രജനികാന്തിന്റെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്ത് വിട്ട് അപ്പോളോ ആശുപത്രി

ചെന്നൈ: നടൻ രജനികാന്തിന്റെ ആരോഗ്യസ്ഥിതി വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ മെഡിക്കല്‍ റിപ്പോർട്ട് പുറത്തുവിട്ട് അപ്പോളോ ആശുപത്രി. രജനികാന്തിന്റെ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലില്‍ ഉണ്ടായ നീർവീക്കമാണ് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നം എന്നാണ് മെഡിക്കല്‍ റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 30നാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് രജനികാന്തിനെ ഗ്രീസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഹൃദയത്തിന്റെ പ്രധാന രക്തക്കുഴല്‍ ആയ ആർട്ടറിയില്‍ ഉണ്ടായ നീർവീക്കമാണ് അദ്ദേഹത്തിന്റെ പ്രശ്നം ആയിരുന്നത്. ശസ്ത്രക്രിയേതര രീതിയിലൂടെയാണ് രജനികാന്ത് ചികിത്സ നടത്തിയത് എന്ന്  ആശുപത്രിയിലെ മുതിർന്ന ഹൃദ്രോഗ വിദഗ്ധനായ ഡോക്ടർ സായി സതീഷ് വ്യക്തമാക്കി.…

Read More

‘ഞാൻ കളി നിർത്തി’യെന്ന് ബാലയുടെ പ്രതികരണം 

കഴിഞ്ഞ ഏതാനും ദിവസമായി ബാല- അമൃത സുരേഷ് തമ്മിലുള്ള തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇരുവരുടെയും മകള്‍ പങ്കിട്ട വീഡിയോ ആണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. ബാലയെ കാണാനോ സംസാരിക്കാനോ താല്പര്യമില്ലെന്നായിരുന്നു അവന്തിക പറഞ്ഞത്. പിന്നാലെ കുഞ്ഞിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പിന്നാലെ ഇതുവരെ പറയാതിരുന്ന കാര്യങ്ങളുമായി അമൃതയും രംഗത്ത് എത്തിയിരുന്നു. അമൃതയെ സപ്പോര്‍ട്ട് ചെയ്യുന്നവരും വീഡിയോകള്‍ പങ്കിട്ടു. ഈ വിഷയം വലിയ ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുയാണ് ബാല. മകളുമായി ബന്ധപ്പെട്ട് താന്‍ ഇനി ഒന്നും പറയില്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും ആ വാക്ക് താന്‍…

Read More

ബാല വീണ്ടും പ്രണയത്തിൽ!!! ആ നടിയുമായി ലിവിങ് ടുഗദർ!!

നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി അമൃതയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ചെമ്പൻ സ്റ്റെഫാൻ. കഴിഞ്ഞ 16 വർഷമായി അമൃത സുരേഷിന്റെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടെന്നും പാപ്പു വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാണെന്നും ചെമ്പൻ സ്റ്റെഫാൻ പറയുന്നു. പാപ്പു പറഞ്ഞ ഓരോ കാര്യവും സത്യമാണ്. ആ കുഞ്ഞിനെ മാനിപുലേറ്റ് ചെയ്യുന്ന ഒരാളല്ല അമൃത എന്നാണ് ചെമ്പൻ സ്റ്റെഫാൻ വ്യക്തമാക്കി. മാത്രമല്ല എനിക്ക് സഹോദരിയെ പോലെയാണ് അമൃത ചേച്ചിയെന്നും സ്റ്റെഫാൻ പറഞ്ഞു. അതേസമയം അമൃതയെ ബാല രണ്ടാം കല്ല്യാണം കഴിച്ചതാണെന്ന് പറഞ്ഞ്…

Read More

ബൈക്ക് ലോറിയിലിടിച്ച് യുവാവിനും മൂന്ന് മക്കൾക്കും ദാരുണാന്ത്യം 

ബെംഗളൂരു: കാർക്കള പജിഗുഡ്ഡയില്‍ ലോറിയിലിടിച്ച്‌ ബൈക്ക് യാത്രക്കാരായ നാലുപേർ മരിച്ചു. തദ്ദേശീയരായ സുരേഷ് ആചാര്യ (35), മക്കള്‍ സുമിക്ഷ (ഏഴ്), സുമിത (അഞ്ച്), സുശാന്ത് (രണ്ട്) എന്നിവരാണ് മരിച്ചത്. സുരേഷിന്റെ ഭാര്യ മീനാക്ഷിയെ (32) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിനെ മറികടക്കാനുള്ള ശ്രമത്തില്‍ ബൈക്ക് എതിരെവന്ന ലോറിയില്‍ ഇടിച്ചാണ് അപകടം.

Read More

മുഡ ഭൂമി തിരികെ നൽകാം, ഭർത്താവിന്റെ അഭിമാനമാണ് വലുത്; സിദ്ധരാമയ്യയുടെ ഭാര്യ 

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവ്വതി മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിലെ വിവാദ പ്ലോട്ടുകള്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞ് രംഗത്തെത്തി. ഇവർ പറയുന്നത് ധനം, ഭൂമി എന്നിവയെക്കാള്‍ തനിക്ക് വലുത് ഭർത്താവിൻ്റെ അഭിമാനമാണ് എന്നാണ്. ആരോപണവുമായി ബന്ധപ്പെട്ട് പാർവ്വതി പ്രതികരിക്കുന്നത് ഇതാദ്യമായാണ്. ഇവർ കത്തിലൂടെ അറിയിച്ചത് മൈസൂരു വിജയനഗർ ഫേസ് 3,4 എന്നിവിടങ്ങളില്‍ നിന്നായി ലഭിച്ച വ്യത്യസ്ത അളവിലെ 14 പ്ലോട്ടുകളും തിരികെ നല്‍കാൻ തയാറാണെന്നായിരുന്നു. തികച്ചും വ്യക്തിപരമായ തീരുമാനമാണ് ഇതെന്ന് പറഞ്ഞ പാർവ്വതി ഇതേക്കുറിച്ച്‌ ഭർത്താവുമായോ,…

Read More

ബാല റേപ്പിസ്റ്റാണ്, ഗുരുതര ആരോപണവുമായി അമൃത സുരേഷിന്റെ പിഎ 

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക അമൃത സുരേഷിൻ്റെ പിഎ കുക്കു. ബാല നല്ല ഭർത്താവോ പിതാവോ അല്ല. മുൻ ഭാര്യമാർക്കെല്ലാം അയാളെ പേടിയാണ് എന്നും കുക്കു തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പറഞ്ഞു. തൻ്റെ ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ തൻ്റെ പക്കലുണ്ടെന്നും ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വിശദമായ വിഡിയോയില്‍ കുക്കു പറയുന്നു. ബാല വളരെ ക്രൂരനായ ഒരു മനുഷ്യനാണ് എന്ന് യുവതി പറയുന്നു. അതുകൊണ്ട് മുൻ ഭാര്യമാരൊന്നും അയാള്‍ക്കെതിരെ സംസാരിക്കില്ല. മകളെ സ്നേഹിക്കുന്ന അച്ഛനോ ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവോ അല്ല അയാള്‍. മീഡിയയുടെ മുൻപില്‍…

Read More

1.5 ലക്ഷത്തിന്റെ ഐഫോൺ ക്യാഷ് ഓൺ ഡെലിവറിയായി ഓർഡർ ചെയ്തു; ഡെലിവറി ബോയിയെ കൊന്ന് കനാലിൽ തള്ളി 

ലഖ്നൗ: ഓർഡർ ചെയ്ത ഐഫോണ്‍ വിതരണം ചെയ്യാനെത്തിയ ഡെലിവറി ബോയിയെ രണ്ട് പേർ ചേർന്ന് കൊലപ്പെടുത്തി. കാഷ് ഓണ്‍ ഡെലിവറിയായി (സിഒഡി) ഓർഡർ ചെയ്ത 1.5 ലക്ഷം രൂപയുടെ ഐഫോണ്‍ വിതരണം ചെയ്യാനെത്തിയ 30കാരനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ചിൻഹാട്ടിലാണ് സംഭവം. മൃതദേഹം ഇന്ദിരാ കനാലിലാണ് തള്ളിയത്. മൃതദേഹം കണ്ടെത്താൻ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) സംഘത്തെ വിളിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശശാങ്ക് സിംഗ് പറഞ്ഞു. ചിൻഹാട്ട് സ്വദേശിയായ ഗജാനൻ ഫ്ലിപ്കാർട്ടില്‍ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍…

Read More

56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും

56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതിൽ ബന്ധുക്കൾക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും. 1968 ൽ ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിൽ ഉണ്ടായ വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശി ഒടാലിൽ തോമസ് ചെറിയാൻ ഉൾപ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദൈർഘമേറിയ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. കാണാതാകുമ്പോൾ 22 വയസ്സ് മാത്രമാണ് തോമസ് ചെറിയാന്റെ പ്രായം. ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനുള്ള നീക്കത്തിലാണ് സൈന്യം. വിമാന…

Read More

വനിതാ എസ്.ഐ.യെ മർദിച്ച കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു : ഡ്യൂട്ടിക്കെത്താൻ വൈകിയത് ചോദ്യം ചെയ്ത വനിതാ എസ്.ഐ.യെ മർദിച്ച കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു. മർദനത്തിൽ തലയ്ക്ക് പരിക്കേറ്റ എസ്.ഐ. ആശുപത്രിയിൽ ചികിത്സ തേടി. ബല്ലാരി പി.ആർ.കെ. കോളേജിൽ പഞ്ചായത്ത് വികസന ഓഫീസർ തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ ക്രമീകരണങ്ങളുടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന എസ്.ഐ. മല്ലമ്മയെ ആണ് കോൺസ്റ്റബിൾ ധനരാജ് മർദിച്ചത്. പരീക്ഷാ കേന്ദ്രത്തിൽ ഡ്യൂട്ടിയുണ്ടായിരുന്ന ധനരാജ് എത്താൻ വൈകി. ഇതുചോദ്യം ചെയ്ത മല്ലമ്മയെ ധനരാജ് മർദിക്കുകയായിരുന്നുവെന്ന് എസ്.പി. പ്രദീപ് ഗണ്ഡി പറഞ്ഞു. കഴുത്തിൽ പിടിച്ച് തള്ളിയെന്നും തല മരത്തിൽ ഇടിപ്പിച്ചെന്നും മല്ലമ്മ പറഞ്ഞു.…

Read More

യാത്രക്കിടെ മോശം പെരുമാറ്റം; ഒല 5 ലക്ഷം നൽകാൻ കോടതി ഉത്തരവ് 

ബെംഗളൂരു: യാത്രയ്ക്കിടെ യുവതിയോട് ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ ഒല അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ഒല വെബ് ടാക്‌സി കമ്പനിയുടെ നഗരത്തിലെ നടത്തിപ്പുകാരായ എഎന്‍ഐ ടെക്‌നോളജീസാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2019 ല്‍ ടാക്‌സി യാത്രക്കിടെ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതായി എഎന്‍ഐ ടെക്‌നോളജീസിന് യുവതി പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവം അന്വേഷിക്കാനോ ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ തയ്യാറാകാതെ വന്നതോടെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Read More
Click Here to Follow Us