റോസ്റ്റിങിലൂടെ പ്രിയപ്പെട്ടവനായി മാറിയ യൂട്യൂബർ അർജ്യുവും അപർണയും വിവാഹിതരായി

റോസ്റ്റിങിലൂടെ നെറ്റിസൺസിന്‍റെ പ്രിയപ്പെട്ടവനായി മാറിയ സോഷ്യല്‍ മീഡിയ വ്ലോഗര്‍ അര്‍ജ്യുവും അവതാരക അപര്‍ണയും വിവാഹിതരായി.

സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. റോസ്റ്റിങ് വീഡിയോകളിലൂടെ വൈറലായ താരമാണ് അര്‍ജ്യു എന്ന അര്‍ജുന്‍ സുന്ദരേശന്‍.

വളരെ കുറഞ്ഞ ദിവസം കൊണ്ട് തന്നെ 1 മില്യൺ സബ്സ്ക്രൈബേ‍ഴ്സ് നേടാനും അദ്ദേഹത്തിനായി.

  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ

അവതാരകയും മോഡലുമാണ് അപര്‍ണ പ്രേംരാജ്. ഇക്കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു അര്‍ജ്യു തന്റെ പ്രണയം വെളിപ്പെടുത്തിയത്.

ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. തന്റെ പ്രണയിനിയായ അപര്‍ണയുടെ ഒപ്പമുള്ള ചിത്രങ്ങളും അര്‍ജ്യു പങ്കുവച്ചിരുന്നു.

ഇപ്പോൾ വിവാഹ ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. നിരവധി പേരാണ് ദമ്പതികൾക്ക് കമന്‍റുകളിലൂടെ ആശംസയർപ്പിച്ചു കൊണ്ട് എത്തുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts