രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി ബെംഗളൂരു പോലീസിന് കൈമാറും

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി ബെംഗളൂരു പോലീസിന് കൈമാറും.

ലൈംഗികമായി പീഡിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയാണ് ബെംഗളൂരു പോലീസിന് കൈമാറുന്നത്.

കോഴിക്കോട് കസബ പോലീസാണ് നേരത്തെ രഞ്ജിത്തിനെതിരെ കേസെടുത്തത്.

കേസാണ് ബെംഗളൂരു പോലീസിന് കൈമാറുന്നത്.

ബെംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് രഞ്ജിത് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവാവ് പരാതിയില്‍ പറയുന്നത്.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് രഞ്ജിത്തിനെതിരായ കേസ് കര്‍ണാടക പോലീസിന് കൈമാറുന്നത്.

കേസില്‍ പരാതിക്കാരനായ യുവാവിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

മൊഴി അടക്കം പ്രാഥമിക അന്വേഷണ വിവരങ്ങള്‍ അടക്കം കസബ പോലീസ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു.

പ്രകൃതി വിരുദ്ധ പീഡനം, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നത്.

2012 ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് യുവാവ് രഞ്ജിത്തിനെ പരിചയപ്പെടുന്നത്.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

തുടര്‍ന്ന് സിനിമയില്‍ അവസരം തേടിയെത്തിയ യുവാവിനെ ബംഗളൂരുവിലെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts