ബെംഗളൂരു: പാല്‍ വില കുത്തനെ ഉയർന്നതോടെ നഗരത്തില്‍ പാക്കറ്റ് പാല്‍ മോഷ്ടിക്കുന്ന കുറ്റകൃത്യവും ഉയരുന്നതായി റിപ്പോർട്ട്. കൊനാനകുണ്ഡ് മെട്രോ സ്റ്റേഷന് സമീപത്തെ കടയിലുണ്ടായ പാല്‍ മോഷണം വില്‍പ്പനക്കാരെയും പോലീസിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ പാല്‍ വിതരണക്കാർ കടകളില്‍ പാക്കറ്റുകള്‍ എത്തിക്കുന്നതിനിടെയാണ് ഈ മോഷണം നടന്നിട്ടുള്ളത്. ചില്ലറ വില്‍പ്പനക്കാരന്‍റെ കട വരാന്തയില്‍ പാല്‍ അടങ്ങിയ പെട്ടികള്‍ ഇറക്കിവെച്ച ശേഷം പാല്‍ കമ്പനിയുടെ വാൻ പോയതിനു പിന്നാലെ തന്നെ ഇരുചക്ര വാഹനത്തില്‍ എത്തിയവർ റോഡരികിലെ പെട്ടി ഉള്‍പ്പെടെ തട്ടിയെടുത്താണ് കടന്നത്. എല്ലാദിവസവും പാല്‍ വില്‍ക്കുന്ന കടക്കാരൻ…
Read MoreDay: 5 December 2024
ഓൺലൈൻ ചൂതാട്ടത്തിന് അടിമ; വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
ബെംഗളൂരു: ഓണ്‍ലൈൻ ചൂതാട്ടത്തിന് അടിമയായ 20 കാരനായ കോളേജ് വിദ്യാർത്ഥി കടം വീട്ടാനാവാതെ ജീവനൊടുക്കി. കെആർ പുരം പോലീസ് സ്റ്റേഷൻ പരിധിയില്‍ ആണ് സംഭവം. സ്വകാര്യ കോളജില്‍ ബിഎസ്‌സി രണ്ടാം വർഷ വിദ്യാർഥി പ്രവീണ്‍ (20) ആണ് ആത്മഹത്യ ചെയ്തത്. നവംബർ 23-ന് കെആർ പുരത്തെ പ്രവീണിൻ്റെ വസതിയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈൻ ചൂതാട്ടത്തിന് അടിമയായ ഇയാള്‍ സുഹൃത്തുക്കളടക്കം നിരവധി പേരില്‍ നിന്നായി പണം കടംവാങ്ങിയിരുന്നു. ഡിസംബർ രണ്ടിന് പണം തിരികെ നല്‍കണമെന്ന സുഹൃത്തുക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് പ്രവീണ്‍ ആത്മഹത്യ ചെയ്തതെന്ന്…
Read Moreസ്‌ക്രീനിൽ അല്ലു അർജുൻ എത്തിയതോടെ തിയേറ്ററിൽ തീപ്പന്തം കത്തിച്ച് ആരാധകർ; 4 പേർ പിടിയിൽ
ബെംഗളൂരു: അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ 2 ന്റെ റിലീസിനിടെ തിയ്യേറ്ററില്‍ സ്‌ക്രീനിന് അരികിലെത്തി തീപ്പന്തം കത്തിച്ച് ആരാധകര്‍. സംഭവത്തില്‍ നാലുപേര്‍ പോലീസ് പിടിയിലായി. ഇന്നലെ രാത്രി ഷോയ്ക്കിടെ ബെംഗളൂരുവിലെ ഉര്‍വശി തീയേറ്ററിലാണ് സംഭവം നടന്നത്. സ്‌ക്രീനില്‍ പുഷ്പയായുള്ള അല്ലുവിന്റെ വരവ് കണ്ട് ആവേശം കൂടിയ ആരാധകര്‍ സ്‌ക്രീനിന് മുന്നിലേക്ക് കയ്യില്‍ കരുതിയ തീപ്പന്തം കത്തിച്ചുകൊണ്ട് എത്തുകയായിരുന്നു. തീയേറ്ററില്‍ ഉണ്ടായിരുന്ന മറ്റ് ആളുകളുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് വലിയ അപകടം ഉണ്ടായില്ല. തിയ്യേറ്റര്‍ അധികൃതര്‍ വിവരം അറിയിച്ചതോടെ സ്ഥലത്തെത്തിയ പോലീസ് നാലുപേരെ അറസ്റ്റ്…
Read Moreപുഷ്പ 2 ; തിക്കിലും തിരക്കിലും പെട്ട് ഒരു മരണം
പുഷ്പ 2 എന്ന അല്ലു അർജുൻ ചിത്രം പ്രീമിയർ ഷോ കാണാൻ ഹൈദരാബാദിലെ സന്ധ്യ തീയറ്ററിന് മുന്നിലെത്തിയ ആരാധകരും പോലീസും തമ്മില്‍ സംഘർഷമുണ്ടായി. തടിച്ച് കൂടിയ ജനക്കൂട്ടത്തിന് നേരെ പോലിസ് ലാത്തിച്ചാർജ് നടത്തി. തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടി ബോധം കെട്ട് വീണു. ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമെന്ന് ഡോക്ടർമാർ പറയുന്നു. രാത്രി 11 മണിക്കാണ് ഹൈദരാബാദില്‍ ആദ്യ ഷോ ആരംഭിച്ചത്. എല്ലാ മെട്രോ നഗരങ്ങളിലും പുലർച്ചെ 4 മണിക്ക് സിനിമ റിലീസ് ചെയ്യും എന്നായിരുന്നു അണിയറക്കാരുടെ പ്രഖ്യാപനം. എന്നാല്‍…
Read Moreനിർമാണ നിയമങ്ങൾ പാലിച്ചില്ല; പാർപ്പിട സമുച്ചയം പൊളിക്കണമെന്ന് ഹൈക്കോടതി
ബെംഗളൂരു : നിർമാണ നിയമങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് പീനിയയിലെ 15 നില പാർപ്പിട സമുച്ചയം പൊളിക്കണമെന്ന് കർണാടക ഹൈക്കോടതി. നിർമാണത്തിലെ അപാകം പരിഹരിക്കാത്തതിലും നടപടികൾ 10 വർഷത്തിലേറെ വൈകിപ്പിച്ചതിനാലുമാണ് കെട്ടിടം പൊളിക്കാൻ ഉത്തരവിട്ടത്. പീനിയയിലെ പ്ലാറ്റിനം സിറ്റിയിലെ 1,800 കുടുംബങ്ങൾ താമസിക്കുന്ന ബ്ലോക് എ കെട്ടിടം പൊളിക്കാനാണ് ജസ്റ്റിസ് ഗോവിന്ദ് രാജിന്റെ നിർദേശം. ബെംഗളൂരു വികസന അതോറിറ്റിക്ക് (ബി.ഡി.എ.) കെട്ടിട ഉടമകളായ സ്വകാര്യ ബിൽഡർ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് 2013-ൽ നൽകിയ റിട്ട് ഹർജിയുമായി ബന്ധപ്പെട്ടാണ് കേസ് ആരംഭിക്കുന്നത്. ഇതിനിടെ കെട്ടിട നിർമാണത്തിലെ ഒന്നിലധികം നിയമലംഘനങ്ങൾ…
Read Moreയശ്വന്ത്പുര– കൊച്ചുവേളി സൂപ്പർഫാസ്റ്റ് മാർച്ച് മുതൽ എക്സ്പ്രസ്; സെക്കൻഡ് സ്ലീപ്പർ കോച്ചുകൾക്ക് സാധ്യത: ടിക്കറ്റ് നിരക്ക് അറിയാൻ വായിക്കാം
ബെംഗളൂരു∙ യശ്വന്ത്പുര–തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എസി സൂപ്പർഫാസ്റ്റ് പ്രതിവാര എക്സ്പ്രസ് അടുത്ത വർഷം മാർച്ച് 6 മുതൽ എക്സ്പ്രസ് സർവീസായി മാറും. ട്രെയിനിന്റെ നമ്പറിലും മാറ്റം വരും. യശ്വന്ത്പുര–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന്റെ 22677 എന്ന നമ്പറിന് പകരം 16561 ആണ് പുതിയ നമ്പർ. തിരുവനന്തപുരം നോർത്ത്–യശ്വന്തപുര എക്സ്പ്രസിന്റെ 22678 എന്ന നമ്പർ 16562 ആകും. യശ്വന്ത്പുരയിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് 3.20ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയം വഴി വെള്ളിയാഴ്ച രാവിലെ 6.45നാണ് തിരുവനന്തപുരം നോർത്തിലെത്തുന്നത്. തിരുവനന്തപുരം നോർത്തിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50ന് പുറപ്പെടുന്ന…
Read Moreബെംഗളൂരു – എറണാകുളം സീറ്റർ കം സ്ലീപ്പർ സർവീസ് ആരംഭിച്ച് തമിഴ്നാട് എസ്ഇടിസി: ടിക്കറ്റ് നിരക്ക് അടക്കമുള്ള വിശദാംശങ്ങൾ
ബെംഗളൂരു: നഗരത്തിൽ നിന്ന് എറണാകുളത്തേക്ക് സീറ്റർ കം സ്ലീപ്പർ നോൺ എസി സർവീസ് ആരംഭിച്ചു. നേരത്തെയുള്ള അൾട്രാ ഡീലക്സിന് പകരമാണ് പുതിയ ബസ്. വൈകിട്ട് 5.15ന് ശാന്തിനഗർ ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് ഹൊസൂർ, സേലം, കോയമ്പത്തൂർ, തൃശൂർ വഴി രാവിലെ 5.15ന് എറണാകുളത്തെത്തും. എറണാകുളത്ത് നിന്ന് വൈകിട്ട് 6.30ന് പുറപ്പെട്ട് രാവിലെ 7.30നു ബെംഗളൂരുവിലെത്തും. സീറ്ററിന് 740 രൂപയും സ്ലീപ്പർ ബെർത്തിന് 975 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും എസ്ഇടിസിക്ക് അൾട്രാ ഡീലക്സ് സർവീസുണ്ട്. ബുക്കിങിന്; tnstc.in
Read Moreഇനി ചില്ലറ മറന്നേക്കൂ: ഒടുവിൽ കർണാടക ആർ.ടി.സി. ബസുകളില്‍ ഇനി ക്യു.ആർ. കോഡ് ടിക്കറ്റ് സംവിധാനമായി
ബെംഗളൂരു : കർണാടക ആർ.ടി.സി.യുടെ എല്ലാബസുകളിലും ക്യു.ആർ. കോഡ് വഴി ടിക്കറ്റ് എടുക്കാം. പുതിയ സംവിധാനം നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. നവംബർ ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ചിലബസുകളിൽ ക്യു.ആർ. കോഡ് ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് വിജയമായതോടെ എല്ലാബസിലും ഏർപ്പെടുത്താൻ കർണാടക ആർ.ടി.സി. അധികൃതർ തീരുമാനിക്കുകയായിരുന്നു. യാത്രക്കാർക്ക് മൊബൈൽഫോണിൽ ഓൺലൈൻ പേമെന്റ് ആപ്പുപയോഗിച്ച് ഇനി മുതല്‍ ടിക്കറ്റിന് പണം നൽകാന്‍ സാധിക്കും. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലായി നിലവിൽ 8941 ബസുകളിലാണ് ക്യു.ആർ. കോഡ് സംവിധാനം ലഭ്യമാക്കുന്നത്.
Read Moreകമ്പിളി പുതപ്പൊക്കെ പൊടി തട്ടി എടുത്ത് തയ്യാർ ആക്കിക്കോളു; നഗരത്തിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). നഗരത്തിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി പെയ്ത തുടർച്ചയായ മഴ കുറഞ്ഞിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിലും മഴ തുടരുവാൻ സാധ്യതയുണ്ടെന്നാണ് ഐഎംഡി അറിയിച്ചത്. സ്കൈമെറ്റ് വെദറിന്‍റെ റിപ്പോർട്ട് അനുസരിച്ച് ബെംഗളൂരുവിൽ ഡിസംബർ മാസത്തിൽ ആകെ ലഭിക്കുന്ന മഴ ആദ്യ മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ വർഷം കിട്ടിക്കഴിഞ്ഞു. ഡിസംബറിൽ ശരാശരി15.7 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ സാധാരണ ലഭിക്കുന്നത്. എന്നാൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി 80 മി.മി. മഴയാണ് നഗരത്തിൽ രേഖപ്പെടുത്തിയത്. നിലവിൽ…
Read Moreനഗരത്തിലെ തിയേറ്ററുകളിൽ ‘പുഷ്പ 2’ സിനിമയുടെ മിഡ്‌നൈറ്റ് ഷോ റദ്ദാക്കാൻ ഉത്തരവിട്ട് കളക്ടർ
ബെംഗളൂരു: അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ 2’ ൻ്റെ മിഡ്‌നൈറ്റ് ഷോകൾ റദ്ദാക്കാൻ ബെംഗളൂരു ജില്ലാ കളക്ടർ ഉത്തരവിട്ടു. നഗരത്തിലെ ചില തിയേറ്ററുകളിൽ അർദ്ധരാത്രി ഷോകൾ സംഘടിപ്പിക്കുന്നതിനു പുറമേ, ടിക്കറ്റ് നിരക്ക് വളരെ ഉയർന്ന നിരക്ക് ഈടാക്കാൻ പദ്ധതിയിട്ടതായാണ് ആരോപണം. താവരെകെരെയിലെ ബാലാജി, കട്ടരിഗുപ്പെയിലെ കാമാക്യ, ചന്ദ്രദയ, രാജാജിനഗറിലെ നവരംഗ്, മഗഡി റോഡിലെ പ്രസന്ന, ഫെലിസിറ്റി മാളിലെ സിനിഫൈൽ തുടങ്ങിയ സിംഗിൾ സ്‌ക്രീൻ തിയറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലും പുലർച്ചെ മൂന്നോ നാലോ മണിക്ക് പ്രദർശനം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. ബുക്ക് മൈ ഷോയിൽ ബുക്കിംഗ് ആരംഭിച്ചു. ഇതിനെതിരെ…
Read More