ബെംഗളൂരു: ഇന്ദിരാനഗറിലെ ഇഎസ്‌ഐ ആശുപത്രി ജംഗ്ഷനില്‍ സോനം എന്ന സ്ത്രീ ട്രാഫിക് പോലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. സോനം തൻ്റെ റൈഡറുമായി വഴക്കിട്ടപ്പോള്‍ ട്രാഫിക് പോലീസ് ഇടപെട്ടാണ്സംഭവങ്ങളുടെ തുടക്കം. സോനം റോഡില്‍ ബഹളം സൃഷ്ടിക്കുകയും ബോഡിക്യാം തട്ടിയെടുക്കാൻ ശ്രമിക്കുകയും യൂണിഫോമിലുള്ള ഒരു ട്രാഫിക് പോലീസുകാരനെ ആക്രമിക്കുകയും, ചവിട്ടി നിലത്തിടാൻ ശ്രമിക്കുകയും , തെറിയഭിഷേകം നടത്താൻ ശ്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സംഭവത്തില്‍ ഇന്ദിരാനഗർ പോലീസ് എഫ്‌ഐആർ ഫയല്‍ ചെയ്ത് തുടർ നടപടിക്ക് ഒരുങ്ങുകയാണ്.
Read MoreDay: 25 October 2024
വിവാഹേതര ബന്ധം ഭർത്താവ് അറിഞ്ഞു; യുവതിയും കാമുകനും ചേർന്ന് 44 കാരനെ കൊലപ്പെടുത്തി
ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ അജേക്കറില്‍ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ബാലകൃഷ്ണ പൂജാരി എന്ന 44 കാരൻ കൊല്ലപ്പെട്ട സംഭവത്തിലാണ് പോലീസ് നടപടി. കൊല്ലപ്പെട്ട ബാലകൃഷ്ണയുടെ ഭാര്യ പ്രതിമ (34), കാമുകൻ ദിലീപ് ഹെഗ്‌ഡെ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാർക്കളയിലെ ദിലീപ് ഹെഗ്‌ഡെയുമായി പ്രതിമയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന് ഭർത്താവ് തടസ്സമായതിനെ തുടർന്നാണ് ഇരുവരും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കാർക്കള റോട്ടറി, കെഎംസി ഹോസ്പിറ്റല്‍ മണിപ്പാല്‍,…
Read Moreബെംഗളൂരുവിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചിയിൽ ഇന്ന് ബെംഗളൂരു എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പരാജയം. ഒന്നിനെതിരെ 3 ഗോളുകൾക്ക് ആയിരുന്നു ബെംഗളൂരു എഫ് സിയുടെ വിജയം. 3ൽ 2 ഗോളുകളും ഡിഫൻസീവ് മിസ്റ്റേക്കിലൂടെയാണ് വന്നത് എന്നത് ബ്ലാസ്റ്റേഴ്സിന് കൂടുതൽ വേദന നൽകും. മത്സരം ആരംഭിച്ചു ഏഴാം മിനുട്ടിൽ തന്നെ ഇന്ന് ബെംഗളൂരു എഫ് സി മുന്നിലെത്തി. പ്രിതം കൊടാലിന്റെ ഒരു പിഴവ് ആണ് വിനയായത്. പ്രിതത്തിൽ നിന്ന് പന്ത് തട്ടിയെടുത്ത ഡിയസ് സോം കുമാറിനെ ചിപ് ചെയ്ത് പന്ത് വലയിൽ എത്തിക്കുകയായിരുന്നു. ഈ തോൽവിയോടെ…
Read Moreകർണാടക ആർടിസി ബസുകളിൽ പണരഹിത യാത്ര സംവിധാനം നവംബർ 1 മുതൽ
ബെംഗളൂരു: കർണാടക ആർ.ടി.സി ബസുകളില്‍ നവംബർ ഒന്നുമുതല്‍ പൂർണമായി പണരഹിത യാത്ര സംവിധാനം നടപ്പാക്കുന്നു. യാത്രക്കാർക്ക് യു.പി.ഐ, ക്രെഡിറ്റ് കാർഡ് അല്ലെങ്കില്‍ ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ടിക്കറ്റിന് പണം നല്‍കാം. കെ.എസ്.ആർ.ടി.സി ബസുകളില്‍ ഇതിനായി പ്രത്യേകം ഒരുക്കിയ ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ (ഇ.ടി.എം) സ്ഥാപിക്കും. 8000-ലധികം കെ.എസ്.ആർ.ടി.സി ബസുകളില്‍ ഈ സേവനം ലഭ്യമാകും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ടിക്കറ്റുകള്‍ പ്രിന്റ് ചെയ്യുന്ന ഉപകരണങ്ങളാണ് ഇ.ടി.എം. യാത്രക്കാരൻ തന്റെ ലക്ഷ്യസ്ഥാനം നല്‍കിയാല്‍ മെഷീൻ സ്വയമേ ടിക്കറ്റ് തുക കണക്കാക്കി പേയ്‌മെന്റ് സ്വീകരിക്കും. ജൂണ്‍ മാസത്തോടെ…
Read Moreറീച്ച് കൂട്ടാൻ തട്ടി കൊണ്ട് പോകൽ നാടകം ; യുവാക്കൾ അറസ്റ്റിൽ
ലഖ്നൗ: ഇന്‍സ്റ്റഗ്രാം റീല്‍സിനായി നടുറോഡില്‍ തട്ടിക്കൊണ്ടുപോകല്‍ നടത്തുന്ന വീഡിയോ ചിത്രീകരിച്ച് മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ തിരക്കേറിയ ഖത്തൗലിയിലെ ഒരു വഴിയോര കടയില്‍ വാഹനം നിര്‍ത്തുന്നുണ്ട്. ഇവിടെ ഭക്ഷണം കഴിച്ചിരുന്ന ഒരാളെ മയക്കി മുഖം മൂടിയ ശേഷം ബൈക്കില്‍ കയറ്റി കൊണ്ട് പോകുന്നതായിട്ടാണ് വീഡിയോ ചിത്രീകരിച്ചത്. ആദ്യം ഒന്ന് അമ്ബരന്നെങ്കിലും നാട്ടുകാര്‍ ബൈക്ക് തടഞ്ഞതോടെ കാര്യങ്ങള്‍ വഷളായി. നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്തതോടെ ക്യാമറ കാണിച്ചു, ഇതെല്ലാം ഒരു ഇന്‍സ്റ്റാഗ്രാം റീലിനായി ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും യുവാക്കള്‍ വിശദീകരിച്ചു.…
Read Moreതെരുവ് നായയെ കല്ലെറിഞ്ഞു; ബെംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ അതിക്രമം
ബെംഗളൂരു: നഗരത്തിൽ മലയാളി യുവതിക്ക് നേരെ അതിക്രമം നടന്നതായി പരാതി. യുവതിയെ ആക്രമിക്കാൻ വന്ന തെരുവ് നായയെ കല്ലെറിഞ്ഞതിന് മർദ്ദനവും ലൈംഗിക അതിക്രമവും നേരിട്ടെന്നാണ് പരാതി. രാമമൂർത്തി നഗറില്‍ എൻ ആർ ഐ ലെ ഔട്ടില്‍ വെച്ചാണ് സംഭവമുണ്ടായത്. യതീഷ് എന്ന ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് എഫ്‌ഐആറില്‍ പേര് വച്ചില്ല. യുവതി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി അയച്ചു.
Read Moreദളിത് ഗ്രാമം ചുട്ടെരിച്ച കേസ്; 98 പേർക്ക് ജീവപര്യന്തം
ബെംഗളൂരു: കൊപ്പൽ ജില്ലയിലെ മരകുമ്പി ഗ്രാമത്തിൽ ദലിതുകൾക്കുനേരെ അതിക്രമം നടത്തുകയും കുടിലുകൾ ചുട്ടെരിക്കുകയും ചെയ്ത സംഭവത്തിൽ 98 പേർക്ക് ജില്ലാ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പത്ത് വർഷം മുമ്പ് നടന്ന അതിക്രമത്തിലാണ് വിധി. കേസിൽ കുറ്റക്കാരായ 101 പേരുടെ ശിക്ഷയാണ് ഇന്ന് കൊപ്പൽ ജില്ലാ കോടതി പ്രസ്താവിച്ചത്. മേഖലയിൽ ദലിതുകൾ മേൽജാതിക്കാരിൽ നിന്ന് നേരിട്ടുവരുന്ന അതിക്രമങ്ങളിൽ ആദ്യമായാണ് ഇത്തരമൊരു നടപടി വരുന്നത്. ഇത്രയധികം പേർക്ക് ഒരുമിച്ച് ജീവപര്യന്തം ശിക്ഷ വിധിക്കുന്നതും ആദ്യമായാണ്. 2014 ആഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു…
Read Moreകാർ നിർത്താൻ ആവശ്യപ്പെട്ട പോലീസുകാരനെ വണ്ടി ഇടിപ്പിച്ച് യുവാവിന്റെ ക്രൂരത
ബെംഗളൂരു: വണ്ടി പരിശോധനയ്ക്കായി നിന്ന പോലീസുകാരനോട് കൊടുംക്രൂരത. കാർ നിർത്താൻ ആവശ്യപ്പെട്ട ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ യുവാവ് വാഹനമിടിപ്പിച്ച് ബോണറ്റില്‍ കയറ്റി നൂറ് മീറ്ററോളം ഓടിച്ചുപോയി. കേബിള്‍ ഓപ്പറേറ്റർ മിഥുൻ ജഗ്ദലെ എന്നയാളാണ് പോലീസിനെ വാഹനമിടിപ്പിച്ചത്. ബോണറ്റിലേക്ക് എടുത്തെറിയപ്പെട്ട പോലീസുമായി യുവാവ് 100 മീറ്ററോളം കാറോടിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനമാണ് യുവാവിനെതിരെ ഉയരുന്നത്. ശിവമോഗയിലാണ് സംഭവം നടന്നത്. പതിവ് പരിശോധനകള്‍ നടത്തുന്നതിനിടയില്‍ അമിത വേഗതയില്‍ വന്ന കാർ ട്രാഫിക് പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. വണ്ടിയോടിച്ചിരുന്ന മിഥുൻ കാർ നിർത്താൻ തയ്യാറായില്ല.…
Read Moreനാഗസന്ദ്ര – മാടവര റൂട്ടിൽ മെട്രോ സർവീസ് വൈകുന്നത്തിന്റെ കാരണം ??
ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനങ്ങളിൽ നിർണായകമാണ് നമ്മ മെട്രോ (ബെംഗളൂരു മെട്രോ). ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് മെട്രോ സർവീസിനെ ആശ്രയിക്കുന്നത്. നമ്മ മെട്രോയുടെ ഗ്രീൻ ലൈൻ വിപുലീകരണത്തിൻ്റെ ഭാഗമായ നാഗസന്ദ്ര – മാടവരയുള്ള 3.14 കിലോമീറ്റർ പാതയിൽ എന്നുമുതൽ മെട്രോ ഓടിത്തുടങ്ങുമെന്ന ചോദ്യമാണ് യാത്രക്കാരിൽ നിന്നും ഉയരുന്നത്. പാതയുടെ വാണിജ്യ പ്രവർത്തനത്തിന് സതേൺ സർക്കിൾ കമ്മീഷണർ ഓഫ് മെട്രോ റെയിൽവേ സേഫ്റ്റി (സിഎംആർഎസ്) ഒക്ടോബർ നാലിന് അനുമതി നൽകിയിരുന്നു. എന്നാൽ എന്നുമുതൽ മെട്രോ സർവീസ് ആരംഭിക്കുമെന്ന കാര്യം അധികൃതർ…
Read Moreഓട്ടോറിക്ഷയിൽ പിക്കപ്പ് വാൻ ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു
ബെംഗളൂരു: കല്ലപ്പഡെ ബെല്‍മയില്‍ സ്കൂളില്‍ നിന്ന് കുട്ടികളെ കയറ്റി മടങ്ങുകയായിരുന്ന ഓട്ടോറിക്ഷയില്‍ ടിപ്പർ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു. ബഡകബൈലുവിലെ മുഹമ്മദ് ബി മോനു-മുൻഷിയ ദമ്പതികളുടെ മകള്‍ നാലാം ക്ലാസ് വിദ്യാർഥിനി ആയിശ വഹിബയാണ് (11) മരിച്ചത്. ദേർളകട്ട നേതാജി സ്കൂള്‍ വിദ്യാർഥികളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. മറ്റു നാല് കുട്ടികളും ഡ്രൈവറും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More