നഗരത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് ബിയര്‍ 

ബംഗളൂരു: ബെംഗളൂരു നഗരത്തിലെ ബിയര്‍ വില്‍പന വര്‍ഷം തോറും വര്‍ധിക്കുന്നു .

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.03% കൂടുതല്‍ ബിയര്‍ ഈ വര്‍ഷം വിറ്റതായി കണക്കുകള്‍.

ബിയര്‍ വില്‍പ്പനയില്‍ വര്‍ഷം തോറും 49% വര്‍ധനവാണ് ഉണ്‍ാകുന്നത്. എന്നിരുന്നാലും, ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന്റെ ( ഐഎംഎല്‍ ) വില്‍പ്പന (വോഡ്ക, ബ്രാണ്ടി, റം, വിസ്‌കി) 4.76% മാത്രമാണ് വര്‍ദ്ധിച്ചത്.

കൂടുതല്‍ ബിയര്‍ വില്‍ക്കാനുള്ള കാരണം

  1. നഗരത്തിലെ പബ്ബുകളില്‍ അമിതമായി ബിയര്‍ വില്‍ക്കുന്നു.
  2. കാരണം നഗരത്തില്‍ എല്ലായിടത്തും ബിയര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്.
  3. ചൂടുകൂടിയതോടെ ബിയര്‍ കുടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

കൊറോണ കാലത്ത് ബിയറിന്റെ വില്‍പ്പന ഗണ്യമായി കുറഞ്ഞു. 2020-21 കൊറോണ കാലയളവില്‍ ബിയര്‍ വില്‍പ്പന 32.13 ശതമാനം കുറഞ്ഞു.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

ആ വര്‍ഷം 6.05 കോടി ലിറ്റര്‍ ബിയര്‍ മാത്രമാണ് നഗരത്തില്‍ വിറ്റഴിച്ചത്.

2021-22ല്‍ കൊറോണ തരംഗം ചെറിയ തോതില്‍ കുറഞ്ഞതോടെ പബ്ബുകളുടെയും ബാറുകളുടെയും പ്രവര്‍ത്തിച്ച് തുടങ്ങി.

എന്നാല്‍ പോലും ആവര്‍ഷം 6.79 കോടി ലിറ്റര്‍ ബിയര്‍ മാത്രമാണ് വിറ്റഴിച്ചത്. എന്നാല്‍, 2022- 23 ല്‍ ചിത്രം മാറി.

ആ വര്‍ഷം നഗരത്തില്‍ 10.17 കോടി ലിറ്റര്‍ ബിയര്‍ വിറ്റു. 2020-21 വര്‍ഷങ്ങളെ അപേക്ഷിച്ച് 2022-23 ല്‍ ബിയര്‍ വില്‍പ്പന 49% വര്‍ദ്ധിച്ചു.

മൈസൂരിലെ ഗ്രാമീണ മേഖലയിലെ ബിയര്‍ വില്‍പ്പന 2022-23ല്‍ 69.9 ശതമാനവും വര്‍ദ്ധിച്ചട്ടുണ്ട്. –

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

2021-22ല്‍ 2,757 കോടി രൂപയ്ക്കാണ് ബിയര്‍ വിറ്റത്. 2023-24ല്‍ 5,703 കോടി രൂപയുടെ ബിയര്‍ വിറ്റതായും കമക്കുകള്‍ സൂചിപ്പിക്കുന്നു

അതേസമയം നഗരത്തിലെ പബ് സംസ്‌കാരം വര്‍ധിച്ചതായി ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ വിനോദ് ഗിരി പറഞ്ഞു.

പബ്ബുകളിലും ബാറുകളിലും റസ്റ്റോറന്റുകളിലും ബിയര്‍ കൂടുതലായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു എന്നാല്‍ സംസ്ഥാനത്ത് വേനല്‍ കടുത്തതാണ് ബിയര്‍ വില്‍പ്പന വര്‍ധിക്കാന്‍ കാരണമെന്നാണ് എക്‌സൈസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts