അപ്പാർട്മെന്റുകൾക്കും കോർപറേറ്റ് സ്ഥാനങ്ങൾക്കും വരുന്നു മാലിന്യ സെസ്

ബംഗളുരു : നഗരത്തിലെ അപ്പാർട്ടുമെന്റുകൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും അടുത്ത വർഷം ഏപ്രിൽ 1 മുതൽ മാലിന്യ സെസ് ഏർപ്പെടുത്തി. ബി ബി എം പിയ്ക്ക് കീഴിലുള്ള ബംഗളുരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് ഇതറിയിച്ച് നോട്ടീസ് അയച്ച് തുടങ്ങി സ്വന്തമായി ജൈവമാലിന്യ കമ്പോസ്റ്റ് നിർമാണം പ്ലാന്റ്ള്ള കെട്ടിടങ്ങളിലേക്ക് കിലോയ്ക്ക് 3 രൂപയും ഇല്ലാത്തവർക്ക് 12 രൂപയുമാണ് സെസ്. നോട്ടീസ് ലഭിച്ച 7 ദിവസത്തിനകം അതാത് കെട്ടിട്ങ്ങകിൽ നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ തോത് അറിയിക്കണം. സംസ്കാരണ പ്ലാന്റ്റുകൾ സ്വന്തമായി ഇല്ലാത്തവർ സത്യവാങ്മൂലവും ഇതിനോടൊപ്പം സർപ്പിക്കണം.

Read More

കുഴി അടക്കാതെ അടച്ചെന്ന് മറുപടി: ആപ്പും ആപ്പിൽ : പിടിച്ച പിടിയാലേ പൊതുജനങ്ങൾ

ബംഗളുരു : നഗര നിരത്തുകളിലെ കുഴി അടക്കുന്നതിൽ പൊതുജന പങ്കാളിത്തം ഉറപ്പിക്കാൻ ബി ബി എം പി പുറത്തിറക്കിയ അപ്പുകളെ കുറിച്ച് പരാതി വ്യാപകം. കുഴി അടക്കാതെ പ്രശനം പരിഹരിച്ചതായി അറിയിപ്പ് നൽകുന്നതായാണ് പരാതി. അടിസ്ഥാന സൗകര്യ വികസന പ്രശ്നങ്ങൾ പരാതി നൽകുന്നതിനുള്ള സഹായ 2.0 എന്നാ ആപ്പിന് എതിരെയാണ് പ്രധാനമായും ആക്ഷേപം. കുഴികളുടെ ചിത്രങ്ങളും വിവരങ്ങളും ആപ്പിൽ അപ്‌ലോഡ് ചെയ്യുന്നവർക്ക് മണിക്കൂറുകൾക്കകം പ്രശ്നം പരിഹരിച്ചെന്ന് മറുപടി ലഭിക്കും. എന്നാൽ കുഴി ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും യാതൊരു നടപടിയും സ്വീകരിക്കാതെയാണ് മറുപടി നൽകുന്നതെന്നും ഇവർ പറയുന്നു.…

Read More

ഹിലാലിഗേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമന്വയ ബെംഗളൂരു

ബെംഗളൂരു: കേരളത്തിൽ നിന്നും വരുന്ന ട്രെയിനുകൾക്ക് ഹിലാലിഗേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു റൂറിൽ നിന്നും ഉള്ള എം പി ആയ ഡോ. മഞ്ജുനാഥിന് നിവേദനം സമർപ്പിച്ചു. ഹൊസൂരിനും കർമ്മലറാമിനും ഇടയിലുള്ള നവീകരണം നടന്നു കൊണ്ടിരിക്കുന്ന സ്റ്റേഷൻ ആണ് ഹിലാലിഗേ. ആനക്കൽ മുതൽ മടിവാള വരെ താമസിക്കുന്ന 20 ലക്ഷത്തോളം യാത്രികർക്ക് ഇത് ഉപകാരപ്പെടുന്നതാണ്. സമന്വയ വർത്തൂർ ഭാഗിൻ്റെ വിദ്യാർത്ഥികൾക്കായുള്ള 10 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിന്നു ഡോ. മഞ്ജുനാഥ്. ബെംഗളൂരുവിൽ സമന്വയ നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളെ…

Read More

ചരിത്രം കുറിച്ച് ഐഎസ്ആർഒ: ജിസാറ്റുമായി പറന്നുയർന്ന് മസ്കിൻ്റെ ഫാൽക്കൺ-9, വിക്ഷേപണം വിജയം

ഡൽഹി: ഐ.എസ്.ആർ.ഓയുടെ അത്യാധുനിക വാർത്താ വിനിമയ ഉപ​ഗ്രഹമായ ജിസാറ്റ് 20(ജിസാറ്റ് എൻ 2) വിജയകരമായി വിക്ഷേപിച്ചു. ചൊവ്വാഴ്ച അർധരാത്രി 12.01-ഓടെയാണ് ഫ്ളോറിഡയിലെ കേപ്പ് കനാവറലിൽ ഇലോൺ മസ്കിന്റെ സ്പേസ് എക്സിൻ്റെ ഫാൽക്കൺ-9 റോക്കറ്റ് ജിസാറ്റുമായി പറന്നുയർന്നത്. 34 മിനിറ്റുകൾ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തിൽ എത്തിച്ചേർന്നു. ഐഎസ്ആര്‍ഒ നിര്‍മിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍വിഎം – 3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്പേസ് എക്‌സിന്റെ സഹായം തേടിയത്. ടെലികോം…

Read More

കടലേക്കായ് പരിഷേ നവംബർ 25 മുതൽ; സ്റ്റാളുകൾ സ്ഥാപിക്കുന്നതിന് കച്ചവടക്കാർക്ക് ഫീസില്ല

ബെംഗളൂരു: കടലേക്കായ് പരിഷേ നിലക്കടല മേളയിൽ സ്റ്റാളുകൾ സ്ഥാപിക്കുന്ന കച്ചവടക്കാരിൽ നിന്ന് ഈ വർഷം ഫീസ് ഈടാക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. നവംബർ 25, 26 തീയതികളിൽ ബസവനഗുഡിയിൽ ഐക്കണിക് കടലേക്കായ് പരിഷേ നടക്കുക. മേള സംഘടിപ്പിക്കുന്ന ഹിന്ദു മതസ്ഥാപനങ്ങളും ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് വകുപ്പും മേളയിൽ സ്റ്റാളുകൾ സ്ഥാപിക്കുന്ന കച്ചവടക്കാരിൽ നിന്ന് ഫീസ് ഈടാക്കിയിരുന്നു. മേളയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി മുസ്രയ് മന്ത്രി രാമലിംഗ റെഡ്ഡി ബുധനാഴ്ച യോഗം ചേർന്നു, ഈ വർഷം മുതൽ സർക്കാർ വെണ്ടർമാരിൽ നിന്ന് ഫീസ് ഈടാക്കില്ലെന്ന് പ്രഖ്യാപിച്ചു. മേളയിൽ…

Read More

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസും ആർ.സി.യും സ്മാർട്ടാക്കാനൊരുങ്ങി ഗതാഗതവകുപ്പ്

ബെംഗളൂരു : കർണാടകത്തിൽ ഡ്രൈവിങ് ലൈസൻസുകളും വാഹനങ്ങളുടെ ആർ.സി. ബുക്കുകളും സ്മാർട്ട് കാർഡുകളാക്കി മാറ്റാൻ ഗതാഗതവകുപ്പ് നടപടി തുടങ്ങി. ചിപ്പ് പതിച്ച് ക്യൂ ആർ. കോഡുള്ള കാർഡുകൾ വിതരണംചെയ്യാനാണ് പദ്ധതി. പുതിയ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വിധത്തിലാണ് കാർഡുകൾ തയ്യാറാക്കുക. വരുന്ന ജനുവരിയോടെ സ്മാർട്ട് കാർഡുകളുടെ വിതരണം തുടങ്ങാമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. ചിപ്പിലും ക്യൂ ആർ കോഡിലും വിവരങ്ങൾ ശേഖരിച്ചു വെക്കാനാകുമെന്നതാണ് നേട്ടം. ആവശ്യം വരുമ്പോൾ ഇത് എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യാം. നിലവിലുള്ള ഡ്രൈവിങ് ലൈസൻസിനെയും ആർ.സി.യെയും അപേക്ഷിച്ച് കേടുകൂടാതെ സൂക്ഷിക്കാനാവുമെന്നതും സ്മാർട്ട്…

Read More
Click Here to Follow Us