പിതാവിന്റെ സഹായത്തോടെ യുവാവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടി 

ബെംഗളൂരു: യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പിതാവിന്റെ സഹായത്തോടെ കുഴിച്ചുമൂടി. കൊപ്പാള കുകനൂർ താലൂക്കിലെ അറകേരി ഗ്രാമത്തിലാണ് സംഭവം. ഗീത ഭാവികട്ടിയാണ്(27) കൊല്ലപ്പെട്ടത്. ഭർത്താവ് ദേവരെഡ്ഡപ്പ ഭാവിക്കട്ടിയെയും(32) പിതാവിനേയും പോലീസ് അറസ്റ്റ് ചെയ്തു. ചാരിത്ര്യത്തില്‍ സംശയിച്ച്‌ ശനിയാഴ്ച അർധരാത്രിയാണ് കൊല നടത്തിയതെന്ന് കുകനൂർ പോലീസ് പറഞ്ഞു. രാത്രി തന്നെ പിതാവ് മല്ലറഡയപ്പയുടെ സഹായത്തോടെ കുഴിച്ചിട്ടു. ഗീതയുടെ സഹോദരൻ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

Read More

യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തി; 15 കാരൻ മരിച്ചു

പട്‌ന: ബിഹാറിലെ സരണിൽ വ്യാജ ഡോക്ടർ യൂട്യൂബ് വിഡിയോ നോക്കി ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് 15കാരൻ മരിച്ചു. വീട്ടുക്കാരുടെ സമ്മതമില്ലാതെയാണ് കുട്ടിക്ക് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ സ്ഥിതി വഷളായപ്പോൾ പട്‌നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മരണപ്പടുകയായിരുന്നു. ‘ഡോക്ടറും’ കൂടെയുള്ള മറ്റുള്ളവരും മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി കുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. പലതവണ ഛർദ്ദിച്ചതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഛർദ്ദി നിലച്ചിട്ടും ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർ പറയുകയായിരുന്നു. യൂട്യൂബിൽ വിഡിയോകൾ കണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നും പിന്നീട് മകൻ മരണപ്പെട്ടതായും…

Read More

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി ബെംഗളൂരു പോലീസിന് കൈമാറും

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി ബെംഗളൂരു പോലീസിന് കൈമാറും. ലൈംഗികമായി പീഡിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയാണ് ബെംഗളൂരു പോലീസിന് കൈമാറുന്നത്. കോഴിക്കോട് കസബ പോലീസാണ് നേരത്തെ രഞ്ജിത്തിനെതിരെ കേസെടുത്തത്. കേസാണ് ബെംഗളൂരു പോലീസിന് കൈമാറുന്നത്. ബെംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് രഞ്ജിത് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവാവ് പരാതിയില്‍ പറയുന്നത്. പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് രഞ്ജിത്തിനെതിരായ കേസ് കര്‍ണാടക പോലീസിന് കൈമാറുന്നത്. കേസില്‍ പരാതിക്കാരനായ യുവാവിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മൊഴി അടക്കം പ്രാഥമിക അന്വേഷണ…

Read More

നിർത്തിയ ബസിലേക്ക് കാർ പാഞ്ഞുകയറി അപകടം; ഒരു കുടുംബത്തിലെ 5 പേർ മരിച്ചു 

ചെന്നൈ: നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ജ്വല്ലറി ഷോപ്പ് ഉടമയും 2 പെണ്‍മക്കളുമടക്കം അഞ്ച് പേരാണ് മരിച്ചത്. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ പാഞ്ഞുകയറിയത്. യാത്രക്കാരിക്ക് ഛർദ്ദിക്കാൻ വേണ്ടി ബസ് നിർത്തിയപ്പോഴാണ് പിന്നില്‍ വന്ന കാർ ബസിലേക്ക് ഇടിച്ചുകയറിയത്. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കാർ ഡ്രൈവറും മരിച്ച ജ്വല്ലറി ഷോപ്പ് ഉടമയുടെ ഭാര്യയും പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തില്‍ കാർ പൂർണമായും തകർന്നു.

Read More

ദീപിക പദുകോൺ അമ്മയായി,

ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും കുഞ്ഞു പിറന്നു. താരദമ്പതികൾക്ക് പെൺകുഞ്ഞാണ് ജനിച്ചതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Read More

കുഞ്ഞിനെ വരവേറ്റ് താര ദമ്പതികൾ

ഒന്നിച്ചുള്ള ജീവിത യാത്രയിലേക്ക് ആദ്യ കുഞ്ഞിനെ വരവേറ്റ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രണ്‍വീർ സിംഗും. താരദമ്പതികള്‍ക്ക് പെണ്‍കുഞ്ഞാണ് പിറന്നത്. ദീപികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യത്തെ കുറച്ച്‌ ചിത്രങ്ങളില്‍ നടി ജീൻസ് ധരിച്ച്‌ ലെസി ബ്രായും കാർഡിഗനും അണിഞ്ഞാണ് ദീപികയെ കാണുന്നത്, മറ്റ് ഫോട്ടോകളില്‍, കറുത്ത പാന്‍റ്സ്യൂട്ട് ധരിച്ചാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്. ഇതിന് പിന്നാലെ മുംബൈയിലെ പ്രമുഖ ആശുപത്രിയിലേക്ക് താരങ്ങള്‍ തങ്ങളുടെ ആഡംബര കാറില്‍ എത്തുന്നതും പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ദീപിക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി എന്ന വാർത്തയാണ് പുറത്തെത്തുന്നത്.…

Read More

വനിതാ കോൺസ്റ്റബിൾമാർക്ക് നേരെ ലൈംഗികാതിക്രമം

ബെംഗളൂരു: വനിതാ കോൺസ്റ്റബിൾമാരെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപണം. ചിക്കമംഗളൂരു കോപ്പ പിഎസ്ഐ ബസവരാജിനെതിരെയാണ് ഗുരുതര ആരോപണമുണ്ടായത്. കോപ്പ ഡിവൈഎസ്പി ഓഫീസിൽ കൗൺസിലിംഗ് നടക്കുന്നതിനിടെയാണ് അഞ്ച് വനിതാ ജീവനക്കാർ ഡിവൈഎസ്പിക്ക് വിവരം നൽകുന്നത്. വനിതാ ജീവനക്കാർ പിഎസ്ഐ ബസവരാജുവിന്റെ ഉപദ്രവങ്ങളിൽ മടുത്തതായും അവർ ആരോപിച്ചു. രണ്ട് ദിവസം മുമ്പ് വനിതാ കോൺസ്റ്റബിൾ മരണക്കുറിപ്പെഴുതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ സമയം ജീവനക്കാരും സംരക്ഷണം നൽകി. മരണക്കുറിപ്പ് മേലുദ്യോഗസ്ഥർ നശിപ്പിച്ചതായും ഇപ്പോൾ ആക്ഷേപമുണ്ട്. നേരത്തെ ജോലി ചെയ്തിരുന്ന പല സ്റ്റേഷനുകളിലും ബസവരാജ് കീഴുദ്യോഗസ്ഥരെ മർദിച്ചതായി ആരോപണമുണ്ട്.

Read More

ഓട്ടോ ഡ്രൈവറെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം

ഓട്ടോ ഡ്രൈവറുടെ മരണത്തിൽ ദുരൂഹതായെന്ന് കുടുംബം. ഇത് ആത്മഹത്യയല്ലെന്നും ആക്രമിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നും ബന്ധുക്കൾ ആരോപിച്ചു. കുടക് ജില്ലയിലെ മടിക്കേരിയുടെ പ്രാന്തപ്രദേശത്തുള്ള ബേട്ടത്തൂർ എന്ന ഗ്രാമത്തിലാണ് സംഭവം. ബേട്ടത്തൂർ വില്ലേജിലെ കൊമ്പുള്ളിറ കറുമ്പയ്യയുടെ മകൻ ദേവിപ്രസാദ് എന്ന 27 കാരനായ വിനോദ് കഴിഞ്ഞ കുറേ വർഷങ്ങളായി മദനാട് വില്ലേജിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൂന്ന് ദിവസം മുമ്പ്, പ്രസവിച്ച മൂത്ത സഹോദരിയെ ആശുപത്രിയിൽ നിന്ന് വീട്ടിൽ നിന്ന് വിട്ടയച്ചശേഷം. കുഞ്ഞിന് സോപ്പും മറ്റും കൊണ്ടുവരാൻ ചേരമ്പനെ എന്ന ടൗണിൽ പോയ ഇയാളെ പിന്നീട്…

Read More

കന്നഡ നടൻ ദർശന് ജയിൽ മുറിയിൽ ടിവി

ബെംഗളൂരു: ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൂഗുദീപയുടെ അഭ്യർത്ഥനയെത്തുടർന്ന് സെല്ലിൽ ടെലിവിഷൻ നൽകുമെന്ന് അധികൃതർ അറിയിച്ചതായി റിപ്പോർട്ട്. രേണുകസ്വാമി വധക്കേസിലെ ദർശൻ ഉൾപ്പെടെ 17 പ്രതികൾക്കെതിരെ 3,991 പേജുള്ള കുറ്റപത്രമാണ് ബെംഗളൂരു പൊലീസ് ബുധനാഴ്ച സമർപ്പിച്ചത്. ആഗസ്ത് 29 ന്, നടനെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് ബല്ലാരിയിലേക്ക് മാറ്റി, ജയിലിൻ്റെ പുൽത്തകിടിയിൽ ഒരു ഗുണ്ട ഉൾപ്പെടെ മറ്റ് മൂന്ന് പേർക്കൊപ്പം കറങ്ങിനടക്കുന്ന ഫോട്ടോ വൈറലായതിനെ തുടർന്ന് നടനെ ജയിലിൽ നിന്നും മാറ്റിയതായാണ് റിപ്പോർട്ടുകൾ വന്നത്. “തൻ്റെ കേസുമായി ബന്ധപ്പെട്ട…

Read More

ബുക്ക് ചെയ്തത് 354 വിവാഹങ്ങൾ; ​ഗുരുവായൂരിൽ ഇന്ന് കല്യാണ മേളം; ,

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് കല്യാണ തിരക്ക്. 354 വിവാഹങ്ങളാണ് ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. പുലർച്ചെ നാല് മണിക്ക് വിവാഹ ചടങ്ങുകൾ തുടങ്ങി. ആറ് മണ്ഡപങ്ങളിലായാണ് വിവാഹം നടക്കുന്നത്. അതേസമയം ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ടോക്കൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ​ഗതാ​ഗത നിയന്ത്രണവും ഏർപ്പെടുത്തി. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വരുന്ന ദിവസമാണിന്ന്. മുൻമന്ത്രി വിഎസ് സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന…

Read More
Click Here to Follow Us