ബെംഗളൂരു : മണ്ഡല മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി നഗരത്തിലെ ക്ഷേത്രങ്ങൾ. വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രങ്ങളിൽ നടത്തിയിരിക്കുന്നത്. എല്ലാ ദിവസവും വിശേഷാൽ പൂജകളുണ്ടാകും. ശബരിമല തീർഥാടകർക്കുള്ള സൗകര്യങ്ങളും കെട്ടു നിറയ്ക്കാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ജെ.സി. നഗർ അയ്യപ്പ ക്ഷേത്രം
: ജെ.സി. നഗർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ദിവസവും രാവിലെ ഗണപതിഹോമം, പ്രത്യേകപൂജകൾ, നെയ്യഭിഷേകം, ഭജൻ, ഉച്ചക്ക് അന്നദാനം, വൈകീട്ട് ആറു മുതൽ രാത്രി എട്ടു വരെ പറ നിറയ്ക്കൽ തുടങ്ങിയവ ഉണ്ടായിരിക്കും. ശബരിമല തീർഥാടനത്തിന് പോകുന്ന അയ്യപ്പഭക്തൻമാർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഇരുമുടിക്ക് ആവശ്യമായ വസ്തുക്കളും ക്ഷേത്രത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
ആനെപ്പാളയം അയ്യപ്പക്ഷേത്രം
ആനെപ്പാളയം അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാല വ്രതാരംഭത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. വൃശ്ചികം ഒന്നു മുതൽ ദിവസേന ഭജനയും അന്നദാനവും ഉണ്ടായിരിക്കും. ശബരിമല തീർഥാടനത്തിനുള്ള എല്ലാ സാധന സാമഗ്രികളും ക്ഷേത്രത്തിൽ മിതമായ നിരക്കിൽ ലഭിക്കും. കെട്ടു നിറയ്ക്കുന്നതിനുള്ള സൗകര്യവും ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പൂജകൾക്ക് ക്ഷേത്രം മേൽശാന്തി സുനു വിഷ്ണു പൂജാരി നേതൃത്വം നൽകും.
എം.എസ്. പാളയ അയ്യപ്പക്ഷേത്രം
എം.എസ്. പാളയ സിംഗാപുര അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവം 16 മുതൽ ജനുവരി 14 വരെ നടക്കും. ദിവസവും ഗണപതി ഹോമം, നെയ്യഭിഷേകം എന്നിവയുണ്ടാകും. അയ്യപ്പന്മാർക്ക് കുളിച്ചു മാല ഇടാനും കെട്ടുനിറയ്ക്കാനും താമസിക്കാനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ന്യൂ തിപ്പസാന്ദ്ര അയ്യപ്പക്ഷേത്രം
ന്യൂ തിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം 16 മുതൽ ജനുവരി 14 വരെ നടക്കും. എല്ലാ ദിവസവും പൂജകളും അന്നദാനവും ഉണ്ടാകും. ഡിസംബർ 12 മുതൽ 24 വരെ വാർഷിക ഉത്സവം നടക്കും. ഡിസംബർ 12 മുതൽ 24 വരെ വാർഷിക ഉത്സവം നടക്കും. ഡിസംബർ 26-നും ജനുവരി 14-നും മഹാ അന്നദാനമുണ്ടാകും.
ചാമുണ്ഡിമല അയ്യപ്പക്ഷേത്രം
മൈസൂരു ചാമുണ്ഡിമലയുടെ അടിവാരത്തുള്ള അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ദിവസവും ഗണപതിഹോമം, നെയ്യഭിഷേകം, മുരുകന് തൃമധുരം, ഭഗവതിക്ക് ദേവിപൂജ, ഗുരുവായൂരപ്പന് പാൽപ്പായസം എന്നിവയുണ്ടാകും.
അയ്യപ്പൻമാർക്ക് കുളിച്ചു മാലയിടാനും കെട്ടുനിറയ്ക്കാനും താമസിക്കാനുമുള്ള സൗകര്യങ്ങളുണ്ട്. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.
ഉദയനഗർ അയ്യപ്പക്ഷേത്രം
ഉദയനഗർ അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവം 16-ന് രാവിലെ അഖണ്ഡനാമജപത്തോടെ ആരംഭിക്കും. ജനുവരി 14 -ന് സമാപിക്കും. ക്ഷേത്രം തന്ത്രി കുഴിക്കാട് ഇല്ലം അക്കീരമൺകാളിദാസ ഭട്ടതിരിപ്പാട് കാർമികത്വം വഹിക്കും.
എല്ലാദിവസവും ദീപാരാധനയ്ക്കുശേഷം ഭജന, കലാസാംസ്കാരിക പരിപാടികൾ, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഡിസംബർ 22-ന് വാർഷിക മഹോത്സവം ദിവസം ആചരിക്കും.
മകരവിളക്ക് ദിവസം മഹാ അന്നദാനവും വൈകീട്ട് ചിത്ര പെർഫോമൻസ് ആർട്സ് ഡാൻസും ഉണ്ടാകും. ഇരുമുടിക്കുള്ള എല്ലാ സാധനങ്ങളും ക്ഷേത്രം സ്റ്റാളിൽ ലഭിക്കും.
വിജനപുര അയ്യപ്പക്ഷേത്രം
വിജനപുര അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാല പൂജാ മഹോത്സവം 16-ന് വൈകീട്ട് ആറിന് മുൻമന്ത്രി ബി.എ. ബസവരാജ് ഉദ്ഘാടനംചെയ്യും.
മഹോത്സവ പൂജകൾക്ക് തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമികത്വം വഹിക്കും. 41 ദിവസവും ചെണ്ടമേളവും ഭജനയും കലാപരിപാടികളും പ്രഭാതഭക്ഷണവും അന്നദാനവും ഉണ്ടാകും. ജനുവരി 14-ന് മകരവിളക്ക് മഹോത്സവ നടക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.