നിർത്തിയ ബസിലേക്ക് കാർ പാഞ്ഞുകയറി അപകടം; ഒരു കുടുംബത്തിലെ 5 പേർ മരിച്ചു 

ചെന്നൈ: നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു.

തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.

ജ്വല്ലറി ഷോപ്പ് ഉടമയും 2 പെണ്‍മക്കളുമടക്കം അഞ്ച് പേരാണ് മരിച്ചത്. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ പാഞ്ഞുകയറിയത്.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

യാത്രക്കാരിക്ക് ഛർദ്ദിക്കാൻ വേണ്ടി ബസ് നിർത്തിയപ്പോഴാണ് പിന്നില്‍ വന്ന കാർ ബസിലേക്ക് ഇടിച്ചുകയറിയത്.

ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ.

കാർ ഡ്രൈവറും മരിച്ച ജ്വല്ലറി ഷോപ്പ് ഉടമയുടെ ഭാര്യയും പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തില്‍ കാർ പൂർണമായും തകർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts