മറ്റ് സമുദായങ്ങളില്‍ നിന്നുള്ള ആരും ഇവിടെതാമസിക്കാന്‍ പറ്റില്ല; ഹൗസിങ് സൊസൈറ്റിയിലെ വീട് മുസ്ലീമിന് വിറ്റതിനെതിരെ പ്രതിഷേധം

ലഖ്‌നൗ: ഹൗസിങ് സൊസൈറ്റിയിലെ വീട് മുസ്ലീം ഡോക്ടര്‍ക്ക് വിറ്റതിന്റെ പേരില്‍ ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ പ്രതിഷേധം.

മൊറാദബാദിലെ ടിഡിഐ ഹൗസിങ് സൊസൈറ്റിയിലുള്ളവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

ഡോ. അശോക് ബജാജ് എന്നയാള്‍ തന്റെ വീട് ഡോ. ഇക്ര ചൗധരിക്ക് വില്‍പ്പന നടത്തിയെന്ന് അറിഞ്ഞതോടെയാണ് ഹൗസിങ് കോളനിയിലെ ആളുകള്‍ എതിര്‍പ്പുമായി എത്തിയത്.

ഡോക്ടര്‍ അശോക് ‘വീട് തിരികെ എടുക്കുക’ എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധ പ്രകടനം. ‘ഇതൊരു ഹിന്ദു സമൂഹമാണ്.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

ഇവിടെ നാന്നൂറിലധികം ഹിന്ദു കുടുംബങ്ങള്‍ താമസിക്കുന്നു. മറ്റ് സമുദായങ്ങളില്‍ നിന്നുള്ള ആരും ഇവിടെതാമസിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആള്‍ പറഞ്ഞു.

മുസ്ലീമായ ഒരാള്‍ക്ക് വീടിന്റെ ഉടമസ്ഥാവകാശം ലഭിക്കുന്നതോടെ ഈ ഹൗസിങ് സൊസൈറ്റിയുടെ സ്വഭാവം തന്നെ മാറ്റിയേക്കുമെന്നും മറ്റൊരാള്‍ പറഞ്ഞു. മറ്റുസമുദായക്കാര്‍ ഇവിടെ താമസമാക്കാന്‍ തുടങ്ങുകയും ഹിന്ദുക്കള്‍ വീട് വിട്ടുപോകുകയും ചെയ്താല്‍ അനാവശ്യമായ മാറ്റങ്ങള്‍ ഇവിടെയുണ്ടാകുമെന്ന് ഭയക്കുന്നുവെന്നും അദ്ദഹം പറഞ്ഞു.

വീട് വില്‍ക്കുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ച് സൊസൈറ്റി അംഗങ്ങള്‍ പരാതി നല്‍കിയതായി ജില്ലാ മജിസ്ട്രേറ്റ് അനുജ് കുമാര്‍ സിംഗ് പറഞ്ഞു. ‘ഞങ്ങള്‍ ബന്ധപ്പെട്ട കക്ഷികളുമായി സംസാരിക്കുകയും സൗഹാര്‍ദ്ദപരവുമായ പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts