ബെംഗളൂരു : ഇന്ന് പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. മണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ സംസ്ഥാന സർക്കാറിൻ്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ കൃഷ്ണയുടെ മൃതദേഹം സംസ്കരിക്കും. സംസ്ഥാനത്ത് അടുത്ത 3 ദിവസം ഔദ്യോഗികമായ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാനത്തെ അമരക്കാരനായിരുന്ന കൃഷ്ണ സംസ്ഥാന മുഖ്യമന്ത്രി പദവിക്ക് പുറമെ കേന്ദ്ര വിദേശകാര്യ മന്ത്രിയായും മഹാരാഷ്ട്ര ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. അവസാന കാലത്ത് അദ്ദേഹം കോൺഗ്രസ് വിട്ട് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നിരുന്നു.
Read MoreDay: 10 December 2024
ബിജെപി അധികാരത്തിലിരിക്കെ സംസ്ഥാനത്ത് 3350 ലേറെ അമ്മമാർ പ്രസവത്തിനിടെ മരിച്ചെന്ന് സർക്കാർ
ബെംഗളൂരു: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 3350ലേറെ അമ്മമാര്‍ പ്രസവത്തിനിടെ മരിച്ചെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസാണ് ഈ വിവരം അറിയിച്ചത്. ബിജെപി അധികാരത്തിലിരിക്കെയാണ് ഈ മരണങ്ങളിലേറെയും നടന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2019-20ല്‍ 662 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. 2020-21ല്‍ 714, 2021-22ല്‍ 595, 2022-23ല്‍ 527, 2023-24ല്‍ 518 എന്നിങ്ങനെയാണ് പ്രസവത്തിനിടെ മരിച്ച അമ്മമാരുടെ എണ്ണം. ഈ വര്‍ഷം ഇതുവരെ 348 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. കൊവിഡ് കാലത്തായിരുന്നു ഈ മരണങ്ങളിലേറെയും നടന്നത്. അഞ്ച് വര്‍ഷത്തിനിടെ പ്രസവത്തെ തുടര്‍ന്ന് മരിച്ച അമ്മമാരുടെ എണ്ണം…
Read Moreആത്മഹത്യയ്ക്ക് മുമ്പ് 34 കാരൻ പുറത്ത് വിട്ട വീഡിയോ ചർച്ചയാകുന്നു
ബെംഗളൂരു: യു.പിയില്‍ നിന്നുള്ള അതുല്‍ സുഭാഷ് എന്ന 34കാരൻ കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ വീട്ടില്‍ സീലിംഗില്‍ തൂങ്ങി ജീവിതം അവസാനിപ്പിച്ചത് സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാവുന്നു. മരിക്കുന്നതിന് മുമ്പ് റെക്കോർഡ് ചെയ്ത ഹൃദയഭേദകമായ നാലു മിനിറ്റ് വിഡിയോയിലൂടെയാണിത്. അതുല്‍ താൻ അനുഭവിച്ച മാനസിക പീഡനത്തെക്കുറിച്ച് വിവരിക്കുകയും കുടുംബത്തിന് നീതി ആവശ്യപ്പെടുകയും നിയമ വ്യവസ്ഥയോട് പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ഐ.ടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അതുല്‍ തന്‍റെ ഭാര്യയും ബന്ധുക്കളും ഉപദ്രവിച്ചെന്ന് ആരോപിച്ച് 24 പേജുള്ള മരണക്കുറിപ്പ് പങ്കുവെച്ചതായും പോലീസ് വെളിപ്പെടുത്തി. തന്നെ…
Read Moreകാണാതായ 5 വയസുകാരൻ അയൽ വീട്ടിലെ ടെറസിൽ മരിച്ച നിലയിൽ
ചെന്നൈ: തൂത്തുക്കുടിയില്‍ കാണാതായ അഞ്ച് വയസുകാരനെ അയല്‍വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവില്‍പ്പെട്ടി സ്വദേശി കറുപ്പ്സ്വാമി ആണ് അയല്‍വീട്ടിലെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം കളിച്ചുകൊണ്ടിരുന്നതിനിടെയാണ് കറുപ്പ് സ്വാമിയെ കാണാതായത്. പനി കാരണം പത്ത് ദിവസമായി കുട്ടി സ്കൂളില്‍ പോയിരുന്നില്ല. മാതാപിതാക്കള്‍ ജോലിക്ക് പോയി തിരികെ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ല എന്ന് അറിയുന്നത്. തുടർന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇന്നലെ രാത്രി വരെ നടന്ന തിരച്ചിലില്‍ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ അർദ്ധരാത്രിക്കും പുലർച്ചയ്ക്കും ഇടയില്‍ നടത്തിയ…
Read Moreനിർത്തിയിട്ട ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ബെംഗളൂരു: മണിപ്പാല്‍ പാർക്കളയില്‍ പാതയോരം നിർത്തിയിട്ട സ്റ്റേഷനറി ലോറിയില്‍ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പാർക്കള സ്വദേശിയും മണിപ്പാല്‍ കെ.എം.സി ആശുപത്രി ജീവനക്കാരനുമായ ശ്രീജൻ സാഗറാണ് (22) മരിച്ചത്. പരിക്കേറ്റയുടൻ കെ.എം.സി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Moreനവജാത ശിശുവിന്‍റെ മൃതദേഹം പുഴയിൽ
കോഴിക്കോട്: കൊയിലാണ്ടിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. നെല്ല്യാടി പുഴയിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് മത്സ്യത്തൊഴിലാളികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആണ്‍കുഞ്ഞിന്‍റെ മൃതദേഹം പൊക്കിള്‍ക്കൊടി വേർപെടുത്താത്ത നിലയിലാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read Moreസുവർണ വിധാൻസൗധയ്ക്കുമുൻപിൽ പ്രതിഷേധിച്ച കർഷകർ ഡ്രൈവർമാരെ ബന്ദിയാക്കി
ബെംഗളൂരു : നിയമസഭയുടെ ശീതകാലസമ്മേളനം നടക്കുന്ന ബെലഗാവി സുവർണ വിധാൻസൗധയ്ക്കുമുൻപിൽ പ്രതിഷേധിച്ച കർഷകർ ബസുകൾ തടഞ്ഞുനിർത്താൻ ഡ്രൈവർമാരുടെ കൈകെട്ടി ബന്ദിയാക്കി. പുണെ-ബെംഗളൂരു ദേശീയപാതയിലാണ് കർഷകരുടെ പ്രതിഷേധം. മുദ്രാവാക്യങ്ങളുയർത്തി പ്രവർത്തകർ റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സ്തംഭിപ്പിച്ചു. സമരം കഴിഞ്ഞേ യാത്ര തുടരാവൂ എന്ന് നേതാക്കൾ യാത്രക്കാരോട് അഭ്യർഥിച്ചു. ഇതിനിടെ നോർത്ത് വെസ്റ്റ് കെ.ആർ.ടി.സി.യുടെ രണ്ടുബസുകൾ റോഡരികിലൂടെ മുന്നോട്ടുവന്നു. ബസുകളെ പിന്തുടർന്ന പ്രവർത്തകർ അകത്തുകയറി ഡ്രൈവർമാരുടെ കൈയിൽ ഷാൾ കെട്ടി സീറ്റിനുപുറകിലേക്ക് ബന്ദിച്ചു. ബസുകളുടെ സ്റ്റിയറിങ്ങും ഷാൾ കെട്ടി ബന്ധിച്ചു. കർഷകർ തോളിലിടുന്ന പച്ച ഷാളാണ്…
Read Moreസ്കൂട്ടറിലെത്തിയ സംഘം ജഡ്ജിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു; കേസ് എടുത്ത് പോലീസ്
ബെംഗളൂരു : ജഡ്ജിയുടെ മൊബൈൽഫോൺ സ്കൂട്ടറിലെത്തിയ സംഘം തട്ടിപ്പറിച്ചു. സിവിൽ ജഡ്ജി മഹന്തേഷ് മത്താഡിന്റെ (30) ഫോണാണ് തട്ടിപ്പറിച്ചത്. ബെംഗളൂരുവിലെ ക്രെസന്റ് റോഡിൽ കഴിഞ്ഞദിവസം രാത്രി 9.40-നാണ് സംഭവം. ജഡ്ജി നടന്നുപോവുമ്പോൾ കൈയിലുള്ള ഫോൺ തട്ടിപ്പറിക്കുകയായിരുന്നു. ഹൈഗ്രൗണ്ട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്.
Read Moreബൊമ്മസാന്ദ്ര മെട്രോ സ്റ്റേഷൻ ഇനി ഈ കമ്പനിയുടെ പേരിൽ;വാങ്ങിയത് വൻ തുകക്ക്!
ബെംഗളൂരു : ഇനിയും പ്രവർത്തനം തുടങ്ങാത്ത യെല്ലോ ലൈൻ മെട്രോയുടെ ആദ്യത്തെ സ്‌റ്റേഷനായ ബൊമ്മസാന്ദ്രയെ തായ്‌വാൻ കമ്പനിയായ ഡെൽറ്റ ഇലക്ട്രോണിക്സ് ഇന്ത്യലിമിറ്റഡ് വാങ്ങി, ഇനി അടുത്ത 30 വർഷം കമ്പനിയുടെ പേരിലായിരിക്കും ഈ സ്റ്റേഷൻ അറിയപ്പെടുക. 65 കോടി രൂപയുടേതാണ് ഇടപാട്, മുൻപ് ഇതേ പോലെ തൊട്ടടുത്ത മെട്രോ സ്‌റ്റേഷനായ ഹെബ്ബഗൊഡി മരുന്നു നിർമാതാക്കളായ ബയോക്കോൺ വാങ്ങിയിരുന്നു. സ്റ്റേഷിൻ്റെ പേര് ഇപ്പോൾ “ബയോക്കോൺ ഹെബ്ബഗൊഡി” എന്നാക്കി മാറ്റിയിട്ടുണ്ട്. മറ്റൊരു മെട്രോ സ്റ്റേഷനായ കോനപ്പന അഗ്രഹാര ക്ക് സാമ്പത്തിക സഹായം നൽകിയത് സോഫ്റ്റ്വെവെയർ ഭീമനായ ഇൻഫോസിസ്…
Read Moreചതിച്ച് ആശാനേ; വന്ദേഭാരതിന്റെ വാതിലുകൾ തുറക്കാൻ വൈകി 15 യാത്രക്കാർക്ക് ഇറങ്ങാനായില്ല
ചെന്നൈ : വന്ദേഭാരതിന്റെ വാതിലുകൾ തുറക്കാൻ വൈകിയതിനാൽ 15 യാത്രക്കാർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്കുപോകുന്ന വന്ദേഭാരത് വണ്ടിയുടെ രണ്ട് കോച്ചുകളുടെ നാല് വാതിലുകളാണ് തുറക്കാൻ വൈകിയത്. സാങ്കേതികപ്പിഴവാണോയെന്ന് അന്വേഷിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ചെന്നൈയിൽനിന്ന് പുറപ്പെട്ട തീവണ്ടി ദിണ്ടിക്കലിൽ എത്തിയപ്പോൾ സി-4, സി-5 എ.സി.ചെയർകാറിലാണ് സംഭവം. ലോക്കോ പൈലറ്റ് ഒരു ബട്ടൺ അമർത്തിയാൽ എല്ലാ കോച്ചുകളുടെയും വാതിലുകൾ കൃത്യമായി തുറക്കേണ്ടതാണ്. തുറന്നില്ലെങ്കിൽ യാത്രക്കാർക്ക് ലോക്കോ പൈലറ്റിനോട് എമർജൻസി സ്വിച്ച് അമർത്തി സംസാരിക്കാനുള്ള സൗകര്യമുണ്ടെന്നും അധികൃതർ അറിയിച്ചു.
Read More