ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷം ഓണനിലാവ് 2024 ഒക്ടോബർ 27നു കാലത്ത് 10 മണിക്ക് ദുബാസിപാളയ ഡി. എസ്.എ ഭവനിൽ വെച്ച് നടക്കും. സാംസ്കാരിക സമ്മേളനം വിജയനഗർ എം. എൽ. എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്യും. അഭിനേത്രിയും സിനിമാ ഡയറക്ടറുമായ വിനയാ പ്രസാദ് മുഖ്യാതിതിഥിയാകും. എസ്. ടി. സോമശേഖർ എം. എൽ. എ, അഭിനേത്രി നിമിഷ കെ ചന്ദ്ര, ഗാനരചയിതാവ് രമേഷ് കാവിൽ എന്നിവർ അതിഥികളാകും. സമാജം അംഗങ്ങൾ ഒരുക്കുന്ന കലാവിരുന്ന്, ഓണസദ്യ, ഫ്ലവേഴ്സ് ടി. വി. ടോപ്പ്…
Read MoreDay: 21 October 2024
ഇരുചക്ര വാഹന ഷോറൂമിൽ തീപിടിത്തം; വൻ നാശനഷ്ടം
ബെംഗളൂരു: ഷിമോഗ ജില്ലയിലെ എൻടി റോഡ് ജംഗ്ഷനിലുള്ള കാർത്തിക് മോട്ടോഴ്‌സിലെ ഇരുചക്ര വാഹന ഷോറൂം കത്തിനശിച്ചു. ഇന്ന് രാവിലെയാണ് ഷോറൂമിൽ തീപിടിത്തമുണ്ടായത്. തീ അണയ്ക്കുമ്പോഴേക്കും ഷോറൂം മുഴുവൻ കനത്ത പുകയിൽ മുങ്ങി. ഷോറൂമിൽ വൻതോതിൽ സാധനങ്ങൾ കത്തിനശിച്ചു. ഇൻ്റീരിയർ ഡിസൈൻ, ചില വാഹനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ കേടുപാടുകൾ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കി. തീ പടർന്നതോടെ നാട്ടുകാർ അഗ്നിശമന സേനയെ വിളിച്ച് വിവരമറിയിച്ചു. മൂന്നോ നാലോ ഫയർ എഞ്ചിനുകളും ജീവനക്കാരും ഉടൻ സ്ഥലത്തെത്തി തീയണച്ചു. ഈ സമയം നൂറുകണക്കിനാളുകൾ ചുറ്റും കൂടിയതോടെ എൻ.ടി.റോഡിലും ബൈപ്പാസ്…
Read Moreഭർത്താവിന്റെ ദീർഘായുസ്സിനായി വ്രതം അനുഷ്ഠിച്ചു; ശേഷം വിഷം നൽകി കൊന്നു
ഉത്തർപ്രദേശ്: ഭർത്താവിൻ്റെ ദീർഘായുസ്സിനായി കർവാ ചൗത്ത് വ്രതം അനുഷ്ഠിച്ച് ഭർത്താവിനെ വിഷം നല്‍കി കൊന്ന് യുവതി. വ്രതം അവസാനിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് ഭർത്താവിനെ കൊന്നത്. ഉത്തർപ്രദേശില്‍ കൗശാംബി ജില്ലയിലെ കടധാം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവ് ശൈലേഷ് കുമാറിന് (32) മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭാര്യ സവിത വിഷം നല്‍കിയതെന്ന് പോലീസ് പറഞ്ഞു. കർവാ ചൗത്ത് ആചാരത്തിൻ്റെ ഭാഗമായി ഞായറാഴ്ച ശൈലേഷിൻ്റെ ദീർഘായുസ്സിനായി പ്രാർഥിക്കാൻ സവിത ഉപവസിച്ചിരുന്നുവെന്നും രാവിലെ മുതല്‍ ശൈലേഷും അതിനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്ന തിരക്കിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വൈകിട്ട്…
Read Moreബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി
ബെംഗളൂരു: ജോലി തേടി പോയതിന് പിന്നാലെ ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. പെയ്ന്റിങ് ജോലിക്കായി പോയതിന് പിന്നാലെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പാലകര സ്വദേശി ശ്യാം തങ്കച്ചനെ (30) യാണ് കണ്ടെത്തിയത്. യുവാവിനെ അവശനിലയില്‍ തുമക്കുറുവില്‍ റോഡരികില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. ഇന്നലെ വൈകിട്ട് ശ്യാം സഹോദരന്‍ ശരത്തിനെ ഫോണില്‍ വിളിക്കുക ആയിരുന്നു. താന്‍ കര്‍ണാടകയിലെ തുമക്കൂരുവില്‍ ഉണ്ടെന്നും അവിടേക്ക് എത്തണമെന്നും ശ്യാം ആവശ്യപ്പെട്ടിരുന്നു. ശ്യാം അവശനിലയിലാണെന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ശരത് പറഞ്ഞു. 16നു കാണാതായ ശ്യാമിനെ…
Read Moreകടം വാങ്ങിയ പണം അച്ഛൻ മടക്കി നൽകിയില്ല; മകളെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
ബെംഗളൂരു: കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതില്‍ പ്രതികാരമായി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ നടന്നത് ക്രൂര പീഡനം. കേസില്‍ രവികുമാർ (39) എന്നയാളെ മദനായകഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛനായിരുന്നു പ്രതിയുടെ കയ്യില്‍ നിന്നും പണം വാങ്ങിയത്. 70,000 രൂപ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതിയുടെ കയ്യില്‍ നിന്ന് കടം വാങ്ങിയിരുന്നു. 30,000 രൂപ മുന്നേ മടക്കി നല്‍കിയിരുന്നു. ബാക്കി 40,000 രൂപ പലിശ സഹിതം നല്‍കണമെന്ന് പറഞ്ഞ് രവികുമാർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ പെണ്‍കുട്ടി മാത്രമുണ്ടായിരുന്ന സമയത്താണ് പ്രതി കുട്ടിയെ ബലാത്സംഗം…
Read Moreമറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍
കൊച്ചി: പി വി ശ്രീനിജിൻ എംഎൽഎക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യം ഉള്ളതിനാൽ വിട്ടയച്ചു. ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വ്യാജ വാർത്തയുണ്ടാക്കി വ്യക്ത്യാധിക്ഷേപം നടത്തുന്നുവെന്ന എംഎൽഎയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചും ഐടി – ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് പൊലീസ് കേസെടുത്തത്. മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയ, സിഇഒ ആൻ…
Read Moreഅമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; 13 കാരൻ ജീവനൊടുക്കി
മലപ്പുറം: പതിമൂന്നുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചേളാരിയിലാണ് സംഭവം. ചേളാരി സ്വദേശി മുഹമ്മദ് നിഹാല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയില്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Read Moreനഗരത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് ബിയര്‍
ബംഗളൂരു: ബെംഗളൂരു നഗരത്തിലെ ബിയര്‍ വില്‍പന വര്‍ഷം തോറും വര്‍ധിക്കുന്നു . കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.03% കൂടുതല്‍ ബിയര്‍ ഈ വര്‍ഷം വിറ്റതായി കണക്കുകള്‍. ബിയര്‍ വില്‍പ്പനയില്‍ വര്‍ഷം തോറും 49% വര്‍ധനവാണ് ഉണ്‍ാകുന്നത്. എന്നിരുന്നാലും, ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന്റെ ( ഐഎംഎല്‍ ) വില്‍പ്പന (വോഡ്ക, ബ്രാണ്ടി, റം, വിസ്‌കി) 4.76% മാത്രമാണ് വര്‍ദ്ധിച്ചത്. കൂടുതല്‍ ബിയര്‍ വില്‍ക്കാനുള്ള കാരണം നഗരത്തിലെ പബ്ബുകളില്‍ അമിതമായി ബിയര്‍ വില്‍ക്കുന്നു. കാരണം നഗരത്തില്‍ എല്ലായിടത്തും ബിയര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ചൂടുകൂടിയതോടെ ബിയര്‍ കുടിക്കുന്നവരുടെ എണ്ണം…
Read Moreവടക്കന്‍ കര്‍ണാടകയിലെ ആദ്യ മുലപ്പാല്‍ ബാങ്ക്’ വിജയപുരയില്‍ തുറക്കും; പാൽ ബാങ്കിന്റെ പ്രാധാന്യം: ആർക്കെല്ലാം പാൽ ദാനം ചെയ്യാം: വിശദാംശങ്ങൾ
ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ വിജയപുരയില്‍് ആദ്യമായി അമ്മയുടെ മുലപ്പാല്‍ ബാങ്ക് തുറക്കുന്നു്. കുഞ്ഞ് മാസം തികയാതെ ജനിക്കുമ്പോഴോ, മുലപ്പാല്‍ ഉത്പാദിപ്പിക്കപ്പെടാതെ വരുമ്പോഴോ, കുഞ്ഞിന് അമ്മയെ നഷ്ടപ്പെടുമ്പോഴോ, അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാന്‍ കഴിയാതെ വരുമ്പോഴോ ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ മുലപ്പാല്‍ ബാങ്കിലൂടെ പരിഹരിക്കപ്പെടും ദാതാക്കളുടെ മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് അണുബാധ, എന്ററോകോളിറ്റിസ്, ഗുരുതരമായ രോഗങ്ങള്‍ എന്നിവ കുറവാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഈ പദ്ധതി പ്രതിവര്‍ഷം രണ്ടായിരം നവജാതശിശുക്കളെ സേവിക്കും. ദാതാക്കളില്‍ നിന്ന് മുലപ്പാല്‍ ശേഖരിക്കുകയും ശരിയായി സൂക്ഷിക്കുകയും ചെയ്യും. പാല്‍ സ്വീകരിക്കുന്നതിന് മുമ്പ് അമ്മയുടെ അനുവാദം വാങ്ങും.…
Read Moreചുഴലിക്കാറ്റ് രൂപം കൊള്ളുന്നു?; നഗരത്തിൽ ഉൾപ്പെടെ കർണാടകയിലെ 25 ജില്ലകളിൽ പേമാരി മുന്നറിയിപ്പ്
ബെംഗളൂരു: ചുഴലിക്കാറ്റിൻ്റെ ആഘാതം കർണാടകയിലും പതിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം, ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ 25 ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെൽഗാം, ധാർവാഡ്, ഗദഗ്, ഹാവേരി, ബെല്ലാരി, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, ചാമരാജനഗർ, ചിക്കബല്ലാപ്പൂർ, ചിത്രദുർഗ, ദാവൻഗെരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂർ, രാമനഗര, ഷിമോഗ, തുംകൂർ ജില്ലകളിൽ മഞ്ഞ , ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി മുതൽ ബെംഗളൂരുവിൽ മഴ വർധിക്കുകയും ഇന്നും മഴ തുടരുകയാണ്.
Read More