സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് സിദ്ധരാമയ്യ

ബെംഗളൂരു : സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.

ബഹുഭാഷാ പണ്ഡിതനായിരുന്ന യെച്ചൂരി വിവേകവും ബുദ്ധിശക്തിയും അചഞ്ചലമായ തീരുമാനങ്ങളും കൊണ്ട് പൊതുജീവിതത്തെ സമ്പന്നമാക്കിയെന്ന് സിദ്ധരാമയ്യ അനുസ്മരിച്ചു.

ഒന്നാം യു.പി.എ. സർക്കാർ രൂപപ്പെടുന്നതിൽ അദ്ദേഹം കാരണമായിട്ടുണ്ടെന്നും സർക്കാരിന്റെ പൊതുമിനിമം പരിപാടികൾ തയ്യാറാക്കുന്നതിൽ നേതൃത്വം നൽകിയെന്നും പറഞ്ഞു.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

രാജ്യസഭയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് ബഹുമാനം നേടിക്കൊടുത്തു. 2023-ൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ യെച്ചൂരിയുടെ സാന്നിധ്യമുണ്ടായിരുന്ന കാര്യവും സിദ്ധരാമയ്യ അനുസ്മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts