ആംബുലൻസുമായി കൂട്ടിയിടിച്ചു; കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ 5 പേർ മരിച്ചു.

ബെംഗളൂരു : സർക്കാർ നിയന്ത്രണത്തിലുള്ള നാഷണൽ ആംബുലൻസ് സ്കീമിലെ ആംബുലൻസുമായി കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന ഒരു കുടുംബത്തിലെ 5 പേർ മരിച്ചു.

ആംബുലൻസ് ഡ്രൈവറും അതിൽ ഉണ്ടായിരുന്ന നഴ്സും പരിക്കുകളോടെ രക്ഷപ്പെട്ടു. അർദ്ധരാത്രി 12:30 നും 1 മണിക്കും ഇടയിലാണ് അപകടം സംഭവിച്ചത്.

യലഹങ്കയിലെ കോഗിലുവിൽ വച്ചാണ് അപകടം ഉണ്ടായത്. കാറ് വിമാനത്താവളത്തിന്റെ എതിർ ദിശയിൽ വരികയായിരുന്നു ആംബുലൻസ് വിമാനത്താവളത്തിന്റെ ദിശയിലേക്ക് പോകുകയായിരുന്നു.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

ഡിവൈഡർ മറികടന്ന് അടുത്ത ലൈനിൽ വരുന്ന കാറിനെ ആംബുലൻസ് ഇടിക്കുകയായിരുന്നു, ആംബുലൻസ് ഡ്രൈവറുടെ തെറ്റാണ് എന്നാണ് ആദ്യ നിഗമനം, ഫയർ ഓഫീസർമാരുടെ സനായത്തോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത് എന്ന് യെലഹങ്ക ട്രാഫിക് പോലീസ് ഇൻസ്പെക്ടർ അറിയിച്ചു.മൃതദേഹങ്ങൾ യെലഹങ്ക സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.

ബംഗാൾ സ്വദേശികളായ ദിപാങ്കർ ഡേ(46) ,ഭാര്യ സ്വഗത ചൗധരി(42), അവരുടെ മകൻ ധ്രുവ് ഡേ(14) ,സ്വഗതയുടെ സഹോദരി സുജയ(45) ,അവരുടെ അമ്മ ജയന്തി(65) എന്നിവരാണ് മരിച്ചത്.ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts