ഗൂഗിൾ മാപ്പ് ചതിച്ചു; ഗോവയിലേക്ക് പുറപ്പെട്ട കുടുംബം പെട്ടത് കൊടും വനത്തിൽ 

ബെംഗളൂരു: ഗൂഗിള്‍ മാപ്പ് നോക്കി ഗോവയിലേക്ക് പോയ കുടുംബം എത്തിയത് കർണാടകയിലെ കൊടുംവനത്തില്‍.

ബിഹാറില്‍ നിന്ന് ഗോവയിലേക്ക് പോയ കുടുംബമാണ് കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഖാനാപൂരിലെ ഭീംഗഡ് വനമേഖലയില്‍ കുടുങ്ങിയത്.

വഴി തെറ്റി കാട്ടിലെത്തിയ കുടുംബത്തിന് ഒരുരാത്രി മുഴുവൻ കാറിനുള്ളില്‍ കഴിയേണ്ടി വന്നു.

ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കുടുംബം എളുപ്പത്തില്‍ എത്താനായി ഷിരോലിക്കും ഹെമ്മദാഗക്കും സമീപമുള്ള വനത്തിനുള്ളിലെ ഒരു ചെറിയ ഊടുവഴിയിലേക്ക് കയറി.

  അപകടവും ശസ്ത്രക്രിയയും തളർത്തിയില്ല; സ്‌ട്രെച്ചറിൽ കിടന്ന് പരീക്ഷയെഴുതിയ കുസുമയ്ക്ക് ഉജ്ജ്വല വിജയം

അപകടസാധ്യതകളെക്കുറിച്ച്‌ അറിയാതെ കുടുംബം എട്ട് കിലോ മീറ്ററോളം വനത്തിനുള്ളിലൂടെ പോയി.

ദുർഘടമായ ഭൂപ്രദേശത്തിലൂടെ ഏറെനേരം സഞ്ചരിച്ചു.

ഇതിനിടെ മൊബൈല്‍ നെറ്റ്‌വർക്ക് നഷ്ടമായതോടെ കുടുംബം പരിഭ്രാന്തരായി.

വനത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴി വ്യക്തമാകാതെ വന്നതോടെ രാത്രി കാറില്‍ തന്നെ ചെലവഴിക്കാൻ കുടുംബം നിർബന്ധിതരായി.

തൊട്ടടുത്ത ദിവസം പുലർച്ചെ നാലു മീറ്ററോളം നടന്നാണ് മൊബൈല്‍ നെറ്റ്‌വർക്ക് കവറേജുള്ള ഒരു ലൊക്കേഷൻ കണ്ടെത്തിയത്.

എമർജൻസി ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെട്ടതോടെയാണ് കുടുംബത്തിന് വനത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴി തെളിഞ്ഞത്.

  സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, പവന് 360 രൂപ വര്‍ധിച്ചു

ഇതിനിടെ ലോക്കല്‍ പോലീസ് ഒറ്റപ്പെട്ടുപോയ കുടുംബത്തെ കണ്ടെത്തി സുരക്ഷിതമായി വനത്തിന് പുറത്തെത്തിച്ചു.

ഗുരുഗ്രാമില്‍ നിന്ന് ബറേലിയിലേക്ക് ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് കുടുംബം യാത്ര തിരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുനടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് മദ്യപാനികളുടെ പരാക്രമം; വിഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us