ഷോർട്സ് ധരിച്ചതിന്റെ പേരിൽ യുവതിയെ പരസ്യമായി അപമാനിച്ച് സ്ത്രീ 

ബെംഗളൂരു: ഓരോ തലമുറയും കാലത്തിനനുസരിച്ചുള്ള വസ്ത്രധാരണമാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ പരമ്പരാഗതമായ ആചാരങ്ങളും കാഴ്ചപ്പാടുകളും വെച്ചുപുലര്‍ത്തുന്ന ആളുകള്‍ക്ക് പുതുതലമുറയുടെ ഈ ചിന്താഗതി ഇഷ്ടപ്പെടണമെന്നില്ല. മാത്രമല്ല മതപരവും സാമൂഹികവുമായ എല്ലാത്തരം രീതിശാസ്ത്രങ്ങളും ഇത് ചോദ്യം ചെയ്‌തെന്നിരിക്കും. പ്രത്യേകിച്ച്‌ ഗ്രാമങ്ങളില്‍. കാരണം സാധാരണഗതിയില്‍ വസ്ത്രധാരണത്തിലെ പരമ്പരാഗത രീതികളെ നഗരങ്ങളിലെ ജനങ്ങള്‍ അത്രകണ്ട് പിന്തുടരാറില്ലെങ്കിലും ഗ്രാമങ്ങളില്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമാണ്. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പുതുതലമുറയാണ് നഗരത്തിലെ ജോലിക്കാരില്‍ ഭൂരിപക്ഷവും. യുവജനതയുടെ സാന്നിധ്യം ഏറെ കൂടുതല്‍, വിപണിയില്‍ ഇറങ്ങുന്ന പുതിയ ട്രെന്റുകളെല്ലാം നഗരത്തില്‍ പെട്ടെന്ന് തന്നെ…

Read More

നിമജ്ജനം ചെയ്ത വിഗ്രഹത്തില്‍ 4 ലക്ഷത്തിന്റെ സ്വർണാഭരണം തിരിച്ചെടുക്കാൻ മറന്നു; ജലസംഭരണി വറ്റിച്ചു

ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷത്തിൻ്റെ ഭാഗമായി നിമജ്ജനം ചെയ്ത വിഗ്രഹത്തില്‍ നിന്ന് നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം നീക്കാൻ മറന്നു. ബെംഗളൂരു ദസറഹള്ളിയിലെ രാമയ്യ, ഉമാദേവി ദമ്പതികള്‍ക്കാണ് അബദ്ധം പറ്റിയത്. 2 ദിവസം നീണ്ട പരിശ്രമത്തിനൊടുവില്‍ 60 ഗ്രാം തൂക്കം വരുന്ന സ്വർണമാല ജലസംഭരണി വറ്റിച്ചാണ് വിഗ്രഹത്തില്‍ നിന്ന് തിരിച്ചെടുത്തത്. ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ദമ്പതികള്‍ വീടിനകത്ത് ഗണേശ വിഗ്രഹം വെച്ചിരുന്നു. ഇതില്‍ സ്വർണ മാലയ്ക്കൊപ്പം പൂമാലകളും വെച്ചിരുന്നു. വിഗ്രഹം നിമജ്ജനം ചെയ്ത കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു മൊബൈല്‍ ടാങ്കില്‍ ഇവർ…

Read More

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റു 

കാസർക്കോട്: നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍വച്ച്‌ പാമ്പുകടിയേറ്റു. നീലേശ്വരം സ്വദേശി വിദ്യയെയാണ് പാമ്പുകടിച്ചത്. ഓണഘാഷോത്തിനിടെയായിരുന്നു സംഭവം. ഉടൻ തന്നെ ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നായിരുന്നു സ്കൂളില്‍ ഓണാഘോഷം. രാവിലെ പരിപാടി നടക്കുന്നതിനിടെ 8 ബി ക്ലാസ് റൂമില്‍ വച്ചാണ് പാമ്പ് കടിച്ചത്. അധ്യാപികയുടെ കാലിനാണ് കടിയേറ്റത്. വിഷമില്ലാത്ത പാമ്പാണ് അധ്യാപികയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അധ്യാപിക ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read More

റിട്ട. അധ്യാപിക ശുചിമുറിയിൽ മരിച്ച നിലയിൽ 

ബെംഗളൂരു: റിട്ട. അധ്യാപിക വീട്ടിലെ ശുചിമുറിയില്‍ വീണ് മരിച്ച നിലയില്‍. റിട്ട. അധ്യാപികയും പരേതനായ അഡ്വ.ശിർത്താഡി വില്യം പിന്റോയുടെ ഭാര്യയുമായ റോസി പിന്റോ (72) ആണ് മരിച്ചത്. ഉഡുപ്പി നിട്ടൂരില്‍ തനിച്ച്‌ താമസിക്കുകയായിരുന്നു. വ്യാഴാഴ്ച വീട്ടിലെ ശുചിമുറിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു . മക്കള്‍ നിരന്തരം വിളിച്ചിട്ടും ഫോണ്‍ അറ്റൻഡ് ചെയ്യാത്തതിനെത്തുടർന്ന് എത്തിയപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. പോലീസ് വീട്ടില്‍ പരിശോധന നടത്തി.

Read More

സ്കൂൾ വാഹനമിടിച്ച് 4 വയസുകാരി മരിച്ചു 

ബെംഗളൂരു: കലബുറഗി അഫ്സല്‍പുരയില്‍ സ്കൂള്‍ വാഹനമിടിച്ച്‌ നാലു വയസ്സുകാരി മരിച്ചു. രാജശേഖർ ബന്നട്ടിയുടെ മകള്‍ ഖുശി ആണ് മരിച്ചത്. അശ്രദ്ധമായി വാഹനം പിന്നോട്ടെടുത്തതാണ് അപകട കാരണം. ഡ്രൈവർ ശ്രീശൈലനെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂള്‍ വാഹനത്തില്‍ വീടിനു മുന്നിലിറങ്ങിയ കുട്ടി വാഹനത്തിന് പിന്നിലൂടെ ഗേറ്റിനടുത്ത് നിന്ന പിതാവിനടുത്തേക്ക് ഓടുകയായിരുന്നു. ഇതിനിടെ പിന്നോട്ടെടുത്ത വാഹനം കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധമൂലമാണ് കുട്ടി കൊല്ലപ്പെട്ടതെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് അഫ്സല്‍പുര പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്.

Read More

ഗണേശോത്സവ ഘോഷയാത്രയ്‌ക്കിടെ അക്രമം; 25-ഓളം കടകൾക്ക് തീയിട്ടു 50 പേർ അറസ്റ്റിൽ

ബെംഗളൂരു : മാണ്ഡ്യയിലെ നാഗമംഗലയിൽ ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കിടെ അക്രമം. ഘോഷയാത്രയുടെ നേർക്ക് കല്ലേറുണ്ടായി. ആളുകളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. 25-ഓളം കടകൾക്കും വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്കൂളുകൾക്ക് അവധി നൽകി. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെ മൈസൂരു-നെലമംഗല റോഡിൽ നടന്ന ഘോഷയാത്രയ്ക്കിടെയാണ് അക്രമമുണ്ടായത്. പ്രദേശത്തെ ദർഗയുടെ മുൻപിൽ ഘോഷയാത്രയെത്തിയപ്പോൾ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു. ഇതിനിടെയാണ് കല്ലേറുണ്ടായത്. തുടർന്ന് ഘോഷയാത്രയിലുണ്ടായിരുന്നവർ നാഗമംഗല പോലീസ് സ്റ്റേഷനുമുൻപിൽ പ്രതിഷേധിച്ചു. ഇതിനിടെയാണ് കടകൾക്കും വാഹനങ്ങൾക്കും തീയിട്ടത്.…

Read More

‘മുഡ’ കേസ്: ഗവർണറുടെ നടപടിക്കെതിരെ സിദ്ധരാമയ്യയുടെ ഹർജി വിധി പറയാൻ മാറ്റി

ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആരോപണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ താവർചന്ദ് ഗഹ്‌ലോത് അനുമതി നൽകിയതിനെതിരേയുള്ള ഹർജി കർണാടക ഹൈക്കോടതി വിധിപറയാൻ മാറ്റി. വിധിപറയുംവരെ സിദ്ധരാമയ്യയ്ക്കെതിരേ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിലുള്ള ഹർജികളിൽ നടപടി തടഞ്ഞുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധിയും നീട്ടി. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചിന്റേതാണ് നടപടി. ഗവർണറുടെ നടപടിയെ ചോദ്യംചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഭൂമികൈമാറ്റത്തിന് ‘മുഡ’യ്ക്ക് അധികാരം നൽകിയത് സിദ്ധരാമയ്യയല്ലെന്നും 2019-ലെ ബി.ജെ.പി. സർക്കാരാണെന്നും വ്യാഴാഴ്ച സിദ്ധരാമയ്യക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു…

Read More

ബെംഗളൂരുവിലെ നിശാപാർട്ടി; തെലുഗുനടി ഹേമ ഉൾപ്പെടെയുള്ളവരുടെ പേരിൽ കുറ്റപത്രം

ബെംഗളൂരു : ബെംഗളൂരുവിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ നിശാപാർട്ടി നടത്തിയെന്ന കേസിൽ തെലുഗുനടി ഹേമ ഉൾപ്പെടെയുള്ളവരുടെ പേരിൽ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് കുറ്റപത്രം സമർപ്പിച്ചു. 1,086 പേജുള്ള കുറ്റപത്രമാണ് ബെംഗളൂരു റൂറൽ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. ഹേമ ഉൾപ്പെടെ 76 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി കുറ്റപത്രത്തിൽ ആരോപിച്ചു. മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിന്റെ പരിശോധനാ റിപ്പോർട്ടുകളും ഇതോടൊപ്പം നൽകി. മേയ് 15-ന് ബെംഗളൂരു ഇലക്ട്രോണിക്സ് സിറ്റിയിലെ ഒരു ഫാം ഹൗസിലാണ് നിശാപാർട്ടി നടന്നത്. നടികളും മോഡലുകളും ഐ.ടി.രംഗത്തുള്ളവരുമുൾപ്പെടെ 103 പേർ…

Read More

വിമാനത്താവളം റോഡിൽ ബൈക്കപകടം:മൂന്നു വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു : വിമാനത്താവളം റോഡിൽ ബൈക്ക് ചരക്കു വാഹനത്തിന്റെ പിന്നിലിടിച്ച് മൂന്നു കോളേജ് വിദ്യാർഥികൾ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ചിക്കജാല മേൽപ്പാലത്തിലായിരുന്നു അപകടം. ജി.കെ.വി.കെ. കാംപസിലെ ബി.എസ്‌സി. അഗ്രിക്കൾച്ചർ നാലാംവർഷ വിദ്യാർഥികളായ സുചിത്ത്, രോഹിത്ത്, ഹർഷ എന്നിവരാണ് മരിച്ചത്. ബെംഗളൂരു ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കാണ് ചരക്കുവാഹനത്തിന്റെ പുറകിൽ ഇടിച്ചതെന്ന് പോലീസ് പറഞ്ഞു. അമിതവേഗത്തിലായിരുന്ന ബൈക്ക് പെട്ടെന്ന് ലൈൻ മാറിയപ്പോൾ ചരക്കു വാഹനത്തിലിടിക്കുകയായിരുന്നുവെന്നാണ് നിഗമനം.

Read More

സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് സിദ്ധരാമയ്യ

ബെംഗളൂരു : സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബഹുഭാഷാ പണ്ഡിതനായിരുന്ന യെച്ചൂരി വിവേകവും ബുദ്ധിശക്തിയും അചഞ്ചലമായ തീരുമാനങ്ങളും കൊണ്ട് പൊതുജീവിതത്തെ സമ്പന്നമാക്കിയെന്ന് സിദ്ധരാമയ്യ അനുസ്മരിച്ചു. ഒന്നാം യു.പി.എ. സർക്കാർ രൂപപ്പെടുന്നതിൽ അദ്ദേഹം കാരണമായിട്ടുണ്ടെന്നും സർക്കാരിന്റെ പൊതുമിനിമം പരിപാടികൾ തയ്യാറാക്കുന്നതിൽ നേതൃത്വം നൽകിയെന്നും പറഞ്ഞു. രാജ്യസഭയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് ബഹുമാനം നേടിക്കൊടുത്തു. 2023-ൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ യെച്ചൂരിയുടെ സാന്നിധ്യമുണ്ടായിരുന്ന കാര്യവും സിദ്ധരാമയ്യ അനുസ്മരിച്ചു.

Read More
Click Here to Follow Us