ഓണാവേശം അലതല്ലി; ലുലു ഓണം ഹബ്ബ 2024

ബെം​ഗളൂരു : ബെം​ഗളൂരു മലയാളികളുടെ ഓണാഘോഷങ്ങൾക്ക് പകിട്ടേകി ലുലു.

ബെം​ഗളൂരു ലുലു മാളും, കേരളസമാജവും സംയുക്തമായി ഒരുക്കിയ വിപുലമായ ഒാണേഘോഷം സെപ്റ്റംബർ 21 ശനിയാഴ്ച, ബെം​ഗളൂരു രാജാജി ന​ഗർ ലുലുമാളിൽ വച്ച് നടന്നു. പൂക്കളമത്സരം, കേരള ശ്രീമാൻ, മലയാളി മങ്ക, തുടങ്ങി വിവിധ മത്സരങ്ങൾ സന്ദർസകർക്കായി ഒരുക്കി.

ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പുലികളി, തിരുവാതിര, മോഹിനിയാട്ടം, ചെണ്ടമേളം, തുടങ്ങി സാംസ്കാരികത്തനിമയും, ഓണത്തിന്റെ നാടൻ ഓർമകളും വിളിച്ചോതുന്ന കലാരൂപങ്ങളും, പഴമയുടെ മാറ്റുള്ള അനവധി ഓണക്കളികളും ഒന്നുചേർന്നപ്പോൾ, ബെം​ഗളൂരു മലയാളികൾക്കുള്ള ഓണസമ്മാനമായി മാറി, ലുലു ഒാണം ഹബ്ബ 2024.

ഇതോടൊപ്പം പ്രമുഖ ബെം​ഗളൂലു മലയാളി ഇൻഫ്ലുവന്ഡസർമാരും ആഘോഷപരിപാടികൾക്ക് അഥിതികളായെത്തി.

ലുലുവും, സ്റ്റോറീസ് ഫ്രം ബെം​ഗളൂരുവും ഒന്ന്ചേർന്ന് ഒരുക്കിയ നമ്മ മാവേലി എന്ന ഒാണപ്പാട്ടും ചടങ്ങിൽ പ്രകാശനം ചെയ്തു.

രാജാജിന​ഗർ ലുലുമാളിൽ നടന്ന ആഘോഷപരിപാടികൾക്ക് ലുലു കർണാടക റീജിയണ്ൽ ഡയറക്ടർ, ഷെരീഫ് കെ കെ, റീജിയണ്ൽ മാനേജർ, ജമാൽ കെ പി, കേരളസമാജം, ബെം​ഗളൂരു പ്രസിഡന്റ് സി.പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റെജികുമാർ,തുടങ്ങിയവർ നേതൃത്വം നൽകി.

കേരള ശ്രീമാൻ മലയാളി മങ്ക മത്സരത്തിൽ, ഷിബു, ആഷാ പ്രിൻസ് എന്നിവർ വിജയികളായി. മാർവാൻ, നൽമെ എന്നിവർ രണ്ടാം സ്ഥാനവും, സുബിൻ, സജീഷ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us