നടൻ ദർശന് വാർത്തകൾ അറിയാൻ ജയിലിൽ 32 ഇഞ്ച് ടിവി 

ബെംഗളൂരു: കൊലക്കേസില്‍ വിചാരണ നേരിടുന്ന കന്നഡ നടൻ ദർശന് ജയിലില്‍ 32 ഇഞ്ച് ടിവി അനുവദിച്ച്‌ അധികൃതർ. തന്‍റെ കേസുമായി ബന്ധപ്പെട്ട വാർത്തകള്‍ അറിയാനാണ് താരം ടിവി ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നല്‍കിയ അപേക്ഷ പ്രകാരം ശനിയാഴ്ചയാണ് അധികൃതർ ടിവി അനുവദിച്ചിരിക്കുന്നത്. ജയിലിനുള്ളില്‍ താരത്തിന് സമ്പൂർണ സ്വാതന്ത്ര്യം അനുവദിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കുപ്രസിദ്ധ കുറ്റവാളികള്‍ക്കൊപ്പം സെല്ലിനു പുറത്തിരുന്ന് താരം സിഗരറ്റ് വലിക്കുന്നതും, കാപ്പി കുടിക്കുന്നതും വിഡിയോ കോള്‍ ചെയ്യുന്നതുമായ ഫോട്ടോകള്‍ പുറത്തു വന്നതിനെത്തുടർന്നാണ് ദർശനെ ബല്ലാരി ജയിലിലേക്ക് മാറ്റിയത്. രേണുകാസ്വാമിയെ ക്രൂരമായി കൊലപ്പെടുത്തിയ…

Read More

ഗണേഷ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് യുവാക്കൾക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ചിക്കമംഗലൂരു ജില്ലയിലെ ബ്യാരപുര ഗേറ്റില്‍ ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ശനിയാഴ്ച രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു. ലിങ്കതഹള്ളി സ്വദേശികളായ കെ.ശ്രീധർ(20), എം.ധനുഷ്(20) എന്നിവരാണ് മരിച്ചത്. പത്തു ദിവസം നീളുന്ന ആഘോഷ ഒരുക്കങ്ങളില്‍ വ്യാപൃതരായിരുന്ന ഏഴ് യുവാക്കള്‍ ഗണേശോത്സവ ഭാഗമായി ഗ്രാമത്തില്‍ സ്ഥാപിക്കാനുള്ള കൂറ്റൻ വിഗ്രഹവുമായി വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാഹനം താരികെരെ ടൗണില്‍ പ്രവേശിക്കുന്നതിന് മുമ്പ് മറിഞ്ഞു. ശ്രീധറും ധനുഷും സംഭവസ്ഥലത്ത് മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ശിവമോഗ്ഗ മെഗ്ഗാൻ ആശുപത്രിയിലും മൂന്നു പേരെ താരിക്കെരെ ഗവ.താലൂക്ക് ആശുപത്രിയിലും…

Read More

വിവാദ പ്രസ്താവനയുമായി ബിജെപി മുൻ എംപി പ്രതാപ് സിംഹ

ബെംഗളൂരു: ഏറെ കോളിളക്കം സൃഷ്ടിച്ച യുവമോർച്ച ദക്ഷിണ കന്നട ജില്ല കമ്മിറ്റിയംഗം പ്രവീണ്‍ നെട്ടാറു (32) കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളുടെ സങ്കേതം പോലീസിന് അറിയാമായിരുന്നിട്ടും ഏറ്റുമുട്ടലില്‍ പിടിക്കാൻ കർണാടകയിലെ മുൻ ബി.ജെ.പി സർക്കാർ അനുമതി നല്‍കിയില്ലെന്ന് മുൻ എം.പി പ്രതാപ് സിംഹ. പോലീസിന്റെ കൈയില്‍ തോക്കും തിരയും ഉണ്ടായിരുന്നു, പക്ഷേ കാഞ്ചി വലിക്കാൻ സർക്കാർ സമ്മതിച്ചില്ല. ശിവമൊഗ്ഗയില്‍ കൊല്ലപ്പെട്ട ഹർഷ ജിൻഗഡയുടെ കാര്യത്തിലും മുൻ സർക്കാർ നിലപാട് ഇതായിരുന്നു എന്ന് വ്യാഴാഴ്ച ദക്ഷിണ കന്നഡയില്‍ വിശ്വഹിന്ദു പരിഷത്ത് പരിപാടിയില്‍ പ്രതാപ് സിംഹ പറഞ്ഞു. കർണാടകയിലെ…

Read More

നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ 

കൊച്ചി: നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയില്‍. വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. അതേസമയം, വാക്കുതർക്കത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇന്ന് ഉച്ചയ്ക്കാണ് വിനായകൻ കൊച്ചി വിമാനത്താവളത്തില്‍നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദില്‍ നിന്നായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കം കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനു പിന്നാലെ വിനായകനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് വിനായകൻ വെളിപ്പെടുത്തിയത്.…

Read More

രേണുകസ്വാമി കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു; നടൻ ദർശനും നടി പവിത്ര ഗൗഡയും പ്രതികളായ രേണുകാസ്വാമി കൊലക്കേസിലെ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പുറത്തുവന്നത്. കൊല്ലപ്പെട്ട രേണുകാസ്വാമി നടി പവിത്ര ഗൗഡയ്ക്ക് അയച്ച അശ്ലീലസന്ദേശങ്ങളുടെ ഉള്ളടക്കങ്ങളടക്കം 3991 പേജുകളുള്ള കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നടൻ ദർശന്റെ ആരാധകനായ രേണുകാസ്വാമി ദർശന്റെ പെണ്‍സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചതാണ് ക്രൂരമായ കൊലപാതകത്തിന് കാരണമായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. കൊല്ലപ്പെട്ട രേണുകാസ്വാമി ഇൻസ്റ്റഗ്രാമിലൂടെ പവിത്ര ഗൗഡയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. നടിയെ അപമാനിക്കുന്ന…

Read More

റൈഡ് റദ്ദാക്കിയതിന്റെ പേരിൽ യുവതിയോട് മോശമായി പെരുമാറിയ ഓട്ടോ ഡ്രൈവർക്ക് എട്ടിന്റെ പണി 

ബെംഗളൂരു: റൈഡ് റദ്ദാക്കിയതിന്റെ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിന് ബെംഗളൂരുവില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവർ ആർ മുത്തുരാജിന് വീണ്ടും എട്ടിന്റെ പണി. ജാമ്യം ലഭിക്കുന്നതിന് വേണ്ട നിയമ ചെലവുകള്‍ക്കായി ഇയാള്‍ക്ക് 30,000 രൂപയെങ്കിലും മുടക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിന് പുറമെ ജയിലിലും കഴിയേണ്ടി വന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുത്തുരാജ് പെണ്‍കുട്ടിയെ അസഭ്യം പറയുന്നതിന്റെ വീഡിയോ ക്ലിപ്പ് പുറത്ത് വന്നത്. പെണ്‍കുട്ടിയെ അടിക്കാനും ഇയാള്‍ ശ്രമിക്കുന്നുണ്ട്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇയാള്‍ക്കെതിരെ വലിയ രീതിയില്‍ ജനരോഷം ഉയർന്നിരുന്നു. ഭാരതീയ ന്യായ…

Read More

ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും വീണ് മരിച്ചു 

ബെംഗളൂരു: ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനി നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. വായ്പൂര് ശബരിപൊയ്കയില്‍ സജികുമാറിന്റെയും മഞ്ജുവിന്റെയും മകള്‍ കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. ബെംഗളൂരുവിൽ 2ാം വർഷ നഴ്സിങ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു. കോയമ്പത്തൂർ പോത്തന്നൂരിനും മദുക്കരയ്ക്കും ഇടയില്‍വച്ചാണ് ട്രെയിനില്‍നിന്ന് വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.

Read More

മൂന്ന് പേരെ കൊന്ന് വീട് കൊള്ളയടിച്ച വീട്ടു ജോലിക്കാരാന് ലഭിച്ചത് 2100 രൂപാ മാത്രം

ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. കൊലപാതകം നടത്തി മൃതദേഹം പെട്ടിയിലാക്കി വീട്ടിലെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം. മഹാരാഷ്ട്രയിലെ പാൽ​ഗറിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. വീട്ടിലെ ജോലിക്കാരനാണ് മൂന്ന് പേരെയും കൊലപ്പെടുത്തിയത്. വീട്ടിൽ മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇയാൾ ക്രൂരകൊലപാതകം നടത്തിയത്. എന്നാൽ ക്രൂര കൃത്യം നടത്തിയ ശേഷം മോഷണം നടത്തിയ ഇയാൾക്ക് ആകെ കണ്ടെത്താനായത് 2100 രൂപ വില വരുന്ന ആറ് വെള്ളി നാണയങ്ങൾ മാത്രമാണ്. പ്രതി ആരിഫ് അൻവ‍ർ അലിയെ പൊലീസ് ഉത്തർപ്രദേശിലെ…

Read More

പതിവ് കൊള്ളയ്ക്ക് മാറ്റമില്ല; ഓണയാത്ര കുതിച്ചുയർന്ന് സ്വകാര്യ ബസ് നിരക്ക്

bus stand

  ബെംഗളൂരു: ഓണയാത്രയ്ക്ക് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് കുതിച്ചുയരുന്നു. കൂടുതൽ പേർ നാട്ടിലേക്ക് പോകുന്ന 12 13 തീയതികളിലാണ് നിരക്ക് വർധന. 12 ന് കൊച്ചിയിലേക്ക് 2000 – 4250 രൂപ വരെ നൽകണം. തിരുവനന്തപുരത്തേക്ക് 2000 – 4750 രൂപ, കണ്ണൂരിലേക്ക് 1700 – 2500 രൂപ വരെ എന്നിങ്ങനെയാണ് ടിക്കറ്റ് ഈടാക്കുന്നത്. 13 ന് കൊച്ചിയിലേക്ക് 2000 – 6200 രൂപ, തിരുവനന്തപുരത്തേക്ക് 2000 – 4750 രൂപ കണ്ണൂരിലേക്ക് 1600 – 2500 രൂപ വരെ എന്നിങ്ങനെയാണ് ടിക്കറ്റ്…

Read More

സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളിന് ഇന്ന് കൊച്ചിയിൽ തുടക്കം

കൊച്ചി: കേരള ഫുട്‌ബോളില്‍ ഇതുവരെ കാണാത്തത്ര തലപ്പൊക്കമുള്ള കൊമ്പന്മാര്‍. പരിശീലകരുടെ കുപ്പായത്തില്‍ വിദേശികളായ ‘പാപ്പാന്മാര്‍’. പ്രാദേശികവികാരത്തിന്റെ ആവേശകരമായ വെടിക്കെട്ടുമായി ആറുദേശങ്ങളുടെ ടീമുകള്‍. കേരള ഫുട്‌ബോളില്‍ വന്‍മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്ന് പ്രതീക്ഷിക്കുന്ന മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റിന് ശനിയാഴ്ച കിക്കോഫ്. ഫോഴ്‌സാ കൊച്ചി എഫ്.സി.യും മലപ്പുറം എഫ്.സി.യും തമ്മിലുള്ള പോരാട്ടത്തോടെ ലീഗിന് തിരശ്ശീലയുയരും. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി എട്ടുമണിക്കാണ് കിക്കോഫ്. തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി., തൃശ്ശൂര്‍ മാജിക് എഫ്.സി., കാലിക്കറ്റ് എഫ്.സി., കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി. എന്നിവരാണ് മറ്റുടീമുകള്‍. സെപ്റ്റംബര്‍…

Read More
Click Here to Follow Us