യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തി; 15 കാരൻ മരിച്ചു

പട്‌ന: ബിഹാറിലെ സരണിൽ വ്യാജ ഡോക്ടർ യൂട്യൂബ് വിഡിയോ നോക്കി ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് 15കാരൻ മരിച്ചു.

വീട്ടുക്കാരുടെ സമ്മതമില്ലാതെയാണ് കുട്ടിക്ക് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയത്.

കുട്ടിയുടെ സ്ഥിതി വഷളായപ്പോൾ പട്‌നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മരണപ്പടുകയായിരുന്നു.

‘ഡോക്ടറും’ കൂടെയുള്ള മറ്റുള്ളവരും മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി കുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

പലതവണ ഛർദ്ദിച്ചതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഛർദ്ദി നിലച്ചിട്ടും ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർ പറയുകയായിരുന്നു.

യൂട്യൂബിൽ വിഡിയോകൾ കണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നും പിന്നീട് മകൻ മരണപ്പെട്ടതായും പിതാവ് പറഞ്ഞു.

ഡോക്ടർക്ക് മതിയായ യോഗ്യതയുണ്ടോയെന്ന് അറിയില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വ്യാജ ഡോക്ടര്‍ ആണെന്ന് കരുതുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.

പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
[masterslider id="10"]

Related posts