ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റു 

കാസർക്കോട്: നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍വച്ച്‌ പാമ്പുകടിയേറ്റു.

നീലേശ്വരം സ്വദേശി വിദ്യയെയാണ് പാമ്പുകടിച്ചത്.

ഓണഘാഷോത്തിനിടെയായിരുന്നു സംഭവം. ഉടൻ തന്നെ ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നായിരുന്നു സ്കൂളില്‍ ഓണാഘോഷം. രാവിലെ പരിപാടി നടക്കുന്നതിനിടെ 8 ബി ക്ലാസ് റൂമില്‍ വച്ചാണ് പാമ്പ് കടിച്ചത്.

  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു

അധ്യാപികയുടെ കാലിനാണ് കടിയേറ്റത്. വിഷമില്ലാത്ത പാമ്പാണ് അധ്യാപികയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അധ്യാപിക ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts