറ്റിക് ക്യാമ്പുകൾ നിശബ്ദമായി.…

Read More

സ്കൂളിന്റെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് ആറു വയസുകാരന് ദാരുണാന്ത്യം 

ഹൈദരാബാദ്: സ്കൂളില്‍ വച്ച്‌ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇരുമ്പ് ഗേറ്റ് തകർന്ന് ദേഹത്ത് വീണ് ആറ് വയസുകാരൻ മരിച്ചു. ഹയത്‌നഗർ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് സംഭവം നടന്നത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നത്. അജയ് ഗേറ്റിനടുത്ത് കളിച്ചു കൊണ്ട് നില്‍കുമ്പോൾ ഇരുമ്പ് ഗേറ്റ് തകർന്ന് വീഴുകയായിരുന്നു. കളിക്കുന്നതിനിടെ ചില കുട്ടികള്‍ ഗേറ്റില്‍ കയറി ആടിയതോടെയാണ് അപകടം നടന്നത്. കുട്ടികള്‍ ഗേറ്റില്‍ കയറി ചില ആടി, ബലക്ഷയം സംഭവിച്ച ഗേറ്റ് തകർന്ന് അജയുടെ മേല്‍ പതിക്കുകയായിരുന്നു. തലക്ക്…

Read More

എ.ആർ.എം. ഉൾപ്പെടെ നിരവധി മികച്ച ചിത്രങ്ങൾ ഈ മാസം ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു; വിശദാംശങ്ങൾ

നവംബറിൽ അതി ഗംഭീര സിനിമകളാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാല്‍ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം എ.ആർ.എം. ഒടിടിയിലേക്ക്. ഓണം റിലീസായി വെള്ളിത്തിരയിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് എആർഎം സ്ട്രീം ചെയ്യുക. നവംബർ 08ന് ഫാന്റസി ത്രില്ലറായ എആർഎം (അജയൻ്റെ രണ്ടാം മോഷണം) ഡിസ്നി+ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. അതേസമയം ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡവും നവംബർ രണ്ടാം വാരം ഹോട്ട്സ്റ്റാറിലൂടെ തന്നെ…

Read More

ബെംഗളൂരു സന്ദർശനം നടത്തി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ബംഗളുരു: മുൻ ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും ബെംഗളൂരു ജയനഗറിലെ നഞ്ചൻഗുഡിലെ ശ്രീ രാഘവേന്ദ്ര സ്വാമിയുടെ മഠത്തിലെത്തി രായനെ ദർശിച്ചു. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയും ഭാര്യ സുധാമൂർത്തിയും ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ മഠത്തിലെത്തിയ ഋഷി സുനക് ദമ്പതികൾ അരമണിക്കൂറോളം മഠത്തിൽ തങ്ങി. മന്ത്രലതിയും തീർത്ഥവും അനുഗ്രഹങ്ങളും ഏറ്റുവാങ്ങി കാർത്തിക മാസത്തിൽ സന്നിധിയിൽ ദീപം തെളിയിച്ചു.

Read More

രാംപുര തടാകത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി 3 ദിവസം; തടാകം വൃത്തിയാക്കിയില്ല; ദുർഗന്ധത്തിൽ മുങ്ങി പ്രദേശം

fish dead

ബെംഗളൂരു : രാംപുര തടാകത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി പരിസര പ്രദേശങ്ങളിൽ ദുർഗന്ധം. ഞായറാഴ്ച രാവിലെയാണ് തടാകത്തിൽ നൂറുകണക്കിന് മീനുകൾ ചത്തുപൊങ്ങിയത്. എന്നാൽ, തിങ്കളാഴ്ച വൈകീട്ടുവരെ ഇവയെ മാറ്റാനുള്ള നടപടികൾ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) അധികൃതർ സ്വീകരിച്ചിട്ടില്ല. ദുർഗന്ധംകാരണം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാവുകയാണ്. തടാകത്തിന്റെ സമീപത്തുകൂടി പോകാൻ പറ്റാത്ത അവസ്ഥയാണ്. വർഷങ്ങൾക്ക് മുൻപ് ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായിരുന്നു മഹാദേവപുര സോണിൽ വരുന്ന ഈ തടാകം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തടാകം നാശത്തിന്റെ വക്കിലാണ്. ചത്ത മീനുകളെ നീക്കിയില്ലെങ്കിൽ പ്രദേശത്ത് പകർച്ച വ്യാധികളുണ്ടാകുമോയെന്ന ആശങ്ക നാട്ടുകാർ പ്രകടിപ്പിച്ചു.…

Read More

ജീവനക്കാരനെ തഹസിൽദാരുടെ ചേംബറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൂന്നുപേർക്കെതിരെയുള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തി

ബെംഗളൂരു : ബെലഗാവി തഹസിൽദാരുടെ ചേംബറിൽ ജീവനക്കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ രുദ്രണ്ണ യാദവന്നാവർ (35) ആണ് മരിച്ചത്. ബെലഗാവി റിസാൽദർ ഗല്ലിയിലെ തഹസിൽദാർ ഓഫീസിലാണ് സംഭവം. സ്ഥലംമാറ്റം ലഭിച്ച ദിവസമാണ് രുദ്രണ്ണ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. തഹസിൽദാർ ബസവരാജ് നഗരാൾ, അശോക് കബ്ബാലിഗർ, സോമു എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് ഓഫീസ് ജീവനക്കാരുടെ സാമൂഹികമാധ്യമഗ്രൂപ്പിൽ ആത്മഹത്യക്കുറിപ്പ് പോസ്റ്റ്ചെയ്തിരുന്നു. ഇതിലൊരാൾ മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയാണെന്ന് സൂചനയുണ്ട്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ജീവനൊടുക്കാൻപോവുകയാണെന്ന കുറിപ്പ് പോസ്റ്റ്ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഓഫീസിലെ ശുചീകരണജീവനക്കാരാണ്…

Read More

ഇസ്രയേൽ പ്രതിരോധമന്ത്രിയെ പുറത്താക്കി ബെന്യാമിൻ നെതന്യാഹു

ജറുസലം: ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗലാന്റിന് ഒട്ടേറെ വീഴ്ചകൾ ഉണ്ടായതായി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. പ്രതിരോധ വകുപ്പ് മന്ത്രിയായി ഇസ്രയേൽ കാറ്റ്സ് ചുമതലയേൽക്കുമെന്നാണ് വിവരം. ‘‘യുദ്ധത്തിന്റെ നടുവിൽ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഇടയിൽ പൂർണ്ണ വിശ്വാസം അത്യാവശ്യമാണ്. ആദ്യ മാസങ്ങളിൽ വളരെയധികം വിശ്വാസവും ഫലപ്രദമായ പ്രവർത്തനവും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്’’– യൊയാവ് ഗലാന്റിനെ പുറത്താക്കിയതിനു പിന്നാലെ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍…

Read More

വിമാനത്താവളത്തിൽ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു

തിരുവനന്തപുരത്തു നിന്ന് ചൊവ്വാഴ്ച വൈകീട്ട് ഷാര്‍ജയിലേക്കു പോകുന്ന എയര്‍ അറേബ്യ വിമാനത്തില്‍ പോകാനെത്തിയ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. എബി കൊളക്കോട്ട് ജേക്കബ് എന്നയാളുടെ ഇടതുകാലിനാണ് നായയുടെ കടിയേറ്റത്. ഇതോടെ, ചികിത്സതേടിയ യാത്രക്കാരന്‍ യാത്ര റദ്ദാക്കി. ടെര്‍മിനിലിനുള്ളിലേക്കു കടക്കുന്നതിന് ലഗേജുള്‍പ്പെട്ട സാധനങ്ങളുമായി ട്രോളികള്‍ നിരത്തിയിരിക്കുന്ന ഭാഗത്തെത്തിയപ്പോഴാണ് നായ ആക്രമിച്ചതെന്ന് യാത്രക്കാരന്‍ പറഞ്ഞു. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരെത്തി നായയെ സ്ഥലത്തുനിന്നു തുരത്തി. നായയുടെ പല്ലുകൊണ്ടുള്ള നിസ്സാര മുറിവാണ് ഉണ്ടായതെങ്കിലും വിമാനത്താവളത്തിലെ ഡോക്ടറെത്തി മുറിവു പരിശോധിച്ചു. ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലെ ആംബുലന്‍സില്‍ ഉടന്‍തന്നെ…

Read More
Click Here to Follow Us