വിമാനത്താവളം റോഡിൽ ബൈക്കപകടം:മൂന്നു വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു : വിമാനത്താവളം റോഡിൽ ബൈക്ക് ചരക്കു വാഹനത്തിന്റെ പിന്നിലിടിച്ച് മൂന്നു കോളേജ് വിദ്യാർഥികൾ മരിച്ചു.

വ്യാഴാഴ്ച പുലർച്ചെ ചിക്കജാല മേൽപ്പാലത്തിലായിരുന്നു അപകടം. ജി.കെ.വി.കെ. കാംപസിലെ ബി.എസ്‌സി. അഗ്രിക്കൾച്ചർ നാലാംവർഷ വിദ്യാർഥികളായ സുചിത്ത്, രോഹിത്ത്, ഹർഷ എന്നിവരാണ് മരിച്ചത്.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

ബെംഗളൂരു ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കാണ് ചരക്കുവാഹനത്തിന്റെ പുറകിൽ ഇടിച്ചതെന്ന് പോലീസ് പറഞ്ഞു. അമിതവേഗത്തിലായിരുന്ന ബൈക്ക് പെട്ടെന്ന് ലൈൻ മാറിയപ്പോൾ ചരക്കു വാഹനത്തിലിടിക്കുകയായിരുന്നുവെന്നാണ് നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts