കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷന് ഉത്സവ സീസണിൽ റെക്കോർഡ് വരുമാനം

ബെംഗളൂരു : കഴിഞ്ഞയാഴ്ച ദീപാവലി, കന്നഡ രാജ്യോത്സവ അവധിയായതിനാൽ നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ ബസുകളിൽ യാത്രക്കാരുടെ എണ്ണം വർധിക്കുകയും റെക്കോർഡ് വരുമാനം നേടുകയും ചെയ്തു. വാരാന്ത്യത്തോടൊപ്പം ദീപാവലിയും വന്നതിനാൽ, തുടർച്ചയായ അവധികൾ കാരണം നിരവധി ആളുകൾ സ്വന്തം നാട്ടിലേക്ക് പോയിരുന്നു. ഫെസ്റ്റിവൽ അവസാനിച്ച ശേഷം, മിക്ക ആളുകൾക്കും ബസുകളിൽ ബെംഗളൂരു , മംഗലാപുരം, ഗോവ, ഹൈദരാബാദ്, പൂനെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാൻ പ്രത്യേക ഗതാഗത സൗകര്യം ഏർപ്പെടുത്തി. ഉത്സവത്തിൻ്റെ പശ്ചാത്തലത്തിൽ, നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ അവതാറിൻ്റെ…

Read More

റോസ്റ്റിങിലൂടെ പ്രിയപ്പെട്ടവനായി മാറിയ യൂട്യൂബർ അർജ്യുവും അപർണയും വിവാഹിതരായി

റോസ്റ്റിങിലൂടെ നെറ്റിസൺസിന്‍റെ പ്രിയപ്പെട്ടവനായി മാറിയ സോഷ്യല്‍ മീഡിയ വ്ലോഗര്‍ അര്‍ജ്യുവും അവതാരക അപര്‍ണയും വിവാഹിതരായി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. റോസ്റ്റിങ് വീഡിയോകളിലൂടെ വൈറലായ താരമാണ് അര്‍ജ്യു എന്ന അര്‍ജുന്‍ സുന്ദരേശന്‍. വളരെ കുറഞ്ഞ ദിവസം കൊണ്ട് തന്നെ 1 മില്യൺ സബ്സ്ക്രൈബേ‍ഴ്സ് നേടാനും അദ്ദേഹത്തിനായി. അവതാരകയും മോഡലുമാണ് അപര്‍ണ പ്രേംരാജ്. ഇക്കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു അര്‍ജ്യു തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. തന്റെ പ്രണയിനിയായ അപര്‍ണയുടെ ഒപ്പമുള്ള ചിത്രങ്ങളും അര്‍ജ്യു പങ്കുവച്ചിരുന്നു. ഇപ്പോൾ വിവാഹ…

Read More

തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും; വിശദാംശങ്ങൾ

തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും. ശാസ്താമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനാണ് നിയന്ത്രണം. ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപെടുത്തുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളൻപാറ, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, ജവഹർനഗർ എന്നിവിടങ്ങളിൽ ആണ് ജലവിതരണം മുടങ്ങുക. ജനങ്ങൾ വേണ്ട മുൻകരുതൽ സ്വീകരിക്കണം എന്ന് നേരത്തെ ജല അതോറിറ്റി അറിയിച്ചു. ശനിയാഴ്ച്ച രാത്രി എട്ടു മണി വരെയാണ് നിയന്ത്രണം. തലസ്ഥാന ന​ഗരിയിലെ ജലവിതരണത്തിൽ ഇടക്കിടെ പ്രശ്നങ്ങളുണ്ടാകാറുണ്ട്, ഇത് വിവാദങ്ങളിലേക്കും…

Read More

മെച്ചപ്പെട്ട സൗകര്യങ്ങളോടെ ‘ഐരാവത് ക്ലബ് ക്ലാസ് 2.0’; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർവീസ് ആരംഭിച്ചു; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും അറിയാൻ വായിക്കാം

ബെംഗളൂരു : കർണാടക ആർ.ടി.സി.യുടെ പുതിയ ഐരാവത് ക്ലബ് ക്ലാസ് 2.0 ബസുകൾ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും പ്രതിദിനം രണ്ടു സർവീസുകളുണ്ട്. കാസർകോട്ടേയ്ക്ക് ഒരു സർവീസേ ഉള്ളൂ. ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്നാകും ബസ് പുറപ്പെടുക. നിലവിലുള്ള ഐരാവത് ക്ലബ് ക്ലാസ് ബസുകളുടെ പരിഷ്‌കരിച്ച പതിപ്പാണ് ഐരാവത് ക്ലബ്ബ്‌ ക്ലാസ് 2.0. പുതിയ 20 വോൾവൊ ബസ്സുകളണ് കർണാടക ആർ.ടി.സി. അടുത്തിടെ പുറത്തിറക്കിയത്. വ്യാഴാഴ്ച കോഴിക്കോട്ടേക്ക് പരീക്ഷണയോട്ടം നടത്തി വജയിച്ചതിനെ തുടർന്നാണ് റെഗുലർ…

Read More

ക്ഷേത്ര പ്രസാദം ഇനി വീട്ടുപടിക്കൽ എത്തും: പുതിയ പദ്ധതി നടപ്പാക്കാൻ ആലോചിന

ബെംഗളൂരു: കർണാടകയിലെ എല്ലാ ക്ഷേത്രങ്ങളിൽ നിന്നും പ്രസാദം വീട്ടുപടിക്കൽ എത്തിക്കാനുള്ള പദ്ധതി നടപ്പാക്കാൻ മുജറയ് വകുപ്പിന്റെ ആലോചന. ഇക്കാര്യം മുജുറൈ മന്ത്രിയുമായി ചർച്ച ചെയ്ത് ഉടൻ നടപ്പാക്കുമെന്ന് മുജുറൈ വകുപ്പ് കമ്മീഷണർ വെങ്കിടേഷ് മാധ്യമങ്ങളോട് അറിയിച്ചു. നിലവിൽ മുജറയ് വകുപ്പ് പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനങ്ങളെ സേവിക്കുന്നതിന് നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. ഓൺലൈൻ സേവനവും ബുക്കിംഗും ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു പുതിയ പദ്ധതി കൂടി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഇപ്പോൾ ഈ പുതിയ പദ്ധതിയിലൂടെ ഒരാൾക്ക് വീട്ടിലിരുന്ന് പ്രശസ്തമായ ക്ഷേത്രങ്ങളിൽ നിന്ന് പ്രസാദം…

Read More

വിധാന സൗധയിലെ പൂന്തോട്ടത്തിൽ നിന്ന് ബിയർ കുപ്പി കണ്ടെത്തി

ബെംഗളൂരു: സർക്കാർ ഓഫീസ് പരിസരത്ത് മദ്യവും പുകയിലയും കൊണ്ടുപോകരുതെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വിധാന സൗധയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പൂന്തോട്ടത്തിൽ ബിയർ കുപ്പികൾ കണ്ടെത്തി . പോലീസിൻ്റെ കണ്ണുവെട്ടിച്ച് ബിയർ കുപ്പി അകത്തു കൊണ്ടുവന്നിരിക്കാൻ സാധ്യതയുണ്ടെന്നും ഇത് കുടിച്ച ശേഷം കുപ്പി തോട്ടത്തിൽ വലിച്ചെറിഞ്ഞതാകാമെന്നുമാണ് സംശയിക്കുന്നത്.

Read More

റെയിൽവേ ട്രാക്കിന് സമീപം യുവതി മരിച്ച നിലയിൽ 

ബെംഗളൂരു: നഗരത്തിലെ കീലോക്കോട്ട് ഭാഗത്ത് റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. കീലുകോട് സ്വദേശി നസീം താജ് (48) ആണ് മരിച്ചത്. കോലാർ ടൗണ്‍ പോലീസ് സംഭവസ്ഥലം സന്ദർശിച്ച്‌ കേസെടുത്തു.

Read More

വ്യാജ വാർത്ത പ്രചരിപ്പിച്ചു; എം.പി തേജസ്വി സൂര്യക്കെതിരെ കേസ്

ബെംഗളൂരു: കർഷക ആത്മഹത്യയെ വഖഫ് ബോർഡുമായുള്ള ഭൂമി തർക്കവുമായി ബന്ധപ്പെടുത്തി വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി എം.പി തേജസ്വി സൂര്യക്കെതിരെ കേസ്. തേജസ്വി സൂര്യക്കൊപ്പം ചില കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു. തൻ്റെ ഭൂമി വഖഫ് ബോർഡ് കൈയേറിയതായി കണ്ടെത്തിയതിനെ തുടർന്ന് ഹാവേരി ജില്ലയിലെ ഒരു കർഷകൻ ആത്മഹത്യ ചെയ്തുവെന്ന് ബെംഗളൂരു സൗത്ത് എം.പിയായ തേജസ്വി സൂര്യ കന്നഡ ന്യൂസ് പോർട്ടലുകള്‍ ഉദ്ധരിച്ച്‌ പറഞ്ഞിരുന്നു. തുടർന്ന് തെറ്റായ പ്രസ്താവനകളിലൂടെ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തിയതിന് ബി.ജെ.പി എം.പി തേജസ്വി സൂര്യയ്ക്കും രണ്ട് കന്നഡ…

Read More

തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി

ബെംഗളൂരു: അക്രമികള്‍ തട്ടിക്കൊണ്ടു പോയി ജീവനോടെ കുഴിച്ചിട്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്‌. യോഗദധ്യാപികയാണ് യുവതി. ദേവനഹള്ളിയില്‍ലാണ് സംഭവം. അക്രമികള്‍ അദ്ധ്യാപികയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവരെ കാട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയും കൊല്ലാനായി കഴുത്ത് ഞെരിക്കുകയും ചെയ്തു. കഴുത്ത് ഞെരിച്ചപ്പോള്‍ മരിച്ചതായി അദ്ധ്യാപികയ്ക്ക് അഭിനയിക്കാൻ കഴിഞ്ഞു. ശ്വാസക്രമം നിയന്ത്രിച്ചാണ് അവരിത് സാധിച്ചത്. അദ്ധ്യാപിക മരിച്ചെന്ന് അക്രമികള്‍ കരുതുകയും, കുഴിയെടുത്ത് അതിലിട്ട് മൂടുകയും ചെയ്തു. ഈ സമയത്തിനിടയില്‍ തനിക്ക് ശ്വാസോച്ഛ്വാസം ഉള്ളതായി തോന്നാതിരിക്കാൻ അവർ ശ്വസനതന്ത്രങ്ങള്‍ പ്രയോഗിച്ചു. മണ്ണിട്ട് മൂടിയെങ്കിലും അത്ര കനത്തിലായിരുന്നില്ല അത് ചെയ്തത്. സ്ഥലത്തു നിന്ന്…

Read More

നവീകരണത്തിനിടെ ബെംഗളൂരുവില്‍ മൂന്ന് നില കെട്ടിടം തകർന്നു വീണു 

ബെംഗളൂരു: നവീകരണ ജോലിക്കിടെ മൂന്ന് നില കെട്ടിടം തകർന്നു. ബെംഗളൂരുവില്‍ നിന്ന് 80 കിലോമീറ്റർ അകലെ കോലാറിലെ ബംഗാരപേട്ട് താലൂക്കിലാണ് സംഭവം. കെട്ടിടത്തില്‍ റിപ്പയറിംഗ് ജോലികള്‍ നടക്കുകയായിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സമൂഹ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ആളുകള്‍ നോക്കി നില്‍ക്കേ കെട്ടിടം ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നത് കാണാം. കെട്ടിടത്തില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും എത്തി പരിസരവാസികളെ ഒഴിപ്പിച്ചിരുന്നു. കെട്ടിടം അപകടാവസ്ഥയില്‍ ആയതിനെ തുടർന്ന് രണ്ട് മാസമായി കെട്ടിടത്തില്‍ ആള്‍ താമസം ഉണ്ടായിരുന്നില്ല. രാജ്കുമാർ എന്നയാളുടേതാണ് കെട്ടിടമെന്ന് പോലീസ് പറഞ്ഞു.…

Read More
Click Here to Follow Us