ബെംഗളൂരു : ഹുബ്ബള്ളി സായിഗനറിലെ ശിവക്ഷേത്രത്തിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒൻപത് അയ്യപ്പഭക്തർക്ക് ഗുരുതരമായി പൊള്ളലേറ്റു.
പൊള്ളലേറ്റവരെ ഹുബ്ബള്ളിയിലെ ‘കിംസ്’ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാചകവാതക സിലിൻഡർ ഉപയോഗിച്ച് ഭക്ഷണം പാകംചെയ്ത് കഴിച്ചശേഷം ക്ഷേത്രത്തിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന അയ്യപ്പഭക്തരാണ് അപകടത്തിൽപെട്ടത്.
സിലിൻഡർ ശരിയായ രീതിയിൽ അടയ്ക്കാത്തതിനെത്തുടർന്ന് വാതകം ചോർന്നതാവാം അപകടകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ശബരിമലയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഇവർ അപകടത്തിൽപെട്ടത്.
ഡെപ്യൂട്ടി പോലീസ് കമ്മിഷണർ നന്ദഗവിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.